"ദനഹാ പെരുന്നാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആവർത്തനങ്ങൾ ഒഴിവാക്കി പുന:ക്രമീകരിക്കുന്നു.
Bartolomé Esteban Murillo - Adoration of the Magi - Google Art Project.jpg
വരി 3:
ഒരു ക്രിസ്ത്യൻ വിശേഷദിനമാണ് '''എപ്പിഫനി''' (Epiphany) അഥവാ '''ദനഹാ''' അല്ലെങ്കിൽ '''പ്രത്യക്ഷീകരണ തിരുനാൾ'''. പരമ്പരാഗതമായി ജനുവരി 6-ന് ആഘോഷിക്കപ്പെടുന്ന ഈ പെരുന്നാളിൽ പൗരസ്ത്യദേശത്തെ ജ്ഞാനികൾ ബേത്‌ലഹേമിലെത്തി ഉണ്ണിയേശുവിനെ വണങ്ങിയതിനെയാണ് പാശ്ചാത്യ സഭകൾ പ്രധാനമായും അനുസ്മരിക്കുന്നത്. എന്നാൽ യോർദ്ദാൻ നദിയിൽ വെച്ച് യേശു സ്നാനമേറ്റതിനെ അനുസ്മരിക്കുന്ന കർത്താവിന്റെ മാമോദീസ പെരുന്നാളായി പൗരസ്ത്യസഭകൾ ഈ ദിനം ആചരിക്കുന്നു. പൗരസ്ത്യസഭകളിൽ [[ജൂലിയൻ കാലഗണനാരീതി]] പിന്തുടരുന്നവ ഗ്രിഗോറിയൻ കലണ്ടറുമായുള്ള 13 ദിവസങ്ങളുടെ വ്യത്യാസം കാരണം ജനുവരി 19-ന് എപ്പിഫനി ആചരിക്കുന്നു. ''എപ്പിഫനി'' എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം 'സാക്ഷാത്‌കാരം', അല്ലെങ്കിൽ 'വെളിപ്പെടുത്തൽ' എന്നും ''ദനഹാ'' എന്ന സുറിയാനി പദത്തിന്റെ അർത്ഥം 'ഉദയം' എന്നുമാണ്. ''തിയോഫനി'' (Theophany) എന്നും ഈ പെരുന്നാൾ അറിയപ്പെടുന്നുണ്ട്. കേരളത്തിൽ ഈ ദിനം ''പിണ്ടിപെരുന്നാൾ'', ''രാക്കുളിപെരുന്നാൾ'' എന്നീ പേരുകളിലും അറിയപ്പെടുന്നു.
==ചരിത്രം==
[[File:WiseMenAdorationMurilloBartolomé Esteban Murillo - Adoration of the Magi - Google Art Project.pngjpg|thumb|left|കിഴക്ക് ദേശത്ത് നിന്നുമുള്ള ജ്ഞാനികളുടെ ആഗമനം - 17-ആം നൂറ്റാണ്ടിലെ ഒരു ചിത്രീകരണം]]
മനുഷ്യാവതാരം ചെയ്ത യേശുവിനെ വെളിപ്പെടുത്തുന്ന സമ്പൂർണ്ണ ആഘോഷം എന്ന നിലയിൽ പൗരസ്ത്യ സഭകളാണ് ഈ തിരുനാളാഘോഷത്തിന് തുടക്കം കുറിച്ചത്. യേശുവിന്റെ ജനനം, വിദ്വാന്മാരുടെ സന്ദർശനം, ബാല്യകാലസംഭവങ്ങൾ, യോർദ്ദാൻ നദിയിലെ സ്നാനം, കാനാവിൽ വെള്ളത്തെ വീഞ്ഞാക്കിയ ആദ്യ അത്‌ഭുതം തുടങ്ങിയവെയെല്ലാം എപ്പിഫനിയിൽ അനുസ്മരിക്കാറുണ്ടായിരുന്നു. എന്നാൽ യോർദ്ദാൻ നദിയിൽ വെച്ച് സ്നാപകയോഹന്നാനിൽ നിന്ന് യേശു സ്നാനമേറ്റതിനെയാണ് ഏറെ പ്രാധാന്യത്തോടെ അനുസ്മരിച്ചിരുന്നത്. വിവിധ സുവിശേഷഭാഗങ്ങളെ<ref>മത്തായി 3:13–17; ലൂക്കോസ് 3:22; യോഹന്നാൻ 2:1–11</ref> ആസ്പദമാക്കി മനുഷ്യാവതാരം ചെയ്ത യേശുവിനെ പ്രകാശിപ്പിക്കുന്നതും, വെളിപ്പെടുത്തുന്നതും, പ്രഖ്യാപനം ചെയ്യപ്പെടുന്നതുമായ ദിനമായി പൗരസ്ത്യ സഭകൾ എപ്പിഫനിയെ കരുതി വന്നു. എന്നാൽ പാശ്ചാത്യസഭകൾ ലൂക്കോസിന്റെ സുവിശേഷത്തിലെ 'വിജാതിയർക്കുള്ള വെളിപ്പെടുത്തൽ' എന്ന പരാമർശത്തെ അടിസ്ഥാനമാക്കി കിഴക്ക് ദേശത്തു നിന്നുള്ള യഹൂദരല്ലാത്തവരായ ജ്ഞാനികളുടെ ആഗമനത്തിനാണ് പ്രാധാന്യം നൽകി വന്നത്.
 
"https://ml.wikipedia.org/wiki/ദനഹാ_പെരുന്നാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്