"അന്റോണിയോ ഗ്രാംഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബനെഡെറ്റോ ക്രോച്ചേ
വരി 26:
 
== ജീവിതരേഖ ==
തെക്കൻ ഇറ്റലിയിലെ വളരെ ദരിദ്രമായ ഒരു പ്രവിശ്യയിലായിരുന്നു ഗ്രാംഷി ജനിച്ചത്. ഗ്രാംഷി ഒരു സ്കൂൾ വിദ്ദ്യർത്ഥിയായിരുന്നവിദ്യാർത്ഥിയായിരുന്ന കാലത്ത് ഒരു ചെറിയ സർക്കാർ ഉദ്ദ്യോഗസ്ഥനായ പിതാവ് ഔദ്ദ്യോഗിക വീഴ്ചയുടെ പേരിൽ കുറ്റംചാർത്തപ്പെട്ട് ജയിലിലായി. അതോടെ ഗ്രാംഷിയുടെ വിദ്യാഭ്യാസം താൽക്കാലികമായി അവസാനിച്ചു. ചെറിയ പ്രായത്തിൽതന്നെ കൂനനായ അദ്ദേഹത്തിന് ആ പ്രശ്നം ജീവിതാന്ത്യം വരെ അലട്ടുന്ന ഒന്നായി മാറിയത് ചെറുപ്പത്തിൽതന്നെ കഠിനമായ തൊഴിൽ ചെയ്ത് കൂടുംബം പുലർത്തേണ്ടി വന്നതിനാലായിരുന്നു. നാലുവർഷം കഴിഞ്ഞ് പിതാവ് ജയിവിമുക്തനായതിനു ശേഷമാണ് അദ്ദേഹം വിദ്യാഭ്യാസം തുടർന്നത്. ജ്യേഷ്ഠൻ ഗൊണ്ണാറോയിൽ നിന്ന് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു. സർക്കാർ സ്കോളർഷിപ്പോടെ വടക്കൻ ഇറ്റലിയിലെ സമ്പന്ന നഗരമായ [[തൂറിൻ സർവകലാശാല|തൂറിനിലെ സർവകലാശാലയിൽ]] സാഹിത്യ പഠനത്തിനായി ചേർന്നു. [[ബെനഡിറ്റൊ ക്രോചെ]], [[മത്തിയോ ബർത്തോളി]] മുതലായ പ്രമുഖരായ അദ്ധ്യാപകരുടെ സ്വാധീനം ഭാഷാ-സാഹിത്യ വിദ്ദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിനുമേലുണ്ടായി . എന്നാൽ [[ആശയവാദം|ആശയവാദപരമായ]] അത്തരം സ്വാധീനതകളിൽ നിന്ന് സ്വയം വിമുക്തനായി അദ്ദേഹം [[മാർക്സിസം-ലെനിസിസം|മാർക്സിസ്റ്റ്- ലെനിനിസ്റ്റ് ആശയങ്ങളിലേക്ക്]] ചുവടുമാറി.ആശയപരമായി സോഷ്യലിസ്റ്റായി മാറിയ ഗ്രാംഷി മോസ്കോയിലേക്ക് കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ പ്രവർത്തകനായി പോകുകയും പിന്നീട് [[ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി]] സ്ഥാപിക്കുകയും 1924-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇറ്റാലിയൻ പാർലമെന്റിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച കാലം സംഭവബഹുലമായിരുന്നു.ഫാഷിസത്തിനെതിരായ പോരാട്ടത്തിന്റെ ചരിത്രം ആരംഭിക്കുന്നത് അവിടെ നിന്നാണ്. 1922-ൽ മുസ്സോളിനി ഇറ്റലിയുടെ അധികാരം പിടിച്ചെടുത്തതു മുതൽ ഫാഷിസത്തിന്റെ കണ്ണിലെ കരടായിരുന്നു ഗ്രാംഷി. അതുകൊണ്ട് 1928-ൽ ഫാഷിസ്റ്റ് സർക്കാർ അദ്ദേഹത്തെ 20 വർഷത്തേക്ക് ജയിലിലടച്ചുകൊണ്ട് ഉത്തരവായി. കൂനനായിരുന്ന ഗ്രാംഷിക്ക് വിവിധ രോഗങ്ങളും കൂടെപ്പിറപ്പായി ഉണ്ടായിരുന്നു. ജയിൽ വാസം അദ്ദേഹത്തിന്റെ ആരോഗ്യത്തെ തീർത്തും തകർത്തുകളഞ്ഞു. ഫ്രഞ്ച് സാഹിത്യകാരൻ റൊമെയ്ൻ റൊളാങ്ങ്, കാന്റർബറി ആർച്ച് ബിഷപ്പ് എന്നിവർ അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവരുടെ അഭ്യർത്ഥനയെ ഫാഷിസ്റ്റുകൾ നിരാകരിച്ചു. അദ്ദേഹത്തെ ജയിൽ വിമുക്തനാക്കാൻ മുസോളിനി ഭയപ്പെട്ടു എന്നതാണ് സത്യം. എങ്കിലും രോഗം നിയന്ത്രണാതീതമായപ്പോൾ ഫാഷിസ്റ്റ് സർക്കാർ അദ്ദേഹത്തെ ക്ലിനിക്കിലേക്ക് മാറ്റുകയും പിന്നീട് 1937 ഏപ്രിൽ 21ന് അദ്ദേഹത്തെ ശിക്ഷാകാലാവധി പത്തുവർഷമായി വെട്ടിക്കുറച്ച് സ്വതന്ത്രനാക്കുകയും ചെയ്തു . എങ്കിലും ഒരാഴ്ചക്കുള്ളിൽ തന്നെ അദ്ദേഹം മരണത്തിനുകീഴടങ്ങി. ജയിലിൽ കിടന്നുകൊൺട് ഗ്രാംഷി എഴുതിയ ജയിക്കുറിപ്പുകളാണ് മരണാനന്തരം ലോക ശ്രദ്ധയിലേക്ക് ഗ്രാംഷിയെ തിരിച്ചു കൊണ്ടുവന്നത്. ജയിലിൽ ഗ്രാംഷിയുടെ സന്ദർശകയായിരുന്ന ഭാര്യാസഹോദരി താത്യാനയാണ് ജയിൽക്കുറിപ്പുകൾ പൂറംലോകത്ത് എത്തിച്ചത്. ലോക മാർക്സിസ്റ്റ് നിലപാടുകളെ അടിസ്ഥാനപരമായി സ്വാധീനിക്കുവാൻ ഗ്രാംഷിയുടെ ചിന്തകൾക്ക് കഴിഞ്ഞത് ഈ നോട്ടുകളുടെ പ്രസിദ്ധീകരണത്തിലൂടെയായിരുന്നു. മോസ്കോയിൽ താമസിച്ചിരുന്ന ഇറ്റാലിയൻ കമ്മ്യൂണീസ്റ്റ് നേതാവും കമ്മ്യൂണീസ്റ്റ് ഇന്റർ നാഷണലിന്റെ നേതാവുമായിരുന്ന [[പാൽമിറോ തോഗ്ലിയാത്തി|തോഗ്ലിയാത്തിയാണ്]] താത്യാന അയച്ചു കൊടുത്ത ജയിൽക്കുറിപ്പുകൾ 1947 മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.അതോടെ അത് ഫാഷിസ്റ്റ് വിരുദ്ധചിന്തകളുടെ കലവറയായി മാറി.<ref>ഇ.എം.എസ് / പി. ഗോവിന്ദപ്പിള്ള, ഗ്രാംഷിയൻ വിചാരവിപ്ലവം(2008),ചിന്ത പബ്ലിക്കേഷൻസ് തിരുവനന്തപുരം. ആദ്യപതിപ്പ് 1996.</ref>
 
== ഗ്രാംഷിയുടെ കൃതികൾ ==
"https://ml.wikipedia.org/wiki/അന്റോണിയോ_ഗ്രാംഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്