"തേയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ... |
|||
വരി 29:
[[ചായ]] നിർമ്മിക്കുന്നതിനുപയോഗിക്കുന്ന ഇലകളുണ്ടാകുന്ന ചെടിയാണ് തേയിലച്ചെടി. തേയിലച്ചെടി യഥാർത്ഥത്തിൽ ഒരു നിത്യഹരിതവനവൃക്ഷമാണ്. ആവശ്യമായ രീതിയിലുള്ള ഇല ലഭിക്കുന്നതിന് ഇതിനെ നുള്ളി കുറ്റിച്ചെടി രൂപത്തിൽ നിലനിർത്തുന്നതാണ്. വനവൃക്ഷമായതു കൊണ്ട് കാടിനു സമാനമായ പരിതസ്ഥിതിയിൽ (തണുപ്പു പ്രദേശങ്ങളിൽ) ഇത് നന്നായി വളരുന്നു. വർഷത്തിൽ ഏതാണ്ടെല്ലാസമയത്തും മഴ ലഭിക്കുന്നത് തേയിലച്ചെടിക്ക് ഗുണകരമാണ്. 200 മുതൽ 300 സെന്റീമീറ്റർ വരെയുള്ള വാർഷികവർഷപാതമാണ് തേയിലച്ചെടിക്ക് അനുയോജ്യം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= VIII- Ceylon|pages=282-286|url=}}</ref>.
== കൃഷി ==
തേയിലച്ചെടിയുടെ പ്രത്യേകതകൾ മൂലം ഉയർന്ന പ്രദേശങ്ങളിലെ (High Range) മലഞ്ചെരുവുകളാണ് ഇത് കൃഷിചെയ്യുന്നതിന്
== കമ്പു കോതൽ ==
തേയിലച്ചെടി സ്വാഭാവിക സാഹചര്യങ്ങളിൽ മരമായി വളരുന്നതായതിനാൽ അതിനെ ഇട്യ്ക്കിടെ കമ്പുകൾ മുറിച്ച് ചെറുതാക്കി നിർത്തേണ്ടതുണ്ട്. അഞ്ചു വർഷം കൂടുമ്പോഴാണ് സാധാരണയായി ഈ ജോലി ചെയ്യുന്നത്. ഇതിന് '''കവാത്തു് നടത്തുക''' എന്നാണ് പറയുന്നത്. ഇതിനുപയോഗിയ്ക്കുന്ന കത്തിയ്ക്ക് '''കവാത്തു കത്തി''' എന്നാണു പറയുന്നത്. തേയിലച്ചെടി ഒരിക്കൽ നട്ടു കഴിഞ്ഞാൽ 100 മുതൽ 150 വർഷം വരെയും ആദായം തരുന്നതാണ്. കേരളത്തിൽ തേയില ഉള്ള മിക്ക പ്രദേശങ്ങളിലെയും തേയിലത്തോട്ടങ്ങളിൽ ഇപ്പോൾ നാം കാണുന്നത് 100-ൽ ഏറെ വർഷം പ്രായമായ തേയിലച്ചെടികളാണ്. അതിൽത്തന്നെ ഒട്ടുമിക്ക എസ്റ്റേറ്റുകളും ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നതും, അവരുടെ മേൽനോട്ടത്തിൽ വച്ചു പിടിപ്പിച്ച് പരിപാലിച്ച് പോന്നതുമാണ്.
|