"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
ഗ്വാളിയോർ യുദ്ധത്തിനു ശേഷം താന്തിയോ തോപ്പെ, നാനാ സാഹിബിന്റെ അനന്തരവനായ റാവു സാഹിബിനുമൊപ്പം രാജ്പുതാനയിലേക്ക് പലായനം ചെയ്തു. സൈന്യത്തെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു ഇരുവരുടേയും പദ്ധതി. എന്നാൽ ബ്രിട്ടീഷ് പട്ടാളം ഇവരെ വളയുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും താന്തിയോ തോപ്പെ യുദ്ധമുഖത്തു നിന്നും ഉദയ്പൂർ ലക്ഷ്യമാക്കി കടന്നു കളഞ്ഞു. റാവു സാഹീബ് തോപ്പെയേ അനുഗമിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇവരെ പിടികൂടാൻ പലതവണശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. അവശേഷിക്കുന്ന സൈന്യത്തെ രണ്ടായി പകുത്ത് രണ്ടു ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ഇരുവരും തീരുമാനിച്ചു. താന്തിയോ തോപ്പെ ചെറിയ സൈന്യവുമായി ചന്ദേരിയിലേക്കും, റാവു സാഹിബ് ഝാൻസിയിലേക്കും യാത്രയായി. 1859 ൽ തോപ്പെ ജയ്പൂരിലെത്തിയെങ്കിലും, തുടർച്ചയായ യാത്രകളും, പരാജയവും അദ്ദേഹത്തെ തളർത്തിയിരുന്നു.
 
ഇവിടെ വെച്ച് താന്തിയോ തോപ്പെ, നർവാറിലെ രാജാവായ മാൻ സിങിനെ പരിചയപ്പെടുകയും മാൻ സിങ്ങിനെ കൊട്ടാരത്തിൽ ഒളിവിൽ കഴിയാൻ തീരുമാനിക്കുകയും ചെയ്തു. ഗ്വാളിയോർ മഹാരാജാവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് മാൻ സിങിനും കുടുംബത്തിനും ബ്രിട്ടീഷ് പട്ടാളം സംരക്ഷണം വാഗ്ദാനം ചെയ്തു. തന്റെ ജീവനു വേണ്ടി ബ്രിട്ടീഷുകാർക്കു കീഴടങ്ങാൻ മാൻ സിങ് തീരുമാനിച്ചു.<ref>എഡ്വേഡ്സ് മൈക്കിൾ (1975) ''റെഡ് ഇയർ''. ലണ്ടൻ: സ്ഫിയർ ബുക്സ്; പുറങ്ങൾ. 129-35</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്