"കൂലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കൂ‍ലി, കൂലി....
വരി 1:
{{ആധികാരികത}}
ഒരു തൊഴില്‍ ചെയ്യുന്നതിന്റെ പ്രതിഫലമായി തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തെ '''കൂലി''' എന്നു വിളിക്കുന്നു.
{{ToDiasmbig|വാക്ക്=കൂലി}}
ഒരു തൊഴില്‍ ചെയ്യുന്നതിന്റെ പ്രതിഫലമായി തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തെ '''കൂലി''' എന്നു വിളിക്കുന്നു. [[#എഴുത്ത്കൂലി|എഴുത്ത്കൂലി]], [[#അട്ടിമറിക്കൂലി|അട്ടിമറിക്കൂലി]] [[#ദിവസക്കൂലി|ദിവസക്കൂലി]], [[#കെട്ട്കൂലിയും കവാടംകൂലിയും|കെട്ട്കൂലി]], [[#കൈകൂലി|കൈകൂലി]], [[#നോക്കുകൂലി|നോക്കൂലി]], [[#കെട്ട്കൂലിയും കവാടംകൂലിയും|കവാടംകൂലി]], [[#കടത്ത്കൂലി|കടത്ത്കൂലി]] എന്നിങ്ങനെ നിയമവിധേയവും അല്ലാത്തതുമായ വിവിധ തരം കൂലികള്‍ നിലവിലുണ്ട്.
 
== എഴുത്ത്കൂലി ==
വസ്തുവിന്റെയും മറ്റും [[ആധാരം|പ്രമാണങ്ങളോ]], സമ്മതപത്രങ്ങളോ എഴുതുന്നതിന് [[ആധാരമെഴുത്ത്|ആധാരമെഴുത്തുകാര്‍]] ഈടാക്കുന്ന കൂലിയെ എഴുത്ത്കൂലി എന്നു വിളിക്കുന്നു.
 
== അട്ടിമറിക്കൂലി ==
[[ചരക്കുവണ്ടി|ചരക്കുവാഹനങ്ങളില്‍]] ചുമടുകള്‍ അടുക്കിവെക്കുന്നതിന് [[ചുമട്ട് തൊഴിലാളികള്‍]] ഈടാക്കുന്ന കൂലിയെ അട്ടിമറിക്കൂലി എന്നു വിളിക്കുന്നു.
 
== കൈകൂലി ==
അര്‍ഹമായതോ അല്ലാത്തതോ ആയ കാര്യപ്രാപ്തിക്കുവേണ്ടി നല്‍കുന്ന നിയമസാധുതയില്ലാത്ത ഒരു വേതനമാണിത്.
 
== ദിവസക്കൂലി ==
ഒരു നിശ്ചിത ജോലി ഒരു ദിവസം ചെയ്യുന്നതിന് നല്‍കേണ്ടുന്ന കൂലിയാണിത്.
 
== കടത്ത്കൂലി ==
ഒരു സ്ഥലത്തു നിന്നും മറ്റോരു സ്ഥലത്തേക്ക് [[ചരക്ക്|ചരക്കുകള്‍]] എത്തിക്കുന്നതിന് തൊഴിലാളികള്‍ ഈടാക്കുന്ന കൂലിയാണിത്. ഒരു [[കടവ്|കടവില്‍]] നിന്നും മറ്റൊരു കടവിലേക്ക് സാ‍ധനങ്ങള്‍ എത്തിക്കുന്നതിന് [[തോണി|തോണിക്കാര്‍ക്ക്]] നല്‍കേണ്ടുന്ന കൂലിയും ഇതേ പേരില്‍ അറിയപ്പെടുന്നു.
 
*[[== നോക്കുകൂലി]] ==
അംഗീകൃത ചുമട്ട് തൊഴിലാളികളല്ലാത്തവരെക്കൊണ്ട് കയറ്റിറക്ക് ജോലികള്‍ നടത്തുമ്പോള്‍ ആ പ്രദേശത്തെ തൊഴിലാളി യൂണിയന് കൊടുക്കേണ്ട കൂലിയാണ് '''നോക്ക്‌കൂലി'''. [[കേരളം|കേരളത്തില്‍]] മാത്രം നിലവിലുള്ള ഒരു സമ്പ്രദായമാണ് ഇത്. ഒരു സ്ഥലത്തെ തൊഴില്‍ ആ പ്രദേശത്തുള്ള തൊഴിലാളികളുടെ അവകാശമാണ് എന്നും അന്യര്‍ ആ ജോലി ചെയ്യുന്നെങ്കില്‍ തങ്ങള്‍ക്ക് നഷ്ടമായ ജോലിയുടെ വേതനം നല്കണം എന്നതാണ് നോക്കുകൂലി സമ്പ്രദായത്തിന്റെ യുക്തിപരമായ അധിഷ്ഠാനം. എന്നാല്‍ ഇതിന് നിയമപരമായ സാധൂകരണമില്ല. ചുമട്ട് തൊഴിലാളികളുടെ വീക്ഷണത്തില്‍ ഇത് ഒരു നഷ്ടപരിഹാരമാണെന്ന് വാദമുണ്ട്. പ്രബലതൊഴിലാളി സംഘടനകളില്‍ നിന്നും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും എതിര്‍പ്പ് നേരിടേണ്ടി വരും എന്നതിനാല്‍ സ്ഥാപനങ്ങളുടെ ഉടമകള്‍ ഇതിനു കീഴടങ്ങേണ്ടി വന്നു. വ്യാപാരിസംഘടന ഇതിനെതിരെ നിലപാട് കൈക്കൊണ്ടെങ്കിലും പിന്നീട് പിന്‍വാങ്ങുകയാണ് ചെയ്തത്. സമീപകാലത്ത് നോക്ക്‌കൂലിയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ കേരളത്തില്‍ മാദ്ധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. [[സി.പി.എം.|മാര്‍ക്സിസറ്റ് പാര്‍ട്ടിയുടെ]] സംസ്ഥാന സെക്രട്ടറിയായ [[പിണറായി വിജയന്‍]] അടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും തൊഴിലാളി യൂണിയന്‍ നേതാക്കളും നോക്ക്‌കൂലിയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3910739&tabId=11&contentType=EDITORIAL&BV_ID=@@@| മനോരമ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലെ പത്ര വാര്‍ത്ത]</ref> പലയിടങ്ങളിലും ഇത് ഇപ്പോഴും തുടരുകയാണെന്ന് വിമര്‍ശനമുണ്ട്.<ref>http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=3910397&tabId=11&contentType=EDITORIAL&BV_ID=@@@</ref>
 
== കെട്ട്കൂലിയും കവാടംകൂലിയും ==
[[ചരക്കുവണ്ടി|ചരക്കുവണ്ടികളില്‍]] [[താര്‍പ്പായി]] കെട്ടുന്നതിന് ഈടാക്കുന്ന കൂലിയെ '''കെട്ട്കൂലിയെന്നും''', തുറമുഖത്ത് [[ചരക്ക്]] നീക്കത്തിനായ് പ്രവേശിക്കുന്ന ഓരോ വണ്ടിക്കും തൊഴിലാളിയൂണിയനിലേക്ക് നല്‍കേണ്ടുന്ന കൂലിയെ '''കവാടംകൂലിയെന്നും''' വിളിക്കുന്നു.<ref>[http://www.thehindubusinessline.com/2006/11/13/stories/2006111301560600.htm ദ ഹിന്ദു ബിസിനസ് ലൈന്‍]</ref>
 
== കൂടുതല്‍ അറിവിന് ==
*[http://thatsmalayalam.oneindia.in/news/2002/05/03/ker-labourlaw.html വാര്‍ത്ത (ദാറ്റ്സ് മലയാളം) - ചുമട്ട് തൊഴിലാളി, തലേക്കെട്ട്, കൊമ്പന്‍ മീശ...]
*[http://www.thehindubusinessline.com/2006/11/13/stories/2006111301560600.htm വാര്‍ത്ത (ദ ഹിന്ദു ബിസിനസ്സ് ലൈന്‍)]
 
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
==ആധാരസൂചിക==
<references/>
{{അപൂര്‍ണ്ണം}}
 
 
== ഇതും കാണുക ==
*[[നോക്കുകൂലി]]
 
{{അപൂര്‍ണ്ണം|Wage}}
"https://ml.wikipedia.org/wiki/കൂലി" എന്ന താളിൽനിന്ന് ശേഖരിച്ചത്