"തരിസാപ്പള്ളി ശാസനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Tharisapalli plates}}
[[ചിത്രം:Tharisappalli_copper_plates.jpg|thumb|right|ഒന്നാം ശാസനം- രണ്ട് ചേപ്പേടുകൽ 1-19 വരികൾ]]
[[മാർ തോമാ നസ്രാണികൾ|നസ്രാണി ക്രൈസ്തവരുടേയും]] [[കേരളം|കേരളത്തിന്റെയും]] ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് '''തരിസാപ്പള്ളി ശാസനങ്ങൾ''' അഥവാ '''തരിസാപള്ളി ചെപ്പേടുകൾ''' എന്നറിയപ്പെടുന്നത്. ചേരചക്രവർത്തിയായിരുന്ന [[സ്ഥാണുരവി]] പെരുമാളിന്റെ സാമന്തനായി [[വേണാട്]] ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, <ref> കെ. ശിവശങ്കരൻ നായർ; വേണാടിന്റെ പരിണാമം, ഡി.സി ബുക്സ്; 2005 </ref> പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന [[മാർ സബർ ഈശോ|മാർ സാപ്രൊ ഈശോയുടെ]] പേരിൽ അദ്ദേഹത്തിന്റെ [[തരിസാപ്പള്ളി|തരിസാപ്പള്ളിക്ക്]] അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് ഈ ശാസനങ്ങൾ. കുരക്കേണിക്കൊല്ലത്ത് (ഇന്നത്തെ കൊല്ലം) ആണ് തരിസാപ്പള്ളിയുടെ സ്ഥാനം. എന്നാൽ കൊല്ലത്ത് ഈ സ്ഥലം എവിടെയായിരുന്നു എന്നു കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. കിഴക്ക് വയലക്കാട്, തെക്കുകിഴക്ക് കോവിലകമുൾപ്പെടെ ചിറുവാതിക്കാൽ മതിൽ, പടിഞ്ഞാറ് കടൽ, വടക്ക് തോരണത്തോട്ടം, വടക്കുകിഴക്ക് പുന്നത്തലൈ അണ്ടിലൻതോട്ടം എന്നിവയാണ് അതിരുകൾ എന്ന് ശാസനത്തിൽ വിശദമാക്കുന്നുണ്ട്.<ref name=Sreejith/> സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വർഷമെന്ന സൂചനവച്ച്, ക്രി.വ. 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതിവരുന്നു. ശാസനങ്ങൾ ലഭിച്ച വ്യക്തിയുടെ പേര് അതിൽ ചിലയിടത്ത് ''ഈസോ ഡ തപീർ'' എന്നും ചിലയിടങ്ങളിൽ മറുവാൻ സപീറ് ഈശോ എന്നുമാണ് നൽകിയിരിക്കുന്നത്. ചെപ്പേടുകൾ വ്യാഖ്യാനിക്കാൻ നടന്ന ആദ്യകാലങ്ങളിൽ ഈശോഡാത്തവ്വിറായി എന്നാണ്‌ ഈ പേർ എന്ന് കരുതിയിരുന്നതെങ്കിലും<ref>ഗുണ്ടർട്ട് </ref> പിൽക്കാലത്ത് തിരുത്തപ്പെട്ടു.
 
തരിസാപ്പള്ളി ശാസനങ്ങൾ രണ്ടു കൂട്ടം രേഖകൾ ഉൾക്കൊള്ളുന്നു. ആദ്യത്തെ ശാസനത്തിൽ മൂന്നു തകിടുകൾ (ചെപ്പേടുകൾ) ഉൾപ്പെടുന്നു.<ref name=Menon >Kerala History and its Makers - A Sreedhara Menon</ref> ഇവയിൽ ഒന്നാം തകിട് [[മാർത്തോമ്മാ സഭ|മാർത്തോമ്മാ സഭയുടെ]] ആസ്ഥാനമായ [[തിരുവല്ല|തിരുവല്ലയിലെ]] പുലാത്തീനിലും രണ്ടാം തകിട് [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര ഓർത്തഡോക്സ് സഭയുടെ]] ആസ്ഥാന കേന്ദ്രമായ [[കോട്ടയം]] [[ദേവലോകം, കോട്ടയം|ദേവലോകത്തെ]] കാതോലിക്കേറ്റ് അരമനയിലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേത് നഷ്ടപ്പെട്ടു.
വരി 7:
രണ്ടാം ശാസനത്തിലെ നാലു തകിടുകളിൽ<ref name=Menon >Kerala History and its Makers - A Sreedhara Menon</ref> ആദ്യത്തേത് നഷ്ടപ്പെട്ടു. രണ്ടും മൂന്നും തകിടുകൾ കോട്ടയം കാതോലിക്കേറ്റ് അരമനയിലും നാലാമത്തേത് തിരുവല്ല പുലാത്തീനിലും സൂക്ഷിച്ചിരിക്കുന്നു. ഈ തകിടുകളെല്ലാം തുല്യവലുപ്പത്തിലുള്ളവയല്ല. ഒന്നാം ചെപ്പേട് 22.35 x 8.15 സെ.മീ. ആണ്. രണ്ടാം ചെപ്പേട് 20.32 x 7.62 സെന്റിമീറ്ററും
 
ചേരചക്രവർത്തിയായ രാജശേഖരന്റെ (820-844) [[വാഴപ്പള്ളി ശാസനം|വാഴപ്പള്ളി ശാസനമാണ്]] ഇതിനു മുമ്പു ലഭിച്ചിട്ടുള്ള ഏക ശാസനം.
 
== സപർ ഈശോയുടെ പശ്ചാത്തലം ==
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_ശാസനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്