"വക്കം മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
[[പ്രമാണം:Member of TCSA.jpg‎|thumb|250px|right| വക്കം മജീദ് (നിൽക്കുന്നവരിൽ വലത്തു നിന്ന് ഒന്നാമത്) [[തിരുവിതാംകൂർ|തിരു-കൊച്ചി]] നിയമസഭയിലെ അംഗങ്ങളുമൊത്ത് [[1950]]-ൽ ]]
 
കേരളീയ നവോത്ഥാനത്തിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയും വളർന്നു വന്ന ഒരു തലമുറക്ക് വക്കം മജീദ് മാർഗദർശിയും ജ്ഞാനനിഷ്ഠനും സംഘാടകനും ന്യായവാധിയും എല്ലാമായിരുന്നു. ദേശീയപ്രസ്ഥാനത്തിൽ മുറിവുകളുണ്ടാക്കിയ ദ്വിരാഷ്ട്രവാദത്തിന്റെ ശക്തികൾക്കെതിരെ പോരാടിയ വക്കം മജീദ് സ്വന്തം സമുദയത്തിൽ നിന്ന് തന്നെ ഏറെ എതിർപ്പുകളും വെറുപ്പുകളും സമ്പാദിച്ചു. ഇന്ത്യ-പാകിസ്താൻ വിഭജനത്തെ അനുകൂലിച്ചവരെ ശക്തമായി എതിർത്ത അദ്ദേഹം വിഭ്ജനത്തെകുറിച്ച് ഇങ്ങനെ പറഞ്ഞു {{cquote|''മതനിരപേക്ഷമായ ഒരു ഇന്ത്യക്കു മാത്രമേ ജനങ്ങളുടെ ആത്മാവിനെയും ഹൃദയത്തെയും ഒരുമിച്ച് നിർത്തുവാൻ കഴിയു. ''}} സ്വാതന്ത്ര്യ ലബ്ധിക്കുശേഷം [[1948]]-ൽ അദ്ദേഹം [[തിരുവിതാംകൂർ|തിരു-കൊച്ചി]] നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[ആറ്റിങ്ങൽ]] നിയോജകമണ്ഡലത്തിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വക്കം മജീദ് കടുത്ത ദേശീയവാദിയായിട്ടായിരുന്നു നിയമസഭയിലെത്തിയത്. [[1952]]-ൽ തന്റെ നിയമസഭാംഗത്വം അവസാനിക്കുമ്പോൾ പ്രായോഗികരാഷ്ട്രീയത്തിന്റെ സ്ഥാപനവല്ക്കരിക്കപ്പെട്ട രീതിശാസ്ത്രം വക്കം മജീദിന് അന്യമായിരുന്നു.
[[മാനവേന്ദ്രനാഥ റോയ്|എം. എൻ. റോയിയുടെ]] ചിന്തകളെയും പ്രവർത്തനങ്ങളെയും ആദരവോടെ വീക്ഷിച്ചിരുന്ന വക്കം മജീദ് മനുഷ്യന്റെ ആത്യന്തികനന്മയിലാണ് എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ഭാവി കണ്ടിരുന്നത്. ഗാന്ധിജിയോടുള്ള സമീപനത്തിൽ തനിക്കു വന്ന മാറ്റത്തെചൊല്ലി തന്റെ സുഹൃത്തും തികഞ്ഞ ഗാന്ധിഭക്തനുമായ [[എ.പി. ഉദയഭാനുവുമായിഉദയഭാനു വക്കം|എ.പി. ഉദയഭാനുവുമായി]] മജീദ് തർക്കിച്ചിരുന്നു.[[മഹാത്മാഗാന്ധി|ഗാന്ധി]] - [[ജവഹർലാൽ നെഹ്‌റു|നെഹ്‌റു]] - [[സർദാർ വല്ലഭായി പട്ടേൽ|പട്ടേൽ]] തുടങ്ങിയ നേതാക്കളിൽ താൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് പട്ടേലിനെയാണെന്ന് അദ്ദേഹം ഒരിക്കൽ തുറന്നടിച്ചു. എന്നാൽ വക്കം മജീദിലുള്ള വിശ്വാസവും ആദരവും ഒട്ടും കുറഞ്ഞിട്ടില്ലെന്നും, താൻ അംഗീകരിക്കുന്ന ഏക മുസ്ലിം ദേശീയവാദി വക്കം മജീദാണെന്നും ഉദയഭാനു ഒരു ലേഖനത്തിൽ എഴുതുകയുണ്ടായി. ശ്രീനാരായണഗുരുവിന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും ആഴത്തിൽ പഠിച്ചിട്ടുള്ള വക്കം മജീദ് ഗുരുവിനെക്കുറിച്ച് പറയുമ്പോഴെല്ലാം വാചാലനായി കണ്ടു. സത്യത്തിന്റെയും ആത്മനിഷ്ഠയുടെയും സഹിഷ്ണുതയുടെയും അർത്ഥതലങ്ങൾ ഒരു സമൂഹത്തിലാകമാനം സംക്രമിപ്പിച്ച ഗുരുദേവന്റെ സ്ന്ദേശങ്ങൾക്ക് മറ്റെന്നത്തേക്കാളും ഇന്നു പ്രസക്തിയുണ്ടെന്നു വക്കം മജീദ് തന്റെ സുഹൃത്തുക്കളോട് പറയുമായിരുന്നു.
 
== അവസാനകാലം ==
"https://ml.wikipedia.org/wiki/വക്കം_മജീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്