"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added catagory
expanded a bit with some references need pictures of thali and saamothiri
വരി 1:
[[കോഴിക്കോട്]] [[സാമൂതിരി]] രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്നിരുന്ന [[തര്‍ക്കശാസ്ത്രം | തര്‍ക്കശാസ്ത്ര]] സദസ്സ് അഥവാ [[പട്ടത്താനം]]. [[തുലാം]] മാസത്തിന്റെ [[രേവതി]] നാളില്‍ തുടങ്ങിയിരുന്നതിനാല്‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. [[മലബാര്‍ | മലബാറിലേക്ക്]] [[ടിപ്പു സുല്‍ത്താന്‍ | ടിപ്പുവിന്റെ]] ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടര്‍ച്ചയായി നടന്നു പോന്നിരുന്നു. [[പതിനെട്ടരക്കവികള്‍ | പതിനെട്ടരക്കവികളുടെ]] സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയ തര്‍ക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു.
രേവതി പട്ടത്താനം, തളിയില്‍ താനം എന്നും അറിയപ്പെട്ടിരുന്നു.
==പേരിന്റെ പിന്നില്‍ ==
 
തുലാം മാസത്തിലെ രേവതി നാളില്‍ തുടങ്ങി തിറുവാതിര വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടര്‍ന്നുള്ള ബിരുദം അഥവാ പട്ടം ദാനം ചെയ്യലും (convocation).മീമാംസാ പണ്ഡിതനായിരുന്നയിരുന്ന കുമാരിലഭട്ടന്റെ ഓര്‍മ്മക്കായി ഭട്ടന്‍ എന്ന ബിരുദം മീമാംസാ പണ്ഡിതര്‍ക്ക്‌ നല്‍കി വന്നിരുന്നതിനാല്‍ പട്ടസ്ഥാനം എന്നും ലോപിച്ചു പട്ടത്താനം എന്നും പറഞ്ഞു വന്നിരുന്നു. <ref> മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം </ref>
 
കേരളത്തിലെ എല്ല സഭാമഠങ്ങളുറ്റെയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുതിരുന്നു. പയ്യൂര്‍ മനയ്ക്കലെ പ്രധാനിയായിരുന്നു വിധി കര്‍ത്താക്കളില്‍ പ്രമുഖന്‍. മ്മിമാംസ വ്യാകരണം, വേദാന്തം മുതലായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും വിധികര്‍ത്താക്കള്‍ തിരഞ്ഞെടുക്കുന്നവരെ ഏഴാം ദിവസം 'മാങ്ങാട്ടച്ചന്‍' സദസ്സിനുമുന്‍പായി അറിയിക്കുകയും സാമൂതിരി പട്ടത്താനവും പാരിതോഷികങ്ങളും നല്‍കുകയും ചെയ്യുകയായിരുന്നു പതിവു.
 
തളിയില്‍ താനം ടിപ്പു സുല്‍ത്താന്റെ ആക്രമണത്തൊടെ നിന്നു പോയി എങ്കിലും 1840 കളില്‍ ശക്തന്‍ സാമൂതിരി അത്‌ പുനരുദ്ധരിപ്പിച്ചു. പിന്നിട്‌ കൂറ്റല്ലൂര്‍ നമ്പൂതിരിമാര്‍ അത്‌ 1934 വരെ നടത്തി വന്നു. ഇന്നും എല്ലാവര്‍ഷവും രേവതി പട്ടത്താനം ആഘോഷിച്കുവരുന്നു.
 
രേവതീപട്ടത്താനം നേടുക എന്നത്‌ ഏതു പണ്ഡിതനും അത്ര എളുപ്പമുള്ള കാറ്യമായിരുന്നില്ല. മേല്‍പ്പ്പ്പത്തൂര്‍ നാരായണ ഭട്ടതിരി പോലും ആറു പ്രാവശ്യം അര്‍ഹത നിഷേധിക്കപ്പെട്ടതിനു ശേഷമാണ്‌ ഇതു കരസ്ഥമാക്കിയതു . ഇങ്ങനെ പട്ടത്താനം ലഭിച്ചവരാണ്‌ ഉദ്ദണ്ഡനും കാക്കശ്ശേരിയും മറ്റും. ഇതില്‍ പങ്കെടുക്കാനാണ്‌ ഉദ്ദണ്ഡന്‍ ആദ്യമായി കോഴിക്കോട്ടു വരുന്നതു തന്നെ <ref> കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള </ref>
 
==അവലോകനം ==
<references/>
 
 
 
[[Category:ഉള്ളടക്കം]]
[[Category:തര്‍ക്കശാസ്ത്രം]]
"https://ml.wikipedia.org/wiki/രേവതി_പട്ടത്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്