"ഡ്യുയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗ്: മൊബൈൽ സൈറ്റ് |
|||
വരി 31:
[[സ്റ്റീവൻ സ്പിൽബർഗ്ഗ്]] സംവിധാനം ചെയ്ത ചിത്രം. 1971-ൽ പ്രദർശനം ചെയ്തു. ഒരു കാറും ഒരു ടാങ്കർ ട്രക്കും തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ കാതൽ. ചിത്രത്തിന്റെ രചന റിച്ചാർഡ് മാത്യൂസൺ. തന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കി ചലചിത്രമാക്കിയിരിക്കുന്നു.
==കഥ==
നായകൻ ഡേവിഡ് മാൻ (ഡെന്നിസ് വീവർ ) തന്റെ ചുമപ്പ് സെഡാൻ കാറിൽ ഒരു മരുഭൂമിയിലൂടെ യാത്ര ചെയ്യുകയാണ്. ആ രണ്ടുവരിപ്പാതയിൽ ഒരു പഴയ ഓയിൽ ട്രക്കിനെ കാർ മറികടക്കാൻ ശ്രമിക്കുന്നു. പക്ഷെ ട്രക്ക് ഡ്രൈവർ അതിനു സമ്മതിക്കുന്നില്ല. കുറഞ്ഞ വേഗതയിലാണ് ട്രക്ക് നീങ്ങുന്നത്. അതിൽ നിന്നും വരുന്ന കറുത്തപുക ഡേവിഡിനെ ശല്യം ചെയ്യുകയാണ്. എങ്കിലും ഒരു ഇടറോഡിന്റെ സഹായത്താൽ ഡേവിഡ് ട്രക്കിനെ മറികടക്കുന്നു. ഒരു ഗ്യാസ് നിറക്കുന്ന കേന്ദ്രത്തിലെത്തുന്ന കാറിനെ ട്രക്ക് പിന്തുടരുകയാണ്. തുടർന്നും റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് ഓടുകയാണ്. ഒരു തവണ ട്രക്ക് ഒതുങ്ങി കൊടുത്തെങ്കിലും മറ്റൊരു വാഹനത്തെ ഇടിക്കാൻ പോയ ഡേവിഡ് , ലോറി ഡ്രൈവർ മനപ്പൂർവം തന്നെ അപായപ്പെടുത്തുകയാണെന്ന് തിരിച്ചറിയുന്നു.
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രങ്ങൾ]]
|