"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
മഹാരാഷ്ട്രയിലെ നാശിക്ക് ജില്ലയിലെ യോല എന്ന സ്ഥലത്ത് പന്ദുരംഗ് റാവു തോപ്പയുടേയും രുക്മാഭായുടെയും ഏക മകനായി ജനിച്ചു. പേഷ്വാ ബാജിറാവുവിന്റെ കൊട്ടാരത്തിലെ ഒരു പ്രധാനി ആയിരുന്നു പിതാവ് പാണ്ടുരംഗ റാവു. പേഷ്വാ ബാജി റാവുവിന്റെ ദത്തു പുത്രനായിരുന്ന നാനാ സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്നു താന്തിയോ തോപ്പെ. 1851 ൽ പേഷ്വാ ബാജിറാവുവിന്റെ മരണശേഷം, നാനാ സാഹിബ് അധികാരമേറ്റെടുത്തപ്പോൾ താന്തിയോ തോപ്പെയും നാനാ സാഹിബിന്റെ കൊട്ടാരത്തിലെ ഒരു സുപ്രധാന പദവി കൈകാര്യം ചെയ്തിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാനാ സാഹിബിന് പെൻഷൻ നിഷേധിച്ചപ്പോൾ തോപ്പെയും ഒരു കറ തീർന്ന ബ്രിട്ടീഷ് വിരോധിയായി മാറി.
==1857 കലാപത്തിലെ പങ്ക്==
[[നാനാ സാഹിബ്|നാനാ സാഹിബിന്റെ]] അടുത്ത സുഹൃത്തും സൈന്യാധിപനുമായിരുന്നു താന്തിയോ തോപ്പെ. [[കാൺപൂർ ഉപരോധം|കാൺപൂർ ഉപരോധത്തിൽ]] തോപ്പെ നാനാ സാഹിബിനൊപ്പം ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്തു. ബ്രിട്ടീഷുകാർ പരാജയം സമ്മതിക്കുകയും, സതിചൗരാ ഘട്ട് വഴി അലഹാബാദിലേക്ക് പോകാം എന്ന സമ്മതിച്ച് നാനാ സാഹിബിന്റെ മുന്നിൽ കീഴടങ്ങി.<ref name=wheeler1>{{cite book|title=വിക്ടോറിയൻസ് അറ്റ് വാർ-1815-1914|url=http://books.google.com.sa/books?id=HvE_Pa_ZlfsC&pg=PA88&dq=cawnpore+war+wheeler&hl=en&sa=X&ei=ZYjiUsCuN6qm0wW35YGQDA&safe=on&redir_esc=y#v=onepage&q=cawnpore%20war%20wheeler&f=false|last=ഹാരോൾഡ്.ഇ|first=റോ|publisher=എ.ബി.സി.ക്ലിയോ|isbn=978-1576079256|pages=88}}</ref>എന്നാൽ സതിചൗരാ ഘട്ടിൽ വച്ചുണ്ടായ ആശയക്കുഴപ്പം ഒരു കലാപമായി പൊട്ടിപ്പുറപ്പെടുകയും ഇംഗ്ലീഷ് പട്ടാളക്കാർ നിഷ്ഠൂരമായി വധിക്കപ്പെടുകയും ചെയ്തു. അവശേഷിക്കപ്പെട്ട സ്ത്രീകളേയും കുട്ടികളേയും ബീബീഘർ എന്ന കൊട്ടാരത്തിലേക്കു മാറ്റുകയും, അവരെ വെച്ച് നാനാ സാഹിബ് ബ്രിട്ടീഷുകാരോട് വിലപേശാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ [[കാൺപൂർ]] പിടിച്ചെടുക്കാൻ കൂടുതൽ പട്ടാളം വരുകയും, അവർ കാൺപൂരിലേക്കുള്ള വഴി മധ്യേ എല്ലാ ഗ്രാമങ്ങളും, നിശിപ്പിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തു. ഗ്രാമീണരേയും അവർ വെറുതേ വിട്ടില്ല.<ref name=saxena1>{{cite web|title=റിവോൾട്ട് & റിവെഞ്ച് എ ഡബിൾ ട്രാജഡി|url=http://archive.is/R7mql|publisher=ദ ചിക്കാഗോ ലിറ്റററി ലെബ്രറി|accessdate=23-ജനുവരി-2014|last=അമോദ്|first=സക്സേന|date=17-ഫെബ്രുവരി-2003}}</ref>
 
ഇതറിഞ്ഞ നാനാ സാഹിബ് തടവുകാരായുള്ള സ്ത്രീകളേയും കുട്ടികളേയും എന്തു ചെയ്യണമെന്നുള്ള കാര്യത്തിൽ തോപ്പെയും, അസിമുള്ള ഖാനോടും ആലോചിച്ചു. ഗ്രാമീണരെ വധിച്ച ബ്രിട്ടീഷ് പട്ടാളത്തോടുള്ള പ്രതികാരമായി സ്ത്രീകളേയും കുട്ടികളേയും കൊന്നുകളയാനാണ് വിമതപട്ടാളത്തിലെ ഭൂരിഭാഗവും തീരുമാനിച്ചത്.<ref name=havelock1>{{cite book|title=എ ബയോഗ്രഫിക്കൽ സ്കെച്ച് ഓഫ് സർ.ഹെൻട്രി ഹാവെലോക്ക്|url=http://books.google.com.sa/books?id=zAA6AAAAcAAJ&printsec=|last=വില്ല്യം|first=ബ്രോക്ക്|year=1858|page=150-152}}</ref> തടവുകാരായ എല്ലാവരേയും വിമതസൈന്യം മുറിക്കുള്ളിലിട്ട് വെടിവെച്ചു കൊന്നു. കുറേയേറെപ്പേരെ കശാപ്പുകാരുടെ സഹായത്തോടെ വെട്ടിനുറുക്കി ഇല്ലാതാക്കി.
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്