"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 830:
 
റഫറൻസിനായി ഈ മാധ്യമത്തെ നിരന്തരം ആശ്രയിക്കുന്ന ഒരു വിക്കി ഉപഭോക്താവിന്റെയും അയാളുടെ അനേകം വിദ്യാർത്ഥികളുടേയും അവശ്മ്മായിട്ടാണ് ഞാനിത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വിക്കീപീഡിയയ്ക്കു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന സുമനസുകളും നിസ്വാർത്ഥരുമായ സുഹൃത്തുക്കൾ ഇത് ചർച്ച ചെയ്ത് കൊള്ളുകയോ തള്ളുകയോ ചെയ്യണമെന്നപേക്ഷിക്കുന്നു വിവരവും വിജ്ഞാനവും യഥേഷ്ടം നിറഞ്ഞൊഴുകുന്ന സരസ്വതീപ്രവാഹമാകട്ടെ വിക്കിപ്പീഡിയ --[[ഉപയോക്താവ്:M.R.Anilkumar|M.R.Anilkumar]] ([[ഉപയോക്താവിന്റെ സംവാദം:M.R.Anilkumar|സംവാദം]]) 07:12, 15 ജനുവരി 2014 (UTC)
 
===ഒഴിവാക്കാനുള്ള കാരണങ്ങൾ===
ശ്രദ്ധേയതയെക്കാൾ പ്രധാനമായി, ഒഴിവാക്കാനുള്ള ചില കാരണങ്ങൾ മുന്നോട്ട് വെയ്ക്കുന്നതാണ് നല്ലത്. ഉദാ വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ സ്ഥാപനങ്ങളെയോ ബൂസ്റ്റ് ചെയ്യാനുള്ള ശ്രമം.
 
ലേഖനം പരിഗണിക്കാനുള്ള മുഖ്യ മാനദണ്ഡം, പൊതുജനം, വിദ്യാർത്ഥികൾ, ഗവേഷകർ, പത്രപ്രവർത്തകർ, മറ്റു സവിശേഷ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കുള്ള 'പ്രയോജന'മായിരിക്കണം. ആളുകളുടെ ആവശ്യം നിർവഹിക്കാൻ ഒരു ലേഖനത്തിനു കഴിഞ്ഞാൽ അതിനു ശ്രദ്ധേയതയായി. ലേഖനം പരാമർശിക്കുന്ന വ്യക്തിയെയല്ല ശ്രദ്ധേയതയുടെ മാനദണ്ഡമാക്കേണ്ടത്. മറിച്ച് ആ ലേഖനം കൊണ്ടുള്ള പൊതുവോ സവിശേഷമോ ആയ പ്രയോജനമായിരിക്കണം. ലേഖനത്തിന്റെ ശ്രദ്ധേയത മാത്രമേ പരിഗണിക്കേണ്ടതുള്ളു എന്നർത്ഥം --[[ഉപയോക്താവ്:M.R.Anilkumar|M.R.Anilkumar]] ([[ഉപയോക്താവിന്റെ സംവാദം:M.R.Anilkumar|സംവാദം]]) 07:30, 15 ജനുവരി 2014 (UTC)