"ദേവയാനി ഘോബ്രഗഡെ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
===പശ്ചാത്തലം===
ദേവയാനി ഘോബ്രഗഡേ (39 വയസ്സ്) ഇന്ത്യൻ ഫോറിൻ സർവീസിലെ 1999 ബാച്ചിലെ ഒരു ഓഫീസറാണ്. 2012 നവംബർ മാസത്തിൽ സംഗീത റിച്ചാർഡ് (42 വയസ്സ്) എന്ന സ്ത്രീ ദേവയാനിയുടെ ന്യൂയോർക്കിലെ വീട്ടിൽ വീട്ട്ജോലിക്ക് കരാറിലേർപ്പെട്ടു. മാസം 30,000 ഇന്ത്യൻ രൂപ (അടിസ്ഥാന ശമ്പളം 25,000 രൂപ ഓവർടൈം വേതനം 5,000 രൂപ), താമസവും ഭക്ഷണവുമാണ് സംസാരിച്ചു സമ്മതിച്ച ശമ്പളം. എന്നാൽ സംഗീതയുടെ അമേരിക്കയ്ക്കുള്ള വിസ അപേക്ഷയോടൊപ്പം വച്ച കരാറിൽ അവിടെ നിലവിലുള്ള മിനിമം വേതനമാണ് കാണിച്ചത്. ഈ മിനിമം വേതനം ഏതാണ്ട് മാസം മൂന്നേകാൽ ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയുടെ വീട്ട്ജോലിക്കുള്ള യാത്രയായതിനാൽ ഔദ്യോഗിക (ഡിപ്ലോമാറ്റിക് പാസ്പോർട്ട്) പാസ്പോർട്ട് ഉപയോഗിച്ചാണ് സംഗീത റിച്ചാർഡ് അമേരിക്കയ്ക്ക് പോയത്. പോകുന്നതിനു മുൻപ് സംഗീതയെ കൊണ്ട് മാസം 30,000 രൂപയുടെ മറ്റൊരു കരാറിൽ ഒപ്പു വയ്പ്പിച്ചു എന്നും അതിൽ അവധി, ജോലി സമയം എന്നിവ കാണിച്ചിട്ടില്ലായിരുന്നും എന്നാണ് സംഗീത പിന്നീട് അമേരിക്കയിൽ വച്ച് കൊടുത്ത പരാതിയിൽ ആരോപിച്ചത്. <ref>[http://www.financialexpress.com/news/leading-to-devyanis-arrest-a-verbal-deal-and-two-contracts/1209391 ഫൈനാൻഷ്യൽ ടൈംസ്]</ref>
===സംഗീതയുടെ തിരോധാനം===
ദേവയാനിയുടെ വീട്ടിൽ അവരുടെ ഭർത്താവ് ആകാശ് സിങ് രാത്തോറും, സ്കൂളിൽ പോകുന്ന നാലും ഏഴും വയസ്സുള്ള രണ്ട് പെണ്മക്കളുമാണുള്ളത്. 2013 ജൂൺ 21ന് ദേവയാനി മക്കളെ സംഗീതയുടെ മേൽനോട്ടത്തിൽ വിട്ട് ന്യൂയോർക്ക് വിട്ട് ഒരു ദീർഘയാത്രയിൽ പോകേണ്ടി വന്നു. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ സംഗീത വീടു വിട്ടു പോയതായി കണ്ടു.
 
===അവലംബം===
{{reflist}}
"https://ml.wikipedia.org/wiki/ദേവയാനി_ഘോബ്രഗഡെ_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്