"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 90:
കുരിശിലേറ്റലോ [[ശൂലത്തിലേറ്റൽ|ശൂലത്തിലേറ്റലോ]] ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ [[പേർഷ്യ|പേർഷ്യയിലും]] (അക്കമെനിഡ് പേർഷ്യ), [[മാസഡോണിയ|മാസഡോണിയയിലും]], [[കാർത്തേജ്|കാർത്തേജിലും]] ഉപയോഗത്തിലുണ്ടായിരുന്നു. വധശിക്ഷ നടപ്പാക്കാൻ ചുമതലയുള്ള റോമൻ സൈനികർക്ക് മരണമുറപ്പാകും വരെ വധശിക്ഷാസ്ഥലത്തുനിന്ന് പോകാനനുവാദമില്ലാതിരുന്നതിനാൽ അവർ അസ്ഥികൾ ഒടിക്കുക, നെഞ്ചിനു മുന്നിൽ ശക്തിയായടിക്കുക, നെഞ്ചിൽ കത്തി കുത്തിയിറക്കുക, കുരിശിനു കീഴിൽ പുകച്ച് ശ്വാസം മുട്ടിക്കുക തുടങ്ങി മരണം വേഗത്തിലാക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചിരുന്നു. <ref name=patho/>
 
ഗ്രീക്കുകാർ കുരിശിലേറ്റലിനെതിരായ നിലപാടാണ് പൊതുവേ എടുത്തിരുന്നത്. <ref>[http://www.mlahanas.de/Greeks/LX/Stavros.html Stavros, Scolops (σταῦρός, σκόλοψ). The cross;] encyclopedia Hellinica</ref> എന്നിരുന്നാലും [[ഹെറോഡോട്ടസ്]] തന്റെ ''ഹിസ്റ്ററീസ്'', (ix.120–122) എന്ന പുസ്തകത്തിൽ 479 ബി.സി.യിൽ അഥീനക്കാർ പേർഷ്യൻ സൈന്യാധിപനെ വധിച്ചത് വികരിക്കുന്നുണ്ട്: {{ഉദ്ധരണി|അവർ അയാളെ ഒരു മരപ്പലകയിൽ ആണിയടിച്ചുറപ്പിച്ചശേഷം ഉയരത്തിൽ തൂക്കിയിട്ടു .... ഇത് കുരിശുമരണമനുഭവിച്ച [[അർടൈക്റ്റസ്]] ആയിരുന്നു."}}<ref>Translation by Aubrey de Selincourt. The original, "σανίδα προσπασσαλεύσαντες, ἀνεκρέμασαν ... Τούτου δὲ τοῦ Ἀρταύκτεω τοῦ ἀνακρεμασθέντος ...", is translated by Henry Cary (Bohn's Classical Library: ''Herodotus Literally Translated''. London, G. Bell and Sons 1917, pp. 591-592) as: "They nailed him to a plank and hoisted him aloft ... this Artayctes who was hoisted aloft".</ref> ഈ ക്രൂരത സാധാരണഗതിയിൽ ഗ്രീക്കുകാർ കാണിക്കാത്തതാണെന്നും നാട്ടുകാരുടെ വികാരത്തിനു കീഴ്പെട്ടതുകൊണ്ടോ കുറ്റത്തിന്റെ വലിപ്പം കാരണമോ ആയിരിക്കാം ഇങ്ങനെ ചെയ്തതെന്നും '''ഹൗ''', '''വെല്സ്''' എന്നിവർ ''കമന്ററി ഓൺ ഹെറോഡോട്ടസ് എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. <ref>W.W. How and J. Wells, ''A Commentary on Herodotus'' (Clarendon Press, Oxford 1912), vol. 2, p. 336</ref>
 
[[ടാർസസ്]] വാസിയായ [[പൗലോസ് അപ്പസ്തോലൻ]] ([[ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം]] 3:13) തുടങ്ങിയുള്ള ക്രിസ്ത്യൻ എഴുത്തുകാർ, കുരിശുമരണവും [[നിയമാവർത്തനം]] പുസ്തകത്തിലെ 21:22-23 എന്നീ വരികളും തമ്മിൽ സാദൃശ്യം കാണുന്നുണ്ട്. നിയമാവർത്തനത്തിൽ വിവരിക്കുന്നത് ഒരു മരത്തിൽ [[തൂങ്ങിമരണം|കെട്ടിത്തൂക്കുന്നതിനെപ്പറ്റിയാണ്]]. പുരാതന യഹൂദ നിയമം [[കല്ലെറിഞ്ഞുള്ള വധശിക്ഷ|കല്ലെറിയൽ]], [[തീവച്ചുള്ള വധശിക്ഷ|ചുട്ടുകൊല്ലൽ]], [[കഴുത്തുഞെരിച്ചുള്ള വധശിക്ഷ|കഴുത്തു ഞെരിക്കൽ]], [[ശിരഛേദം]] എന്നിങ്ങനെ നാല് വധശിക്ഷാമാർഗ്ഗങ്ങളേ അനുവദിച്ചിരുന്നുള്ളൂ. കുരിശിലേറ്റൽ പുരാതന യഹൂദനിയമത്താൽ നിരോധിതമായിരുന്നു. <ref>See Mishnah, Sanhedrin 7:1, translated in Jacob Neusner, The Mishnah: A New Translation 591 (1988), supra note 8, at 595-96 (indicating that court ordered execution by stoning, burning, decapitation, or strangulation only)</ref>
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്