"റബർ ബാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,291 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
ഈ താളിൻറെ നിർമാണത്തിലാണ്. പൂർണമായിട്ടില്ല.
(ഈ താളിൻറെ നിർമാണത്തിലാണ്. പൂർണമായിട്ടില്ല.)
 
[[ഈർപ്പ ഘനീഭവനം|ഈർപ്പ ഘനീഭവന]] (Wet coagulation) രീതിയാണ് റബർ പാലിൽ നിന്നുള്ള റബർ ബാൻഡ് നിർമാണത്തിന് വ്യാപകമായുപയോഗിക്കുന്നത്. ഈർപ്പ ഘനീഭവന രീതിയിൽ ഒരു [[അച്ച്|അച്ചിനെ]] [[ഘനീകാരകം|ഘനീകാരക]] ലായനിയിൽ മുക്കിയെടുത്തതിനുശേഷം [[റബർ പാൽ സംയുക്തം|റബർ പാൽ സംയുക്തത്തിൽ]] (Latex compound) നിമജ്ജനം ചെയ്യുന്നു (മുക്കുന്നു). ഘനീകാരകം മൂലം അച്ചിനോടു ചേർന്നുള്ള റബർ പാൽ അസ്ഥിരമാകുകയും അച്ചിനെ മൂടുന്ന റബറിന്റെ ഒരു പാട (റബറിന്റെ [[അവക്ഷിപ്തം]]) രൂപപ്പെടുകയും ചെയ്യുന്നു. റബർ പാടയ്ക്ക് ആവശ്യത്തിനുള്ള കനം ലഭിക്കുന്നതു വരെ ഈ പ്രക്രിയ ആവർത്തിക്കുന്നു. അതിനുശേഷം രൂപപ്പെട്ട റബർ [[അവക്ഷിപ്തം|അവക്ഷിപ്തത്തെ]] (Deposit) അച്ചോടുകൂടെ തന്നെ ഉണങ്ങുന്നു. ഉണങ്ങിയ റബർ അവക്ഷിപ്തത്തെ അച്ചിൽനിന്ന് ഊരിയെടുത്ത് തിളക്കുന്ന വെള്ളത്തിൽ [[വൾക്കനൈസേഷൻ|വൾക്കനൈസ്]] ചെയ്യുന്നു. [[വൾക്കനൈസേഷൻ|വൾക്കനൈസ്]] ചെയ്ത റബർ കുഴലിനെ അനുയോജ്യമായ അളവിൽ മുറിച്ചെടുത്ത് റബർ ബാൻഡ് ആയുപയോഗിക്കുന്നു.
 
=== റബർ പാലിനെ തയ്യാറാക്കൽ [Preparation of Latex] ===
 
അമോണിയ ചേർത്ത് സംരക്ഷിച്ച പ്രകൃതിദത്ത റബർ പാലാണ് റബർ ബാൻഡ് നിർമാണത്തിനുപയോഗിക്കുന്നത്. പ്രകൃതിദത്ത റബർ പാലിൽ റബറിൻറെ അംശം പരമാവധി 40% വരെയാണ്. നിമജ്ജന പ്രക്രിയയിൽ അച്ചിൻറെ പുറത്ത് രൂപപ്പെടുന്ന അവക്ഷിപ്തത്തിൻറെ കനം റബർ പാലിലുള്ള റബറിൻറെ അംശത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലാഭകരമായ രീതിയിൽ നിമജ്ജന പ്രക്രിയ നടത്തുന്നതിന് റബർ പാലിലുള്ള റബറിൻറെ അളവ് വർദ്ധിക്കേണ്ടതുണ്ട്. ഇതിനായി റബർ പാലിനെ കൊഴുപ്പിക്കലിന് ( [[ക്രീമിങ്ങ്]] - Creaming)വിധേയമാക്കുന്നു.
20

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1908710" എന്ന താളിൽനിന്ന് ശേഖരിച്ചത്