"തരിസാപ്പള്ളി ശാസനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
== ശാസനങ്ങളുടെ ചരിത്രം ==
 
സ്ഥാണുരവിയുടെ അഞ്ചാമത്തെ ഭരണവർഷത്തിൽ (844849) തയ്യാറാക്കിയ ഈ ശാസനങ്ങളുടെ കാലത്തെക്കുറിച്ച് വളരെയേറെ വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ഡിതനായ ഗോപിനാഥറാവു ഒൻപതാം ശതകത്തിന്റെ ഉത്തരാർധത്തിൽ സ്ഥാണുരവി ജീവച്ചിരുന്നതായി പറയുന്നു. എന്നാൽ സ്ഥാണുരവി രാജ്യഭാരം ആരംഭിച്ചത് 844-ൽ ആണെന്നാണ് പ്രൊഫസർ ഇളങ്കുളംഇളംങ്കുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം. സ്ഥാണു രവിയുടെ സദസ്യനായിരുന്ന [[ശങ്കരണനാരായണൻ]] രചിച്ച [[ലഘുഭാസ്കരീയം]] എന്ന കൃതിയിൽ നിന്നാണ് ഇളംകുളം ഇതിനുള്ള തെളിവ് ശേഖരിച്ചത്.<ref name=Sreejith> വീണ്ടും ശ്രദ്ദേയമാകുന്ന തരിസാപ്പള്ളി ചെപ്പേടുകൾ-ശ്രീജിത്. ഇ (സമകാലിക മലയാളം 24 ജനുവരി 2014)</ref> ഒന്നാം ശാസനം [[കൊല്ലവർഷം]] ഇരുപത്തിനാലാമാണ്ട് ചെമ്പുതകിടിൽ എഴുതിയിട്ടുള്ളതാണ്. എന്നാൽ രണ്ടാമത്തേത് രണ്ടു മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം പകർത്തി സൂക്ഷിച്ചിട്ടുള്ളതാണെന്ന് ലിപിയുടേയും ഭാഷയുടേയും സ്വരൂപ സ്വഭാവങ്ങളിൽ നിന്ന് മനസ്സിലാക്കാം.
 
ശാസനങ്ങൾ അവ എഴുതപ്പെട്ട് കാലം മുതൽക്ക് സിറിയൻ ക്രിസ്ത്യാനികളുടെ കയ്യിൽ ഭദ്രമായി സം‌രക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിലെ സിറിയൻ മെത്രാനായിരുന്ന മാർ യാക്കോബ് 1530-ൽ കൊച്ചിയിലെ പോർച്ചുഗീസ് ഗവർണ്ണറുടെ കയ്യിൽ പ്രസിദ്ധമായ ക്നായി തൊമ്മൻ ചെപ്പേട് അടക്കമുള്ള രേഖകൾക്കൊപ്പം സൂക്ഷിക്കാനേല്പിച്ച ഈ അമൂല്യരേഖകൾ, പിൽക്കാലങ്ങളിൽ ലഭ്യമല്ലാതായി. ഇതിനെ പറ്റി ചാർളി സ്വാൻസ്റ്റൺ എന്ന ബ്രിട്ടിഷ് കപ്പിത്താൻ 1883-ലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജേർണലിൽ പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാണ്‌. <ref>
വരി 42:
ശാസനത്തിലെ വ്യവസ്ഥകൾക്കനുസരണമായി പള്ളിക്കും അതിന്റെ ഭൂമിക്കും ഉപകാരപ്രദമായത് ചെയ്യാൻ അറുനൂറ്റുവർ, അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥ രണ്ടാം ശാസനത്തിലും ഉണ്ടായിരുന്നു.
 
രണ്ടാം ശാസനം രണ്ടുമൂന്ന് ശതകങ്ങൾക്കു ശേഷം പകർത്തിയെഴുതിയതായി കാണുന്നു.
 
== ചെപ്പേടുകളിലെ എഴുത്ത് ==
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_ശാസനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്