"സൈഫ് അലി ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) fixing dead links
വരി 17:
ബോളിവുഡ് ചലച്ചിത്ര നടന്മാരിൽ ശ്രദ്ധേയനായ ഒരു നടനാണ് '''സൈഫ് അലി ഖാൻ''' ([[ഹിന്ദി]]: सैफ़ अली ख़ान) . 1970, ഓഗസ്റ്റ് 16-ന് ന്യൂ ഡെൽഹിയിൽ വച്ച് പട്ടൌഡിയുടെ നവാബായ [[മൻസൂർ അലി ഖാൻ പട്ടൗഡി|മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും]] [[ശർമിള ടാഗോർ|ശർമിള ടാഗോറിന്റേയും]] മകനായിട്ടാണ് ഇദ്ദേഹത്തിന്റെ ജനനം. [[സോഹ അലി ഖാൻ|സോഹ അലി ഖാനും]] ശാബ അലി ഖാനും ഇദ്ദേഹത്തിന്റെ സഹോരിമാരാണ്.
 
1992-ൽ പുറത്തിറങ്ങിയ ''പരമ്പര'' എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ ''മേ ഖിലാഡി തു അനാഡി'' എന്ന സിനിമയും ''യേ ദില്ലഗി'' എന്ന സിനിമയും ഇദ്ദേഹത്തിന്റെ കരിയറിലെ വലിയ ബ്രേക്ക് ആയി. തൊണ്ണൂറുകളിൽ പിന്നീട് ഇറങ്ങിയ ഇദ്ദേഹത്തിന്റെ പല ചിത്രങ്ങളും പരാജയം രുചിച്ചു. 2001-ൽ പുറത്തിറങ്ങിയ ''ദിൽ ചാഹ്താ ഹൈ'' എന്ന സിനിമ ഇദ്ദേഹത്തിനു പുതിയ ജീവൻ നൽകി. 2003-ൽ പുറത്തിറങ്ങിയ [[നിഖിൽ അദ്വാനി|നിഖിൽ അദ്വാനിയുടെ]] ചിത്രം ''കൽ ഹോ ന ഹോ'', ഇദ്ദേഹത്തിന്റെ അഭിനയശേഷിയുടെ തെളിവായി. ഈ സിനിമയിലെ അഭിനയം ഇദ്ദേഹത്തിന് [[മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും]] നേടിക്കൊടുത്തു. അതിനടുത്ത വർഷം പുറത്തിറങ്ങിയ ''ഹും തും'' എന്ന ചിത്രത്തിലെ അഭിനയത്തിനു ഇദ്ദേഹത്തിനു [[മികച്ച നടനുള്ള ദേശീയ അവാർഡ്|മികച്ച നടനുള്ള ദേശീയ അവാർഡും]] ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ ''സലാം നമസ്തേ (2005)'', ''പരിണീത (2005)'', ''ഓംകാര (2006)'', ''താ രാ രം പം (2007)'' എന്നീ സിനിമകളും വാണിജ്യപരമായി വിജയം നേടിയ ചിത്രങ്ങളാണ്.<ref>{{cite web|title=shaadi.com|work=Saif Ali Khan's career summary|url=http://www.apunkachoice.com/people/act31/|accessdate=5 April|accessyear=2007}}</ref> [[ബോളിവുഡ്]] സിനിമകളിലെ മുഖ്യ നടന്മാരിൽ ഒരാളാണ് സൈഫ് ഇന്ന്.<ref name="boxofficeratio">{{cite web|title=boxofficeindia.com|work=Saif Ali Khan's box office ratio |url=http://www.boxofficeindia.com/saifalikhan.htm|accessdate=19 December|accessyear=2006|archiveurl=http://web.archive.org/20061015173421/www.boxofficeindia.com/saifalikhan.htm|archivedate=2006-10-15}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സൈഫ്_അലി_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്