"വിക്കിപീഡിയ:വിക്കിസംഗമം/തൃശ്ശൂർ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
# എന്റെയും ആശംസകൾ --[[ഉപയോക്താവ്:സാജൻ|സാജൻ]] ([[ഉപയോക്താവിന്റെ സംവാദം:സാജൻ|സംവാദം]]) 07:25, 4 ഫെബ്രുവരി 2014 (UTC)
 
== പരിപാടി ഭംഗിയായി ==
== പത്രവാർത്തകൾ ==
കേരള സാഹിത്യ അക്കാഡമിയുടെ ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് മലയാളം വിക്കിപ്പീഡിയ എഴുത്തുകാരുടെ സംഗമവും പഠനശിബിരവും നടന്നു. കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നുമായി നാല്പത്തഞ്ചോളം വിക്കിപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. വിക്കിഗ്രന്ഥശാല അഡ്മിനിസ്ട്രേറ്റർ കെ മനോജ് സ്വാഗതം പറഞ്ഞു. കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ശ്രീ ആർ ഗോപാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായ ചട്ടക്കൂടുകളിൽ നിന്നും ഇറങ്ങിവന്ന്, വിക്കിമീഡിയാ സംരംഭങ്ങളെപ്പോലുള്ള നവവൈജ്ഞാനികമണ്ഡലങ്ങളുമായി സഹകരിക്കുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും അക്കാഡമി എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. സംഗമത്തിൽ മലയാളഭാഷാഗവേഷകനായ ഡോ. പി രഞ്ജിത്ത് 'വൈജ്ഞാനിക സാഹിത്യവും വിക്കി പദ്ധതികളും' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പ്രശസ്ത വാസ്തുവിദ്യാ ഗവേഷണകേന്ദ്രമായ കോസ്റ്റ്ഫോർഡിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും പകർപ്പവകാശ വിമുക്തമായ സ്വതന്ത്ര ലൈസൻസിലൂടെ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുമെന്ന് പ്രത്യേക ആശംസാസന്ദേശത്തിലൂടെ ഡയറക്ടർ, ടി ആർ ചന്ദ്രദത്ത് അറിയിച്ചു. വിക്കിമീഡിയ ഇന്ത്യാ ചാപ്റ്റർ ബോർഡ് മെമ്പറായ വിശ്വപ്രഭ, ഇന്ത്യൻ ഭാഷകളിൽ മലയാളം വിക്കിപീഡിയയുടെ പ്രാമുഖ്യത്തെക്കുറിച്ച് സംസാരിച്ചു. ശേഷം നടന്ന വിക്കിപഠനശിബിരം സതീശൻ വി എൻ, ഇർഫാൻ ഇബ്രാഹിം സേഠ്, അക്ബറലി ചാരങ്കാവ്, ടോണി നിരപ്പത്ത്, സൂരജ് കേനോത്ത് എന്നിവർ നയിച്ചു.
 
==സ്ഥലം==