"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sayyid Alavi Thangal}}
കേരളത്തിലെ മുസ്‌ലിംകളുടെ നേതാവായിരുന്ന [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരസേനാനിയായിരുന്നു]] '''മമ്പുറം തങ്ങൾ'''. യഥാർത്ഥ പേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ. ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ [[യമൻ|യമനിലെ]] ഹദറമൗത്തിലെ തരീമിലായിരുന്നു സയ്യിദ് അലവി തങ്ങളുടെ ജനനം. പിതാവ്:മുഹമ്മദുബ്നു സഹ്ൽ മൗല ദവീല. മാതാവ്:ഫാത്വിമ ജിഫ്‌രി. മാതാപിതാക്കൾ സയ്യിദലവിയുടെ ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ടതിനാൽ തന്റെ ഒരു അമ്മായിയുടെ സം‌രക്ഷണത്തിലാണ്‌ അദ്ദേഹം വളർന്നത്.<ref name="mtl-1"/> പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടിയ തങ്ങൾ,17-ആം വയസ്സിൽ കപ്പൽ മാർഗ്ഗം കേരളത്തിലേക്ക് വന്നു. കോഴിക്കോട്ടെ ശൈഖ് ജിഫ്‌രിയുടെ അഭ്യർഥനപ്രകാരമാണ്‌ ഈ യാത്ര എന്ന് പറയപ്പെടുന്നു.<ref name="mtl-1">[http://www.prabodhanam.net/html/issues/Pra_28.7.2007/hussain.pdf മമ്പുറം തങ്ങന്മാർ:സമരം പ്രത്യയശാസ്ത്രം]-കെ.ടി. ഹുസൈൻ,പ്രബോധനം വാരിക 2007 ജൂലൈ 28</ref> കുറച്ചുകാലം കോഴിക്കോട് താമസിച്ച സയ്യിദലവി തങ്ങൾ പിന്നീട് [[മമ്പുറം|മമ്പുറത്തെത്തി]] മതപണ്ഡിതനായ സയ്യിദ് ഹസ്സൻ ജിഫ്രിയോടൊപ്പം അവിടെ സ്ഥിരതാമസമാക്കി.<ref name=mamburam-1> മാപ്പിള മുന്നേറ്റവും പരമ്പരാഗത ബുദ്ധിജീവികളും-ഡോ.കെ.എൻ. പണിക്കർ (മുഖ്യധാര-2013 നവംബർ)</ref> അവിടുത്തെ ചെറിയ പള്ളി കേന്ദ്രീകരിച്ചാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ ,സാമൂഹിക ,സംസ്കരണ പ്രവർത്തനങ്ങൾ നടന്നത്<ref name="mtl-1"/> ശൈഖ് ഹസ്സൻ ജിഫ്‌രിയുടെ മകൾ ഫാത്വിമയെയാണ്‌ സയ്യിദലവി തങ്ങൾ വിവാഹം ചെയ്തത്.
സയ്യിദ് അലവി തങ്ങൾ ജാതി – മത ഭേതമന്യേ എല്ലാവരുടെയും സ്‌നേഹാദരവ് പിടിച്ചുപറ്റി. നാടിന്റെ നാനാഭാഗങ്ങളിലും ശിഷ്യഗണങ്ങളോടൊപ്പം സഞ്ചരിച്ച് ജനങ്ങളിൽ ഇസ്‌ലാമിക ബോധം വളർത്തുകയും ഖുർആനും സുന്നത്തും മുറുകെ പിടിച്ച് ജീവിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ അംശമാണെന്ന നബി വചനം ജീവിതത്തിൽ പകർത്തിയ മഹാനായിരുന്നു സയ്യിദ് അലവി തങ്ങൾ. വൈദേശിക ഭരണത്തെ സായുധ സമരം നടത്തി കെട്ടുകെട്ടിക്കാൻ സർവരും സജ്ജരാകണമെന്ന് ആഹ്വാനം ചെയ്യുന്ന സൈഫുൽ ബത്താർ’ എന്ന അദ്ദേഹമെഴുതിയ പ്രസിദ്ധമായ ഫത്‌വ അക്കാലത്തെ എല്ലാ മുസ്‌ലിം മഹല്ലുകളിലും പ്രചരിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാർ കണ്ടുകെട്ടി നശിപ്പിച്ച ഈ ലഘു ഗ്രന്ഥം വളരെ കാലത്തിനുശേഷം നാടുകടത്തപ്പെട്ട അദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ഇസ്താംബൂലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
തെക്കെ മലബാറിൽ ജന്മിമാർക്കും ഇംഗ്ലീഷുകാർക്കുമെതിരെയായി ഇടക്കിടെ നടന്നുകൊണ്ടിരുന്ന കലാപങ്ങളിൽ രണ്ടെണ്ണം അരങ്ങേറിയത് സയ്യിദ് അലവി തങ്ങളുടെ കാലത്തായിരുന്നു.
 
തിരൂരങ്ങാടിക്ക് തൊട്ടുകിടക്കുന്ന മുട്ടിയറയെന്ന പ്രദേശത്താണ് ആദ്യ കലാപം. ബ്രിട്ടീഷ് പട്ടാളം മുട്ടിയറയിലെത്തി. പള്ളിയിൽ കയറി അവിടെയുണ്ടായിരുന്ന ജനങ്ങളെ ഒന്നടങ്കം മർദ്ദിച്ചു. പ്രകോപിതരായ മുസ്‌ലിംകൾ പട്ടാളത്തിനെതിരെ കയ്യിൽ കിട്ടിയ ആയുധവുമായി രംഗത്തിറങ്ങി. പട്ടാളക്കാരിൽ പലരും മരിച്ചുവീണു. മുസ്‌ലിംകളിൽ പതിനൊന്നു പേർ ശഹീദായി. കൈതക്കകത്ത് കുഞ്ഞാലൻകുട്ടി സാഹിബും അദ്ദേഹത്തന്റെ സഹോദരൻമാരും പിതൃസഹോദരപുത്രൻമാരുമായിരുന്നു കൊല്ലപ്പെട്ടവർ. ഇവർ മുട്ടിയറ ശുഹദാക്കളെന്നനിലയിൽ പ്രസിദ്ധരാണ്. 1843 ഒക്‌ടോബറിലാണ് രണ്ടാമത്തെ കലാപം അരങ്ങേറുന്നത്. ചേറൂർ പടയെന്ന പേരിലറിയപ്പെടുന്ന ഈ തുറന്ന പോരാട്ടത്തിലും ഏഴു മുസ്‌ലിംകൾ സ്വർഗം പ്രാപിച്ചു. പൂവ്വാടൻ മുഹ്‌യിദ്ദീൻ, പുതനക്കപ്പുറം മൊയ്തീൻ, പുന്തിരിത്തി ഇസ്മായിൽ, പട്ടർകടവ് ഹുസൈൻ, മൂസ, അലി ഹസൻ, ചോലിക്കൽ ബുഖാരി എന്നിവരാണവർ. ഈ ലഹളക്ക് കൂടുതൽ പ്രസിദ്ധിയുണ്ടാവുന്നത് ചേറൂർ സ്വദേശികളായ മമ്മദുകുട്ടി, മുഹിയുദ്ദീൻ എന്നീ മാപ്പിള കവികൾ രചിച്ച ചേരൂർ പടപ്പാട്ട് എന്ന കൃതിയിലൂടെയാണ്.
 
വള്ളുവനാട്, ഏറനാട് പൊന്നാനി താലൂക്കുകളിൽ, മലബാർ മേഖലയിൽ പൊതുവെയും മമ്പുറം തങ്ങളവർകൾ മുൻകൈ എടുത്ത് ധാരാളം പള്ളികൾ സ്ഥാപിച്ചു. താനൂർ വടക്കെപള്ളി, കൊടിഞ്ഞി പള്ളി, ചാപ്പനങ്ങാടി പള്ളി, കാനഞ്ചേരി പള്ളി തുടങ്ങിയവ മമ്പുറം തങ്ങളുടെ മേൽനോട്ടത്തിലും നേതൃത്വത്തിലും നിർമാണം നടത്തിയവയിൽ ചിലതാണ്. മാപ്പിള നേതാവായിരുന്ന കുറ്റൂരിലെ പുതുപ്പറമ്പിൽ കുഞ്ഞാലി സാഹിബ് തിരൂരങ്ങാടി കിഴക്കേപ്പള്ളി സ്വന്തം ചെലവിൽ പണികഴിപ്പിച്ചത് തങ്ങളുടെ അനുഗ്രഹാശിസുക്കളോടുകൂടിയായിരുന്നു. ഓരോ പള്ളിയിലും ഇമാമുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ അതാത് സമയങ്ങളിൽ തങ്ങൾ ചെയ്തു പോന്നു. തങ്ങൾ മിക്ക രാത്രിയിലും സഹചാരികളുമൊത്ത് കൊടിഞ്ഞി പള്ളിയിൽ പോവാറുണ്ടായിരുന്നു. വല്ല കേസും സത്യം പറയാൻ വെച്ചിട്ടുണ്ടെങ്കിൽ കൊടിഞ്ഞി പള്ളിയിൽ വെച്ചാണ് ആ കൃത്യം നടക്കാറ്. അക്കാലത്ത് മഹ്‌റ് പറഞ്ഞിരുന്നത് ‘മിസ്ഖാൽ’ കണക്കിലായിരുന്നു. അത് ഇന്ത്യൻ രൂപയാക്കി പറഞ്ഞാൽ മതിയെന്ന പരിഷ്‌കരണം തങ്ങളുടെ ‘ഫത്‌വ’ പ്രകാരമായിരുന്നു.
 
തങ്ങളുടെ ഏത് കൽപനയും അനുസരിക്കാൻ സദാ ജാഗരൂകരായി അഞ്ചു കാര്യസ്ഥൻമാർ ഉണ്ടായിരുന്നു. ഇവരിൽ പ്രധാന കാര്യസ്ഥൻ കോന്തു നായർ എന്ന ഒരു അമുസ്‌ലിം ആയിരുന്നുവെന്നത് അന്നത്തെ ഏറ്റവും മികച്ച മതമൈത്രിയുടെ ഉദാഹരണങ്ങളിലൊന്നായി കണക്കാക്കാം. മലബാറിന്റെ ചരിത്രത്തിൽ ഐതിഹാസിക സംഭവ വികാസങ്ങൾ എഴുതിച്ചേർത്ത ആ മഹോന്നത ദീപം ഹി. 1260 മുഹറം 70-ാം തീയതി, 94-ാം വയസിൽ പൊലിഞ്ഞുപോയി. മമ്പുറം മഖാമിൽ അമ്മാവൻ സയ്യിദ് ഹസൻ ജിഫ്‌രി (റ)യുടെ മഖ്ബറക്കടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
 
മമ്പുറം സയ്യിദ് അലവി തങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ആ സ്ഥാനം അലങ്കരിച്ചു. പിതാവിന്റെ കാലടിപ്പാടുകൾ പിന്തുടർന്നു ജീവിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധി നാടെങ്ങും പരക്കാൻ അധിക കാലം വേണ്ടിവന്നില്ല. ചാലിലകത്ത് ഖുസയ്യു ഹാജിയുടെ ശിഷ്യത്വം സ്വീകരിച്ചു ഖുർആനിലും ഹദീസിലും ഇസ്‌ലാമിക ചരിത്രത്തിലും അഗാധപാണ്ഡിത്യം നേടിയ അദ്ദേഹത്തിന് സമുദായത്തെ നയിക്കാൻ തക്ക പ്രാപ്തിയും കാര്യശേഷിയും കൈവന്നിരുന്നു. പിതാവിനെപ്പോലെ അദ്ദേഹവും കനത്ത ബ്രിട്ടീഷ് വിരോധം വെച്ചു പുലർത്തി. ഗവൺമെന്റ് ഉദ്യോഗസ്ഥൻമാർ പലവിധ സ്ഥാനമാനങ്ങൾ കാണിച്ച് അദ്ദേഹത്തെ പ്രലോഭിപ്പിക്കാൻ നോക്കിയെങ്കിലും അതൊന്നും ആ ധീരദേശാഭിമാനിയെ ആദർശത്തിൽ നിന്ന് അൽപവും അകറ്റിയില്ല. സ്വരാജ്യം മോചിതമാക്കാൻ അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരോടും ജന്മിമാരോടും പോരാടാൻ തിരൂരങ്ങാടി പള്ളിയിൽ വെച്ച് ജനങ്ങളെ അദ്ദേഹം നിരന്തരം ഉദ്‌ബോധിപ്പിച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് തയ്യാറാവാൻ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ‘ഉദ്ദത്തുൽ ഉമറാഅ് വൽ ഹുക്കാം ലിഇഹാനത്തിൽ കഫറത്തി വ അബദത്തിൽ അസ്‌നാം’ എന്ന അറബി ഗ്രന്ഥത്തിന്റെ കൈയ്യെഴുത്ത് പ്രതി കേരളത്തിലെ പ്രധാന മഹല്ലുകളിലേക്ക് അയച്ചുകൊടുത്തിരുന്നു. ഈ ഗ്രന്ഥം പിന്നീട് ഉസ്താംബൂളിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
 
മമ്പുറത്തുണ്ടായിരുന്ന ചെറിയ നിസ്‌കാരപ്പള്ളി വിപുലീകരിച്ച് ജുമുഅത്തുപള്ളി സ്ഥാപിച്ചത് ഫസൽ പൂക്കോയ തങ്ങളായിരുന്നു.
 
തങ്ങൾ പൊതുരംഗങ്ങളിൽ നിറഞ്ഞുനിന്ന കാലഘട്ടമായ 1836ന് ശേഷം നിരവധി ഇംഗ്ലീഷ് വിരുദ്ധ കലാപങ്ങൾക്ക് തെക്കെ മലബാർ സാക്ഷ്യം വഹിച്ചു. 1836ൽ പന്തല്ലൂരിലും 1941ൽ ചേറൂരിലും നടന്ന പോരാട്ടത്തിനുശേഷം 1849ൽ മഞ്ചേരി അത്തൻകുരിക്കളുടെ നേതൃത്വത്തിൽ നടന്ന ഘോരമായ വിപ്ലവത്തിൽ തെക്കെ മലബാറിലെ കലക്ടറായിരുന്ന കേണൽവേയും നിരവധി പട്ടാളക്കാരും കൊല്ലപ്പെട്ടു. ഈ സംഭവത്തോടെ ആ പ്രദേശങ്ങളിൽ ബ്രിട്ടീഷ് ഭരണം ആകമാനം സ്തംഭനത്തിലായി. 1851ൽ നാലു വെള്ളപ്പട്ടാളക്കാരുൾപ്പെടെ സർക്കാർ പക്ഷത്തുനിന്നു പലരും കൊല്ലപ്പെട്ട മറ്റൊരു യുദ്ധം നടന്നു. മലബാർ മുസ്‌ലിംകളുടെ അനിഷേധ്യനായ ആ ആത്മീയ രാഷ്ട്രീയ നായകന്റെ ഒരോ നീക്കങ്ങളും ശ്രദ്ധിച്ചിരുന്ന ബ്രട്ടീഷ് ഗവൺമെന്റ്, ഈ കലാപങ്ങളുടെയെല്ലാം കേന്ദ്രശക്തി സയ്യിദ് ഫസൽ തങ്ങളാണെന്ന് ഉത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തിൽ 1857 മാർച്ച് 19-ാം തിയ്യതി (ഹി. 1268) അദ്ദേഹത്തെയും, രണ്ടു പുത്രൻമാരും സഹോദരിഫാത്തിമയും സയ്യിദ് ഹുസൈൻ തങ്ങളും ഉറ്റവരും ഉൾപ്പെടെ 57 പേരെ പരപ്പനങ്ങാടി വഴി അറേബ്യയിലേക്ക് നാടുകടത്തി. ആ വർഷം തന്നെ ഫസൽ തങ്ങൾ പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചു. ഏതാനും മാസം ഹറമിൽ താമസിച്ച ശേഷം ഹി. 1269ൽ ഈജിപ്ത് വഴി കോൺസ്റ്റാന്റിനോപ്പിളിലേക്ക് യാത്രതിരിച്ചു. 1855 സെപ്തംബർ 11ന് കൊണോലി സായ്പ്പും ഭാര്യയും കലക്ടറുടെ വസതിയിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ മാപ്പിള കലാപകാരികൾ ബംഗ്ലാവിൽ കടന്നു അവരെ വെട്ടിക്കൊന്ന് തങ്ങളെ നാടുകടത്തിയതിന് പകരം വീട്ടി.
 
ഇസ്‌ലാമിക തത്വസംഹിതകൾ ജീവിതത്തിൽ പകർത്തിയ സമുദായികോദ്ധാരകനും ദേശസ്‌നേഹിയുമായ ആ മഹാ മനീഷി ഹി. 1318 റജബ് 2ന് കോൺസ്റ്റാന്റ്‌നോപ്പിളിൽ വെച്ച് അന്ത്യം വരിച്ചു.
 
മുസ്ലീങ്ങൾക്കിടയിൽ ബ്രിട്ടീഷ് വിരുദ്ധവികാരം വളർത്തിയെടുക്കുന്നതിന് ഇദ്ദേഹം നിസ്സാരമല്ലാത്ത സംഭാവന നൽകി. "സെയ്തുൽ ബത്താർ" എന്ന കൃതിയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നുണ്ട്. 1801ലെയും 1817ലെയും മാപ്പിളലഹളക്കു പിന്നിൽ സെയ്തലവി തങ്ങളാണെന്നു കരുതി ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് കലാപം ഭയന്ന് ഈ തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു.<ref name=mamburam-1/> ഒരു ഹിന്ദുവിനെ മാനേജരാക്കി നിയമിച്ചതിലൂടെ തന്റെ അന്യ മതസ്ഥരോടുള്ള സഹിഷ്ണുത അദ്ദേഹം വെളിവാക്കിയിരുന്നു.<ref name=mamburam-1/> സയ്യിദലവി തങ്ങളുടെ മകൻ [[മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ|സയ്യിദ് ഫസൽ തങ്ങളെ]] ബ്രിട്ടീഷുകാർ അറേബ്യയിലേയ്ക്കു നാടുകടത്തുകയുണ്ടായി. ക്രിസ്തു വർഷം 1844 (ഹിജ്റ 1260)ൽ 90-ആം വയസ്സിൽ മമ്പുറം തങ്ങൾ മരണമടഞ്ഞു.
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്