"ദേവയാനി ഘോബ്രഗഡെ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
 
2013 ജൂലായ് എട്ടാം തീയതി ''ആക്സസ് ഇമിഗ്രേഷൻ'' എന്ന അഭിഭാഷക സ്ഥാപനം ദേവയാനിയെ സംഗീതയുടെ കാര്യം ചർച്ച ചെയ്യാൻ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഈ കൂടിക്കാഴ്ചയിൽ ദേവയാനി, സംഗീത, സംഗീതയുടെ വക്കീൽ എന്നിവർക്കു പുറമേ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിലെ ചില ഉദ്യോഗസ്ഥരും പങ്കെടുത്തു. ഈ കൂടിക്കാഴ്ചയിൽ സംഗീത നേരത്തെ ഫോൺ ചെയ്ത അജ്ഞാതൻ പറഞ്ഞ അതേ ആവശ്യങ്ങൾ വീണ്ടും ആവർത്തിച്ചു. ദേവയാനിയും കൂട്ടരും സംഗീതയോട് ഇന്ത്യയിൽ തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. അവർ അമേരിക്കയിൽ വന്നത് ഒഫീഷ്യൽ പാസ്പോർട്ടിലായത്കൊണ്ട് തിരിച്ചുപോയതിനുശേഷമേ സാധാരണ പാസ്പോർട്ട് എടുക്കാൻ പറ്റൂ എന്നവർ സംഗീതയോട് പറഞ്ഞു. ഇതിനിടെ സംഗീതയുടെ ഭർത്താവ് ഫിലിപ് റിച്ചാർഡ് ഡെൽഹിയിൽ ദേവയാനിക്കെതിരെ കോടതിയിൽ ഒരു പരാതി കൊടുത്തു. സംഗീതയെ അന്യായമായി ന്യൂയോർക്ക് പോലീസിനെകൊണ്ട് പിടിപ്പിച്ചു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നായിരുന്നു പരാതി. നാലു ദിവസം കഴിഞ്ഞു അയാൾ തന്നെ ഈ പരാതി പിൻവലിച്ചു.
 
ഇതിനുശേഷം ഇന്ത്യൻ സർക്കാർ സംഗീതയുടെ ഔദ്യോഗിക പാസ്പോർട്ട് രദ്ദാക്കിയതായി പ്രഖ്യാപിക്കയും സംഗീതക്കെതിരെ കോടതിയിൽ വഞ്ചന, അന്യായമായി പണം പിടുങ്ങാനുള്ള ശ്രമം എന്നീ വകുപ്പുകൾക്ക് ഒരു പരാതി സമർപ്പിക്കയും 2013 നവമ്പർ 19ന് കോടതി സംഗീതയ്ക്കെതിരെ ഒരു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിക്കയും ചെയ്തു. ഡിസംബർ പത്താം തിയതി സംഗീതയുടെ ഭർത്താവും രണ്ട് മക്കളും അമേരിക്കയ്ക്ക് പറന്നു. മനുഷ്യക്കടത്തിനിരയാവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും സംരക്ഷണം നൽകാനുപയോഗിക്കുന്ന [[:en:T Visa|റ്റി വിസയിലാണ്]] അവർ അമേരിക്കയ്ക്ക് പോയത്. ടിക്കറ്റിന്റെ പണം നൽകിയത് ഡെൽഹിയിലെ അമേരിക്കൻ എംബസ്സിയായിരുന്നു.
 
===അവലംബം===
"https://ml.wikipedia.org/wiki/ദേവയാനി_ഘോബ്രഗഡെ_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്