"റബർ ബാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,565 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ഈ താളിൻറെ നിർമാണത്തിലാണ്. പൂർണമായിട്ടില്ല.)
 
=== റബർ പാലിനെ തയ്യാറാക്കൽ [Preparation of Latex] ===
അമോണിയ ചേർത്ത് സംരക്ഷിച്ച പ്രകൃതിദത്ത റബർ പാലാണ് റബർ ബാൻഡ് നിർമാണത്തിനുപയോഗിക്കുന്നത്. പ്രകൃതിദത്ത റബർ പാലിൽ റബറിൻറെ അംശം പരമാവധി 40% വരെയാണ്. നിമജ്ജന പ്രക്രിയയിൽ അച്ചിൻറെ പുറത്ത് രൂപപ്പെടുന്ന അവക്ഷിപ്തത്തിൻറെ കനം റബർ പാലിലുള്ള റബറിൻറെ അംശത്തെ ആശ്രയിച്ചാണിരിക്കുന്നത്.ആശ്രയിച്ചിരിക്കുന്നതിനാൽ ലാഭകരമായ രീതിയിൽ നിമജ്ജന പ്രക്രിയ നടത്തുന്നതിന് റബർ പാലിലുള്ള റബറിൻറെ അളവ് വർദ്ധിക്കേണ്ടതുണ്ട്. ഇതിനായി റബർ പാലിനെ കൊഴുപ്പിക്കലിന് ( [[ക്രീമിങ്ങ്]] - Creaming)വിധേയമാക്കുന്നു.
വളരെ നേർമയായി പൊടിച്ച പുളിങ്കുരുവാണ് ക്രീമിങ്ങ് ഏജൻറ് ആയുപയോഗിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ ക്രീമിങ്ങ് നടത്തുന്നതിന് ആദ്യമായി വീപ്പകളിൽ നിന്ന് റബർ പാലിനെ ഒരു വലിയ ടാങ്കിലേക്കു മാറ്റി സ്റ്റിറർ ഉപയോഗിച്ച് നന്നായി ഇളക്കിയതിനു ശേഷം 12 മുതൽ 24 മണിക്കൂർ നേരത്തേക്ക് അനക്കാതെ വയ്ക്കുന്നു. റബർ പാലിലുള്ള സാന്ദ്രതയേറിയ അഴുക്കുവസ്തുക്കൾ ടാങ്കിൽ അടിയുന്നു. ഇത് സ്ലഡ്ജ് (Sludge) എന്നറിയപ്പെടുന്നു. അതിനു ശേഷം ടാങ്കിൻറെ അടിയിൽ നിന്ന് 5 മുതൽ 10 സെൻറിമീറ്റർ മുകളിൽ നിന്ന് റബർ പാലിനെ ഊറ്റിയെടുത്ത് ക്രീമിങ്ങ് ടാങ്കിലേയ്ക്ക് മാറ്റുന്നു.
 
ക്രീമിങ്ങിനായി റബർ പാലിലേയ്ക്ക് 3% മുതൽ 5% വരെ വീര്യമുള്ള പുളിങ്കുരു പൊടിയുടെ ലായനി ചേർത്ത് കുറഞ്ഞത് ഒരു മണിക്കൂർ നന്നായി ഇളക്കിയതിനുശേഷം 48 മണിക്കൂർ അനക്കാതെ വയ്ക്കുന്നു. ക്രീമിങ്ങ് നടക്കുന്നതിൻറെ ഫലമായി റബർ കണികകൾ മുകളിലേയ്ക്ക് ഊറിക്കൂടുകയും റബർ കണികകൾ വളരെ കുറവായ തെളി (Serum) ടാങ്കിൻറെ അടിയിൽ തിരിയുകയും ചെയ്യുന്നു.
അമോണിയ ചേർത്ത് സംരക്ഷിച്ച പ്രകൃതിദത്ത റബർ പാലാണ് റബർ ബാൻഡ് നിർമാണത്തിനുപയോഗിക്കുന്നത്. പ്രകൃതിദത്ത റബർ പാലിൽ റബറിൻറെ അംശം പരമാവധി 40% വരെയാണ്. നിമജ്ജന പ്രക്രിയയിൽ അച്ചിൻറെ പുറത്ത് രൂപപ്പെടുന്ന അവക്ഷിപ്തത്തിൻറെ കനം റബർ പാലിലുള്ള റബറിൻറെ അംശത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലാഭകരമായ രീതിയിൽ നിമജ്ജന പ്രക്രിയ നടത്തുന്നതിന് റബർ പാലിലുള്ള റബറിൻറെ അളവ് വർദ്ധിക്കേണ്ടതുണ്ട്. ഇതിനായി റബർ പാലിനെ കൊഴുപ്പിക്കലിന് ( [[ക്രീമിങ്ങ്]] - Creaming)വിധേയമാക്കുന്നു.
 
ക്രീമിങ്ങിൽ തിരിഞ്ഞ തെളിയെ ഊറ്റി മാറ്റിയതിനു ശേഷം ലഭിക്കുന്ന കൊഴുത്ത റബർ പാലിലുള്ള (Creamed Latex) റബറിൻറെ അളവ് ( ഡ്രൈ റബർ കണ്ടൻറ് - Dry Rubber Content) പരിശോധിച്ചതിനു ശേഷം ആവശ്യമെങ്കിൽ അമ്മോണിയ ചേർക്കുന്നു. ഡ്രൈ റബർ കണ്ടൻറിൻറെ അടിസ്ഥാനത്തിൽ മറ്റു രാസവസ്തുക്കൾ [[ഡിസ്പേർഷൻ|ഡിസ്പേർഷനായോ]] [[എമൽഷൻ|എമൽഷനായോ]] ചേർക്കുന്നു. റബർ പാലിനെ ഇളക്കികൊണ്ട് സാവകാശമായാണു രാസവസ്തുക്കൾ ചേർക്കുന്നത്. രാസവസ്തുക്കൾ ചേർത്തതിനുശേഷം റബർ പാൽ രാസവസ്തു മിശ്രിതത്തിനെ കുറഞ്ഞത് ഒരു മണിക്കൂർ നന്നായി ഇളക്കുന്നു. റബർ പാൽ രാസവസ്തു മിശ്രിതത്തെ (ലാറ്റെക്സ് കോമ്പൗണ്ട് - Latex Compound) നിമജ്ജനത്തിനായി (dipping) നിമജ്ജന ടാങ്കിലേയ്ക്കു (Dipping Tank) മാറ്റുന്നു.
 
റബർ ബാൻഡ് നിർമാണത്തിനുള്ള റബർ പാൽ - രാസവസ്തു മിശ്രിതത്തിൻറെ അടിസ്ഥാന സൂത്രവാക്യം താഴെ തന്നിരിക്കുന്ന വിധമാണ്.
 
{| class="wikitable"
! # !! പദാർത്ഥം !! അളവ്(100 റബറിന്)
|-
|1. ||ക്രീംഡ് ലാറ്റെക്സ് || 100
|-
|2. || 20% വൾകാസ്റ്റാബ് ഡി പേസ്റ്റ് || 0.2
|-
|3. ||50% സിങ്ക് ഓക്സൈഡ് ഡിസ്പേർഷൻ || 1.0
|-
|4. ||50% ZDC ഡിസ്പേർഷൻ||1.0
|-
|5. ||50% സൾഫർ ഡിസ്പേർഷൻ||2.0
|-
|6. ||50% ചൈനാ ക്ലേ ഡിസ്പേർഷൻ|| 10 - 20
|-
|7. || നിറം|| ആവശ്യത്തിന്
|-
മറ്റു റബർ ഉത്പന്നങ്ങളിൽ നിർബന്ധമായുപയോഗിക്കുന്ന നിരോക്സീകാരികൾ (ആൻറി ഓക്സിഡൻറുകൾ - Antioxidants) ചുരുങ്ങിയ ഉപയോഗകാലം മാത്രമുള്ള റബർ ബാൻഡിൽ സാധാരണയായി ഉപയോഗിക്കറില്ല.
 
ചില നിർമാതാക്കൾ ചിലവുചുരുക്കുന്നതിനായി ഡിസ്പേർഷനും എമൽഷനും പകരം രാസവസ്തുക്കളുടെ വെള്ളത്തിലുള്ള ഒരു കുഴമ്പുണ്ടാക്കി ചേർക്കാറുണ്ട്.
20

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1909269" എന്ന താളിൽനിന്ന് ശേഖരിച്ചത്