"ആംഗ്ലോ-ഇന്ത്യൻ സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഹാര്ഡിംഗ് പ്രഭു
വരി 3:
==ചരിത്രം==
1498-ല്‍ വാസ്കോ ഡ ഗാമ കേരളത്തിലെത്തിയതാണ്‌ ആംഗ്ലോ ഇന്ത്യക്കാരുടെ ഇന്ത്യയിലെ ചരിത്രത്തിന്റെ തുടക്കം. ആ വര്‍ഷം ഇന്ത്യന്‍ ചരിത്രത്തിന്റെ തന്നെ വഴിത്തിരിവുകളിലൊന്നാണ്‌. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്കാരങ്ങളുടെ സമന്വയമായ പുതിയ സങ്കരവര്‍ഗ്ഗം അതോടെ കേരളത്തിലും ഗോവയിലും ഉടലെടുത്തു. പോര്‍ട്ടുഗീസുകാരെത്തുടര്‍ന്ന് ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് വംശജരും ഇന്ത്യയിലെത്തി. ഇവര്ക്കൊപ്പം ജര്‍മ്മന്‍, സ്വീസ്സ്, ഇറ്റാലിയന്‍ വംശജരും കുറഞ്ഞ അളവിലെങ്കിലും കേരളത്തിലെത്തിയിരുന്നു. <ref>കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങള് (ഒരു സാമൂഹിക ചരിത്രം)-പോള് മണലില് മാതൃഭൂമി പബ്ലിക്കേഷന്സ്</ref>
 
മലയാളികളുടെ ജാതി വിവരിക്കുന്നതില് കേരളോല്പത്തി ഗ്രന്ഥം ചട്ടത്തിപ്പിക്കാര് എന്ന ഒരു വിഭാഗത്തെപ്പറ്റിയും പറയുന്നുണ്ട്. കുടിയേറ്റ വ്യാപാരികളെന്നാണ്‌ വിവരണം. പറങ്കി, ലന്ത, പരിന്തിരിസ്, ഇങ്കിരിസ് എന്നിങ്ങനെ നാലു ജാതിക്കാരാണ്‌ ഇതെന്നും പറയുന്നുണ്ട്. പറങ്കികള് പോര്ട്ടുഗീസുകാരും, ലന്തക്കാര് ഡച്ചുകാരും പരിന്തിരിസ് ഫ്രഞ്ചുകാരും ഇങ്കിരീസ് ഇംഗ്ലീഷുകാരുമാണ്‌. കേരളത്തിലെത്തിയ പോര്ട്ടുഗീസുകാരെ പറങ്കികള് എന്നു വിളിച്ചത് അറബികളാണ്‌. വിദേശികള് എന്നര്ത്ഥത്തിലാണ്‌ ആ പദം ഉപയോഗിച്ചത്. അന്നുവരെ വ്യാപാരത്തിന്റെ കുത്തക അവര്ക്കായിരുന്നതും അവര് നാട്ടുകാരുമായി ഇടപഴക്കിക്കഴിഞ്ഞിരുന്നതും പോര്ട്ടുഗീസുകാരെ വിദേശികള് എന്ന് വിളിക്കാന് അവരെ പ്രേരിപ്പിച്ചിരുന്നിരിക്കാം. എന്നാല് ഈ പദം രണ്ടാം കിട ആംഗ്ലോ-ഇന്ത്യാക്കാരെ കുറിക്കാനാണെന്ന് ഇംഗ്ലീഷുകാര് വരുത്തിത്തീര്ക്കുകയായിരുന്നു. ഇംഗ്ലീഷുകാര് പറങ്കികളുടെയും ഡച്ചുകാരുടേയും പിന്‌മുറക്കാരെ വിവാഹം ചെയ്തു എങ്കിലും ചരിത്രം അവര്ക്ക് യോജിച്ച രീതിയില് എഴുതപ്പെടുന്നതിനു വേണ്ടിആണ്‌ ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന ഹാര്ഡിംഗ് പ്രഭു സങ്കരവര്‌ഗ്ഗക്കാരെ സൂചിപ്പിക്കാന് ആംഗ്ലോ-ഇന്ത്യന് പദം ഉപയോഗിക്കാന് ശുപാര്ശ ചെയ്തത്.
 
==പ്രമുഖരുടെ വാക്കുകളില്==
"https://ml.wikipedia.org/wiki/ആംഗ്ലോ-ഇന്ത്യൻ_സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്