"ഉത്തര കൊറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
'''ഉത്തര കൊറിയ''' (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ) [[ഏഷ്യ|ഏഷ്യാ വൻ‌കരയുടെ]] കിഴക്കുഭാഗത്തുള്ള രാജ്യമാണ്. കൊറിയ ഉപദ്വീപിന്റെ വടക്കു ഭാഗമാണ് ഈ രാജ്യത്തിന്റെ ഭൂമിശാസ്ത്ര സ്ഥാനം. 1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധാനന്തരം]] [[ദക്ഷിണ കൊറിയ]], ഉത്തര കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ദക്ഷിണ കൊറിയയെക്കൂടാതെ [[ചൈന]], [[റഷ്യ]] എന്നിവയാണ് ഉത്തര കൊറിയയുടെ അയൽ രാജ്യങ്ങൾ. [[ജപ്പാൻ|ജപ്പാനുമായി]] സമുദ്രാതിർത്തിയും പങ്കിടുന്നു.
 
[[കമ്മ്യൂണിസം|കമ്മ്യൂണിസത്തിലെ]] [[ജോസഫ് സ്റ്റാലിൻ|സ്റ്റാലിനിസ്റ്റ്]] രീതികൾ പിന്തുടരുന്ന ഭരണ സംവിധാനമാണ് ഉത്തര കൊറിയയിലേതെന്ന് വിമർശനമുണ്ട്.<ref>"Being here, in the world's last Stalinist state, feels like being transported back in time." [http://www.bbc.co.uk/news/world-asia-china-17672681 BBC: Exploring North Korea's Contradictions, BBC], Damian Grammaticas</ref> ഏകകക്ഷി ജനാധിപത്യമെന്നു സ്വയം നിർവചിക്കുമെങ്കിലും ഉത്തര കൊറിയൻ ഭരണ സംവിധാനങ്ങളിൽ സ്വേച്ഛാധിപത്യത്തിന്റെ നിഴലുകളുണ്ടെന്നു വിശ്വസിക്കുന്നവരും ഏറെയാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഉത്തര_കൊറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്