"ബാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54:
2010മാണ്ടിലെ കണക്കെടുപ്പ് പ്രകാരം ഈ ദ്വീപിലെ ജനസംഖ്യ 3,891,428 ആണ്. ഇന്തോനേഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളിൽ ഏറിയ പങ്കും ബാലിദ്വീപിൽ വസിക്കുന്നു. 2000മാണ്ടിലെ കണക്കെടുപ്പ് പ്രകാരം ദ്വീപ് നിവാസികളിൽ 92.29 ശതമാനത്തോളം ആളുകളും ബാലിനീസ് ഹിന്ദുമത വിശ്വാസികളാണ്. ബാക്കിയുള്ളവർ ഇസ്ലാംമത വിശ്വാസികളും. പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി, രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അടുത്തിടെയായി ബാലിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 'സമാധാനത്തിന്റെ ദീപ്','ദൈവത്തിന്റെ ദ്വീപ്','ഹൈന്ദവ ദ്വീപ്','പ്രണയത്തിന്റെ ദ്വീപ്' എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്.
പ്രമുഖ സാഹിത്യകാരനായിരുന്ന [[ എസ്.കെ. പൊറ്റക്കാട്]] എഴുതിയ [[ബാലി ദ്വീപ്]] എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ കേരളീയരറിഞ്ഞ് തുടങ്ങിയത്.
==ചരിത്രം==
2000 വർഷങ്ങൾക്കു മുൻപ് തെക്കുകിഴക്കേഷ്യയിൽ നിന്നും ഓഷ്യാനിയയിൽനിന്നും കടൽ കടന്ന് വന്ന ആസ്ട്രോനേഷ്യൻ വിഭാഗങ്ങളായ ജനതയാണ് ബാലിക്കാർ..
 
പ്രാചീന ബാലിയിൽ ഒമ്പത് ഹിന്ദു വിഭാഗങ്ങൾ നിലനിന്നിരുന്നു.പശുപത,ഭൈരവ,ശിവ സിദ്ധാന്ത,വൈസ്ണവ,ബൗധ,ബ്രഹ്മ,രെസി,സോര,ഗണപദ്യ എന്നിവയായിരുന്നു അവ.ഓരോ വിഭാാഗത്തിനും അതിന്റെ സ്വന്തം പൂജ്യമായ ദേവസംങ്കല്പം ഉണ്ടായിരുന്നു.
 
നി.ഇ.ഒന്നാം നൂറ്റാണ്ടു തൊട്ടേ ബാലി സംസ്കാരത്തെ ഹിന്ദു ചൈനീസ് സംസ്കാരങ്ങൾ സ്വാധീനിച്ചിരുന്നു.,എങ്കിലും,പ്രത്യേകിച്ച ഹിന്ദു സംസ്കാരമാണ് സവിശേഷമായി സ്വാധീനിച്ചിരുന്നത്.ബാലി ദ്വീപ എന്ന പേർ പല ശിലാശാസനങ്ങളിലും കാണുന്നുണ്ട്;പ്രത്യേകിച്ചും,സി.ഇ.914 ലെ ശ്രീ കേസരി വർമ്മദേവ യുടെ ബ്ലഞൊങ്ങ് ശിലാസ്തംഭത്തിലെ മുദ്രണത്തിൽ 'വാലിദ്വീപ' എന്നാണ് എഴുതിയിരിക്കുന്നത്.ഈ കാലത്തോടടുത്താണു നെൽകൃഷിക്കായി സങ്കീർണ്ണമായ സുബക്ക് ജലസേചനവ്യൂഹം വികസിപ്പിച്ചത്.ഇന്നും നിലനിൽക്കുന്ന സംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങളുടെ വേരുകൾ ആ പ്രാചീന കാലത്തിലാളൂന്നി നിൽക്കുന്നത്.കിഴക്കൻ ജാവയിലെ ഹിന്ദു രാജവംശമായിരുന്ന മജാപാഹിത് സാമ്രാജ്യം (സി.ഇ.1293 - 1520) 1343ൽ ഒരു ബാലി കോളനി സ്ഥപിച്ചു.ഈ സാമ്രാജ്യത്തിന്റെ പതനത്തോടെ 15 അം നൂറ്റാണ്ടോടെ ജാവയിൽ നിന്നും ബാലിയിലേയ്ക്കു ബുദ്ധിജീവികളുടെയും ആർട്ടിസ്റ്റുകളുടെയും പുരോഹിതന്മാരുടെയും സംഗീതജ്ഞരുടേയും ഒരു പാലായനം തന്നെ നടന്നു.
 
1585ൽ ആണു യ്യുറോപ്യന്മാർ ബാലിയുമായി ആദ്യമായി ബന്ധപ്പെടുന്നതു.അവിടുത്തെ രാജാാവായ ദേവ അഗുങ്ങിന്റെ സേവനത്തിനായി ബുക്കിത്ത് ഉപദ്വീപിൽ എത്തിപ്പെട്ട ഏതാനും പോർച്ചുഗീസുകാരാൺ ആദ്യമായി ബാലിയിലെത്തിയ യൂറൊപ്യന്മാർ എന്നാണ് കരുതപ്പെടുന്നത്.പിന്നീട് 1597ൽ ബാലിയിലെത്തിയ ഡച്ച് പര്യവേഷകനായ കോർനേലിസ് ഡി ഹൗട്മാൻ അവിടെ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി 1602ൽ സ്ഥാപിക്കാൻ കാരണമായി.അടുത്ത 2 1/2 നൂറ്റാണ്ട് ഇൻഡോനേഷ്യൻ ഉപദ്വീപ് ഡച്ചു ഭരണത്തിൻ കീഴിലാവുന്നതിന്റെ തുടക്കമായിരുന്നു ഇത്.1840കളിൽ ആണ് ബാലിയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ ഡച്ചു സ്വാധീനത്തിന് തുടക്കമായത്.ഡച്ചുകാർ ബാലിയിൽ അന്നുണ്ടായിരുന്ന ചെറുരാജ്യങ്ങളെ തമ്മിലടിപ്പിക്കുകയും അങ്ങനെ ബാലിയിൽ ഡച്ചു സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്തു.
 
1860ൽ പ്രശസ്ത ഇംഗ്ലീഷ് പ്രകൃതി ശസ്ത്രജ്ഞനായ ആൽഫ്രഡ് റസ്സൽ വാല്ലിസ് സിംഗപ്പൂരിൽ നിന്നും ബാലിയിലേയ്ക്കു യാത്ര ചെയ്യുകയും ബാലിയുടെ ഉത്തരതീരത്തുള്ള ബിലെലിങ്ങിൽ ഇറങ്ങുകയും ചെയ്തു. വാല്ലിസിന്റെ ഈ യാത്ര തന്റെ വല്ലിസ് ലൈൻ സിദ്ധാന്തത്തിനു പ്രേരകമായിത്തീർന്നു.വല്ലിസ് ലൈൻ എന്നതു ലംബൊങ്ങിനും ബാലിക്കും ഇടയിലെ കടലിടുക്കിലൂടെ കടന്നു പോകുന്ന ഒരു സസ്യ അതിർത്തിയാണ്.ഈ അതിർത്തിക്കിരുപുറവും കിഴക്കായി ഏഷ്യയിൽ ഉദ്ഭവിച്ച സസ്യസ്പീഷീസുകളും പടിഞ്ഞാറായി ആസ്ട്രേലിയയിലേയും ഏഷ്യയിലേയും സസ്യസ്പീഷീസുകളും വളരുന്നു.തന്റെ യാത്രാ വിവരണമായ 'മലയാ ഉപദ്വീപ്'(ദ മലയ് ആർക്കിപെലഗൊ) എന്ന ഗ്രന്ഥത്തിൽ ബാലിയിലെ തന്റെ അനുഭവങ്ങൾ എഴുതിയിരിക്കുന്നു.
 
==ഭൂമിശാസ്ത്രം==
ജാവയിൽ നിന്നും 3.2 കിലോമീറ്റർ(2 മൈൽ) കിഴക്കായി ബാലി സ്ഥിതി ചെയ്യുന്നു.[[ഭൂമധ്യരേഖ]]യിൽ നിന്നും 8 ഡിഗ്രീ തെക്കായാണ് ബാലി കിടക്കുന്നത്.ബാലി കടലിടുക്ക് ബാലിയേയും ജാവയേയും വേർതിരിക്കുന്നു.കിഴക്കു നിന്നു പടിഞ്ഞാറേയ്ക്കു ഏകദേശം 153 കി.മീ.(95 മൈൽ)നീളവും വടക്കു നിന്നും തെക്കോട്ടു 112 കി.മീ. (69 മൈൽ)നീളവുമുണ്ട്.5780 കി.മീ. ആണ് ബാലിയുടെ വിസ്തീർണ്ണം.ഇതിന്റെ ജനസാന്ദ്രത ചതുരശ്ര കി.മീറ്ററിന് 750 ആണ്.
 
ബാലിയുടെ മധ്യഭാഗത്തുള്ള പർവതങ്ങൾ 3000 മീറ്ററോളം ഉയരമുള്ളതാണ്.ഇതിൽ ഏറ്റവും ഉയരമുള്ള കൊടുമുടി പർവതമാതാവ് എന്നറിയപ്പെടുന്ന അഗുങ്ങ് കൊടുമുടിയാകുന്നു(3031 മീ.).ഇതൊരു സജീവ അഗ്നിപർവതമാണ്.ബാലിയിലെ അഗ്നിപർവ്വതങ്ങളാണ് ബാലിയുടെ മണ്ണിനെ അനിതര സാധാരണമായി ഇത്രയും ഫലപുഷ്ടമാക്കിയത്.ഉയരം കൂടിയ മലനിരകൾ കനത്ത വർഷപാതത്തിനു കാരണമാകുന്നതിനാൽ കാർഷിക മേഖല അത്യുല്പാദനശേഷിയുള്ളതായിരിക്കുന്നു.
 
 
==പരിസ്ഥിതി==
മുൻപു പറഞ്ഞ വല്ലിസ് രേഖയ്ക്കു പടിഞ്ഞാറു കിടക്കുന്നതിനാൽ ബാലിയിലെ മൃഗജാലങ്ങൾ ഏഷ്യൻ സ്വഭാവമാണ് കൂടുതൽ.280 സ്പീഷീസ് പക്ഷികൾ ഇവിടെ വസിക്കുന്നു.ഇതിൽ ബാലി സ്റ്റെർലിങ്ങ് പോലുള്ള പക്ഷികൾ വളരെ അപൂർവവും വംശനാശത്തോടടുത്തവയും ആകുന്നു.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ബാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്