"തരിസാപ്പള്ളി ശാസനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73:
 
==പുതിയ പഠനങ്ങൾ==
പ്രൊഫ. എം.ആർ. രാഘവാര്യരുടെയും പ്രൊഫ. രാഘവൻ വെളുത്താട്ടിന്റെയും നേതൃത്വത്തിൽ നടന്ന പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇവ രണ്ടു സെറ്റ് പട്ടയങ്ങളല്ല ഒരു സെറ്റ് പട്ടയങ്ങളാണ് എന്നുമാണ്. പട്ടയത്തിലെ ഏടുകൾ വ്യത്യസ്തമായ രീതിയിൽ ക്രമപ്പെടുത്തിയാണ് ഈ രേഖയുമായി ഇതുവരെ നിലനിന്നിരുന്ന സന്ദേഹങ്ങൾ അറുതിവരുത്താൻ പോന്ന കണ്ടെത്തലിലെത്തിച്ചേർന്നത്. ഇതോടെ അപൂർണ്ണമാണ് എന്ന് കരുതപ്പെട്ടിരുന്ന ഈ രേഖ പൂർണ്ണരൂപത്തിൽ തന്നെ വായിച്ചെടുക്കാനുമായി. രണ്ടു രേഖകളായി പരിഗണിച്ചിരുന്നപ്പോൾ രണ്ടാമത്തേത് ആദ്യാവസാനം ഇല്ലാത്തതു പോലെയാണ് തോന്നിയിരുന്നത്.<ref name=Sreejith/> "ഇന്നാലുകുടി ഈഴവരും ഒരു കുടി വണ്ണാരും" എന്നതിനോട് ഇതുവരെ കണക്കാക്കിയിരുന്ന തുടർപേജിലെ "മെവ്വകൈപ്പട്ട ഇറൈയയുന്തരി...'' എന്ന ഭാഗം അന്വയിക്കുന്നില്ല. എന്നാൽ "ഇരണ്ടുകുടി എരുവിയരും" എന്നു തുടങ്ങുന്ന ഏടാണ് ആദ്യത്തെതിനോട് ചേർന്നു വരുന്നതെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുന്നു എന്നാണ് രാഘവവാര്യരും രാഘവൻ വെളുത്താട്ടും സമർത്ഥിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_ശാസനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്