"ദേവയാനി ഘോബ്രഗഡെ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
===ദേവയാനിയുടെ അറസ്റ്റ്===
ഫിലിപ്പ് റിച്ചാർഡും രണ്ടു മക്കളും അമേരിക്കയ്ക്ക് പറന്നതിന്റെ പിറ്റെ ദിവസം അതായത് ഡിസംബർ പത്താം തീയതി മക്കളെ സ്കൂളിൽ കൊണ്ടാക്കുന്നവേളയിൽ [[:en:Bureau of Diplomatic Security|അമേരിക്കൻ ബ്യൂറോ ഒഫ് ഡിപ്ലോമാറ്റിക് സെക്യൂറിറ്റിയുടെ]] ഉദ്യോഗസ്ഥർ വന്നു ദേവയാനിയെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ മുൻപിൽ വച്ച് കൈയ്യാമം ഇടീച്ചില്ല എന്നാണ് അറസ്റ്റ് വാറണ്ടിനപേക്ഷിച്ച [[:en:United States Attorney for the Southern District of New York|തെക്കൻ ന്യൂയോർക്കിന്റെ പബ്ലിക് പ്രോസിക്യൂട്ടറായ]] ശ്രീ [[പ്രീത് ഭറാറ]] അവകാശപ്പെടുന്നത്. കുട്ടികളുടെ മുൻപിൽ വച്ച് കൈയാമം ഇടീച്ചോ ഇല്ലയോ എന്ന് പത്ര റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമല്ല. അമേരിക്കൻ ബ്യൂറോ ഒഫ് ഡിപ്ലോമാറ്റിക് സെക്യൂറിറ്റിയുടെ ഉദ്യോഗസ്ഥർ ദേവയാനിയെ [[en:United States Marshals Service|യു എസ് മാർഷൽ സർവീസിനു]] കൈമാറി. [[മാൻഹാട്ടൻ|മാൻഹറ്റണിലെ]] കോടതി സമുച്ചയത്തിൽ വച്ച് [[:en:United States Marshals Service|യു എസ് മാർഷൽ സർവീസ്]] ദേവയാനിയെ നഗ്നയാക്കി ദേഹപരിശോധന നടത്തുകയും അവിടത്തെ ലോക്കപ്പിൽ മറ്റ് തടവുകാരോടൊപ്പം ലോക്കപ്പ് സെല്ലിൽ അടയ്ക്കുകയും ചെയ്തു. അന്ന് വൈകുന്നേരം നാല് മണിക്ക് കോടതി രണ്ടര ലക്ഷം ഡോളർ ജാമ്യത്തിന് ദേവയാനിയെ വിട്ടയച്ചു.
===പ്രതിഷേധവും പ്രത്യാഘാതവും===
ഈ സംഭവം വ്യാപകമായ മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും, ഭാരതസർക്കാറിനു ഇക്കാര്യത്തിലുള്ള പ്രതിഷേധവും ഉൽകണ്ഠയും അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റിനെ അറിയിച്ചു. ഇന്ത്യ അമേരിക്കൻ സർക്കാരിനോട് കേസ് പിന്വലിക്കാൻ ആവശ്യപ്പെടുകയും ഇതൊരു നിയമപ്രശ്നമാണെന്ന് പറഞ്ഞു അമേരിക്കൻ സർക്കാർ കേസ് പിന്വലിക്കാൻ വിസമ്മതിക്കയും ചെയ്തു. അതിനനുബന്ധമായി ഭാരത സർക്കാർ ദില്ലിയിലെ അമേരിക്കൻ എംബസ്സിയിലെ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന പല ആനുകൂല്യങ്ങളും പിന്വലിക്കയും ഇനി മുതൽ എല്ലാ നയതന്ത്ര ആനുകൂല്യങ്ങളും കർശനമായ പരസ്പരതയുടെ അടിസ്ഥാനത്തിലാകുമെന്ന് പ്രഖ്യാപിച്ചു.
 
===അവലംബം===
{{reflist}}
"https://ml.wikipedia.org/wiki/ദേവയാനി_ഘോബ്രഗഡെ_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്