"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
ഇതറിഞ്ഞ നാനാ സാഹിബ് തടവുകാരായുള്ള സ്ത്രീകളേയും കുട്ടികളേയും എന്തു ചെയ്യണമെന്നുള്ള കാര്യത്തിൽ തോപ്പെയും, അസിമുള്ള ഖാനോടും ആലോചിച്ചു. ഗ്രാമീണരെ വധിച്ച ബ്രിട്ടീഷ് പട്ടാളത്തോടുള്ള പ്രതികാരമായി സ്ത്രീകളേയും കുട്ടികളേയും കൊന്നുകളയാനാണ് വിമതപട്ടാളത്തിലെ ഭൂരിഭാഗവും തീരുമാനിച്ചത്. തടവുകാരായ എല്ലാവരേയും വിമതസൈന്യം മുറിക്കുള്ളിലിട്ട് വെടിവെച്ചു കൊന്നു. കുറേയേറെപ്പേരെ കശാപ്പുകാരുടെ സഹായത്തോടെ വെട്ടിനുറുക്കി ഇല്ലാതാക്കി.
 
കാൺപൂർ ബ്രിട്ടീഷ് പട്ടാളം കീഴടക്കിയതോടെ, നാനാ സാഹിബ് കാൺപൂരിൽ നിന്നും ബിഥൂരിലേക്കു പലായനം ചെയ്തു. അവശേഷിക്കുന്ന സൈന്യത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത് താന്തിയോ തോപ്പെ ബ്രിട്ടീഷ് സൈന്യത്തിൽ നിന്നും കാൺപൂർ പിടിച്ചെടുക്കാൻ പുറപ്പെട്ടു. ഭാഗികമായി അവർ കാൺപൂർ കീഴടക്കുകയും ചെയ്തെങ്കിലും,രണ്ടാം കാൺപൂർ യുദ്ധത്തിൽ താന്തിയോ തോപ്പെയുടെ സേന ജനറൽ കോളിൻ കാംപ്ബെല്ലിന്റെ മുന്നിൽ പരാജയപ്പെട്ടു. 1858 ൽ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തുകൊണ്ടിരുന്ന ഝാൻസി റാണി, തന്റെ സഹായത്തിന് താന്തിയോ തോപ്പെയോട് വന്നു ചേരുവാൻ ആവശ്യപ്പെട്ടു. യുദ്ധ നിപുണയായിരുന്നു ഝാൻസി റാണിയെങ്കിലും, ബ്രിട്ടീഷുകാരോട് ഒറ്റക്ക് പിടിച്ചു നിൽക്കാൻ അവർക്കാവുമായിരുന്നില്ല. 20000 ത്തോളം വരുന്ന സൈന്യവുമായി താന്തിയോ തോപ്പെ റാണിയുടെ സഹായത്തിനെത്തിയെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്