"താന്തിയാ തോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
മഹാരാഷ്ട്രയിലെ നാശിക്ക് ജില്ലയിലെ യോല എന്ന സ്ഥലത്ത് പന്ദുരംഗ് റാവു തോപ്പയുടേയും രുക്മാഭായുടെയും ഏക മകനായി ജനിച്ചു. പേഷ്വാ ബാജിറാവുവിന്റെ കൊട്ടാരത്തിലെ ഒരു പ്രധാനി ആയിരുന്നു പിതാവ് പാണ്ടുരംഗ റാവു. പേഷ്വാ ബാജി റാവുവിന്റെ ദത്തു പുത്രനായിരുന്ന നാനാ സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്നു താന്തിയോ തോപ്പെ. 1851 ൽ പേഷ്വാ ബാജിറാവുവിന്റെ മരണശേഷം, നാനാ സാഹിബ് അധികാരമേറ്റെടുത്തപ്പോൾ താന്തിയോ തോപ്പെയും നാനാ സാഹിബിന്റെ കൊട്ടാരത്തിലെ ഒരു സുപ്രധാന പദവി കൈകാര്യം ചെയ്തിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാനാ സാഹിബിന് പെൻഷൻ നിഷേധിച്ചപ്പോൾ തോപ്പെയും ഒരു കറ തീർന്ന ബ്രിട്ടീഷ് വിരോധിയായി മാറി.
==1857 കലാപത്തിലെ പങ്ക്==
നാനാ സാഹിബിന്റെ അടുത്ത സുഹൃത്തും സൈന്യാധിപനുമായിരുന്നു താന്തിയോ തോപ്പെ. കാൺപൂർ ഉപരോധത്തിൽ തോപ്പെ നാനാ സാഹിബിനൊപ്പം ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം ചെയ്തു. ബ്രിട്ടീഷുകാർ പരാജയം സമ്മതിക്കുകയും, സതിചൗരാ ഘട്ട് വഴി അലഹാബാദിലേക്ക് പോകാം എന്ന സമ്മതിച്ച് നാനാ സാഹിബിന്റെ മുന്നിൽ കീഴടങ്ങി.എന്നാൽ സതിചൗരാ ഘട്ടിൽ വച്ചുണ്ടായ ആശയക്കുഴപ്പം ഒരു കലാപമായി പൊട്ടിപ്പുറപ്പെടുകയും ഇംഗ്ലീഷ് പട്ടാളക്കാർ നിഷ്ഠൂരമായി വധിക്കപ്പെടുകയും ചെയ്തു. അവശേഷിക്കപ്പെട്ട സ്ത്രീകളേയും കുട്ടികളേയും ബീബീഘർ എന്ന കൊട്ടാരത്തിലേക്കു മാറ്റുകയും, അവരെ വെച്ച് നാനാ സാഹിബ് ബ്രിട്ടീഷുകാരോട് വിലപേശാൻ ആരംഭിക്കുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/താന്തിയാ_തോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്