"ഡി. വിനയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
*യൂണിവേഴ്സിറ്റി കോളെജ് കവിതകൾ
*കർപ്പൂരമഴ (പി.യുടെ കവിതകൾ)
*ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾകവിതക
നീ
ഡി. വിനയചന്ദ്രൻ
നീ ജനിക്കുന്നതിൻ മുമ്പു
നിന്നെ സ്‌നേഹിച്ചിരുന്നു ഞാൻ
കാണുന്നതിൻ മുമ്പു നിന്നെ
കണികണ്ടുതുടങ്ങി ഞാൻ.
പാതതോറും നിൻവെളിച്ചം
പടരും നിഴൽ പാകവെ
പാന്ഥ നീയെൻ ജഠരത്തി
ന്നുള്ളിലേക്കോ നടക്കുന്നു.
നീയുറങ്ങുന്നതിൻ മുമ്പു
നിന്നെയോർത്തു മയങ്ങി ഞാൻ
നീ മരിക്കാതിരിക്കുവാൻ
നിനക്കായി മരിച്ചു ഞാൻ
 
ചെരിപ്പുകൾ
ഡി. വിനയചന്ദ്രൻ
ഒരു കൊല്ലം
അടി തേഞ്ഞ്
അകം തേഞ്ഞ്
വള്ളി പൊട്ടി.
ഇനി നിനക്ക്
എന്റെ കാലിൽ നടക്കാം.
ഒരു കൊല്ലം കഴിഞ്ഞ്
ചെരിപ്പിന്റെയും പ്രേമത്തിന്റെയും
വ്യത്യാസം അവസാനിക്കുന്നില്ലെങ്കിൽ
എനിക്ക് നിന്റെ കാലിൽ നടക്കാം.
 
 
സ്വപ്നഗാനം
ഡി. വിനയചന്ദ്രൻ
ഇന്നലെ നിന്നെക്കിനാവുകണ്ടു
തുമ്പിതൻ കൂട്ടത്തിലായിരുന്നു
കുന്തിപ്പുഴക്കരയായിരുന്നു
സന്ധ്യയ്ക്കടുത്തുവെച്ചായിരുന്നു.
മുടിയിലൊരു കിളിത്തൂവൽ മാത്രം
അരയിലോ മൈലാഞ്ചിച്ചോപ്പുമാത്രം
ഇളയ പൂമൊട്ടാൽ പാദസരങ്ങൾ
മുലയിലോ നേർത്ത നിഴലുമാത്രം.
ഒരു കുന്നു മറുകുന്നു നാം നടന്നു
ഇലയിലും പൂവിലും നാമിരുന്നു
മഴവന്ന നേരത്തു മഴ നനഞ്ഞു
മഴമേഘപ്പല്ലക്കിൽ താണുപൊങ്ങി
അരുവിതൻമീതേ കിടന്നു നമ്മൾ
അലപോല തുള്ളിക്കിടന്നു നമ്മൾ.
എവിടെയോ കാട്ടിലൊരാന വന്നു
അവിടെല്ലാമിളകുന്ന കാടിരമ്പി
മഴവന്നു വെയിൽവന്നു കാടുകത്തി
ഇടിമിന്നലോടെയക്കാടുകത്തി.
ഒരു കിളി പല കിളിയൊരുനൂറു കിളികളാ
പുഴയുടെ മീതേ പറന്നുപോയി.
ഒരു വെള്ളിമത്സ്യമപ്പുഴയുടെയുള്ളിലൂ
ടൊളിമിന്നിത്തെളിമിന്നിയിളകിപ്പോയി.
മലയിലെ തീയെല്ലാം തളിരിട്ട വനമായി
ഒരു സ്വർണമേഘമായ് നാമുയർന്നു
പുഴയൊരു തുമ്പിതൻ വയറിൽ ചുറ്റി
ചെറുവാഴനാരിന്റെ ചരടുകെട്ടി
അകലേക്കു നമ്മളെ പട്ടംപോൽ പാറിച്ചു
അലതുള്ളിത്തുള്ളിക്കിടന്നു നമ്മൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡി._വിനയചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്