"നങ്ങ്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "NangyarKoothu.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം...
വരി 1:
 
[[ചിത്രം:NangyarKoothu.jpg|ഗുരു [[പത്മശ്രീ]] [[മാണി മാധവ ചാക്യാർ|മാണി മാധവ ചാക്യാരുെട]] ശിഷ്യ കോശമ്പിള്ളീ സന്ധ്യ നങ്ങ്യാരമ്മ നങ്ങ്യാർക്കൂത്ത് അവതരിപ്പിക്കുന്നു|thumb|right|280px]]
[[കൂടിയാട്ടം|കൂടിയാട്ടത്തിന്റെ]] ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് [[ക്ഷേത്രം|ക്ഷേത്രങ്ങളിൽ]] ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് '''നങ്ങ്യാർക്കൂത്ത്'''. കൂടിയാട്ടത്തിൽ സ്ത്രീവേഷങ്ങൾ കെട്ടുന്നത് നങ്ങ്യാന്മാരാണ്. നങ്ങ്യാന്മാർ മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാർക്കൂത്ത്. ചാക്യാന്മാർക്ക് അംഗുലീയാങ്കം എങ്ങനെയോ, അതുപോലെയാണ് നങ്ങ്യാന്മാർക്ക് ശ്രീകൃഷ്ണചരിതമെന്നുസാരം. അതിലെ കഥാപാത്രം ''[[സുഭദ്രാധനഞ്ജയം]]'' നാടകത്തിന്റെ രണ്ടാമങ്കത്തിലെ ‘ചേടി’ (സുഭദ്രയുടെ ദാസി) ആ‍ണ്. ദ്വാരകാവർണന, ശ്രീകൃഷ്ണന്റെ അവതാരം, ബാലലീലകൾ എന്നിവ തൊട്ട് സുഭദ്രയും അർജ്ജുനനും തമ്മിൽ പ്രേമബദ്ധരാകുന്നതുവരെയുള്ള ഭാഗം ചേടി വിസ്തരിച്ച് അഭിനയിക്കുന്നു. ഇതിനിടയിൽ ചേടിക്ക് പുരുഷന്മാരും സ്ത്രീകളുമായ പലകഥാപാത്രങ്ങളുമായി പകർന്നാടേണ്ടി വരുന്നു.
 
"https://ml.wikipedia.org/wiki/നങ്ങ്യാർക്കൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്