"ഡി.സി. കിഴക്കേമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| occupation =
}}
മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ [[ഡി.സി. ബുക്സ്|ഡി.സി. ബുക്സിന്റെ]] സ്ഥാപകനുമായിരുന്നു '''ഡി.സി. കിഴക്കേമുറി''' എന്ന ഡൊമിനിക് ചാക്കോ കിഴക്കേമുറി ([[ജനുവരി 12]], [[1914]] - ഫെബ്രുവരി 26 [[1999]]). യഥാർത്ഥ നാമം: ഡൊമിനിക് ചാക്കോ.1914 ജനുവരി 12-ന് [[കാഞ്ഞിരപ്പള്ളി|കാഞ്ഞിരപ്പള്ളിയിൽ]] ജനിച്ച ഇദ്ദേഹം 12 വർഷം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ]]മലയാളത്തിലെ ചേർന്നു്ആദ്യത്തെ രാഷ്ട്രീയത്തിൽകോളം പ്രവർത്തിച്ചുഎഴുത്തുകാരനായിരുന്നു. 1999-ൽ ഇദ്ദേഹത്തിന് [[പത്മഭൂഷൺ]] പുരസ്കാരം ലഭിച്ചു.
==ജീവിതരേഖ==
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ പാറത്തോടു ഭാഗത്തെ കിഴക്കേമുറി ഭവനത്തിൽ ജനിച്ചു. പിതാവ് കിഴക്കേമുറി ചാക്കോ. മാതാവ് ഏലിയാമ്മ. ഇ.എസ്.എൽ.സി. പാസ്സായതിനു ശേഷം 12 വർഷം അധ്യാപനായി പ്രവർത്തിച്ചു. പിന്നീട് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സ്വാതന്ത്യസമര സേനാനിയായിരുന്ന ഇദ്ദേഹം 1946-47 കാലത്ത് ഡെറ്റിന്യൂ തടവുകാരനായി ജയിൽവാസം അനുഭവിച്ചു. നാഷണൽ ബുക്സ്റ്റാളിന്റേയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റേയും സ്ഥാപകാംഗങ്ങളിൽ ഒരാളാണ് ഡി.സി. എൻ.ബി.എസ്സിന്റെ ജനറൽ മാനേജർ, സംഘം ഡയറക്ടർ ബോർഡംഗം, പബ്ളിക്കേഷൻ മാനേജർ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചതിനു ശേഷം 1973-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു. 12 വർഷക്കാലം കോട്ടയം പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു.
 
ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ഡി.സി. സ്വന്തം നിലയിൽ പുസ്തക പ്രസാധനവും വില്പനയും ആരംഭിച്ചു. അതിനായി ഡി.സി.ബുക്സ് എന്ന പ്രസിദ്ധീകരണശാലയും (1974) കൈരളീ മുദ്രാലയവും (1978) സ്ഥാപിച്ചു. കേരള ഗവൺമെന്റ് ബുക് ഡെവലപ്മെന്റ് കൌൺസിൽ, നാഷണൽ ബുക് ട്രസ്റ്റിന്റെ മലയാളം ഉപദേശ സമിതി, ഔദ്യോഗിക ഭാഷാ കമ്മിറ്റി എന്നീ സമിതികളിൽ അംഗവുമായിരുന്നു. ഡെമോക്രാറ്റ്, പ്രസന്നകേരളം, ചിത്രോദയം എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യവും ഡി.സി. വഹിച്ചിട്ടുണ്ട്. <ref>{{cite web|title=ഡൊമിനിക് ചാക്കോ കിഴക്കേമുറി (1914 - 99)|url=http://mal.sarva.gov.in/index.php?title=%E0%B4%A1%E0%B5%8A%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF_%281914_-_99%29|publisher=സർവവിജ്ഞാനകോശം|accessdate=2014 ജനുവരി 12}}</ref>
==കോളമിസ്റ്റ്==
മലയാളത്തിലെ ആദ്യത്തെ കോളം എഴുത്തുകാരനായിരുന്നു. പൗരപ്രഭ, കേരളഭൂഷണം, മാതൃഭൂമി, മനോരാജ്യം എന്നിവയിൽ 'കറുപ്പും വെളുപ്പും'എന്ന പേരിലും കുങ്കുമത്തിൽ 'ചെറിയ കാര്യങ്ങൾ മാത്രം'എന്ന പേരിലും എഴുതിയ കുറിപ്പുകൾ വളരെയധികം വായനക്കാരെ ആകർഷിക്കുകയുണ്ടായി. 'ചെറിയ കാര്യങ്ങൾ മാത്രം' 707 കോളങ്ങൾ പൂർത്തിയാക്കി. ചെറിയകാര്യങ്ങളിൽ താൻ വ്യാപരിച്ച വിവിധ മേഖലകളിലെ സ്പന്ദനങ്ങളെ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് ലളിതമായ ശൈലിയിൽ പ്രതിപാദിച്ചിരിക്കുന്നു. ഗ്രന്ഥങ്ങൾ, സ്ഥലനാമങ്ങൾ, അവാർഡുകൾ, പത്രങ്ങൾ, യാത്രാനുഭവങ്ങൾ, സമ്മേളനങ്ങൾ എന്നിങ്ങനെ എല്ലാവിഷയവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിന്റേയും അവതരണരീതി, മുഖ്യവിഷയവുമായി അതിനുള്ള ബന്ധം, അതിലടങ്ങിയിരിക്കുന്ന നർമം അല്ലെങ്കിൽ വിരോധാഭാസം എന്നിവ പ്രത്യേകതകളാണ്. സമകാലിക സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കുറിക്കുകൊള്ളുന്ന നർമോക്തികളിലൂടെ അവയെ പരിശോധിക്കുന്നതാണ് 'കറുപ്പും വെളുപ്പും' എന്ന പംക്തിയുടെ സ്വഭാവം. ഇവ പിന്നീട് തിരഞ്ഞെടുത്ത് പതിനൊന്നു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
==പ്രസാധകനെന്ന നിലയിൽ==
വിവിധ വിജ്ഞാന ശാഖകളെ പരിചയപ്പെടുത്തുന്ന പരമ്പര, വിശ്വസാഹിത്യത്തിലെ മാസ്റ്റർ പീസുകളുടെ പുനരാഖ്യാനങ്ങൾ, വിജ്ഞാനകോശങ്ങൾ, പുതിയ മലയാള നിഘണ്ടുകൾ എന്നിങ്ങനെ ഇദ്ദേഹം ആസൂത്രണം ചെയ്ത പ്രസിദ്ധീകരണങ്ങളുടെ പേരുകൾ പലതാണ്. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി സാഹിത്യ പ്രവർത്തക സഹകരണസംഘം ഏറ്റെടുത്ത് പ്രസിദ്ധീകരിച്ച് അതിന് ഇന്നുള്ള പ്രശസ്തി നേടിക്കൊടുത്തത് ഡി.സി.യാണ്. അതു പോലെ ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു ഡി.സി. ബുക്സിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച് അതിനും പ്രചാരം നേടിക്കൊടുത്തു. സി. മാധവൻപിള്ളയുടെ അഭിനവ മലയാളം നിഘണ്ടു, മൂന്നു വാല്യങ്ങളുടെ ശബ്ദസാഗരം, ഹിന്ദി മലയാളം നിഘണ്ടു, നാലു വാല്യങ്ങളുള്ള അഖില വിജ്ഞാനകോശം, ഭാരത വിജ്ഞാനകോശം എന്നിവ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അതിനുപുറമേ ഡോ. ഗുണ്ടർട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു പുതിയ തലമുറക്കാർക്ക് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്.
==കൃതികൾ==
*എലിവാണം (1948)
* കറുപ്പും വെളുപ്പും (1948)
* കുറ്റിച്ചൂൽ. (1950)
* മെത്രാനും കൊതുകും (1955)
* എന്നെ വെറുതേ വിടരുത് (1986)
* മുഖ്യമന്ത്രി മുത. (1987)
* സത്യം 95 ശതമാനം (1988)
* പത്രം പുസ്തകം ഉപദേശിയും (1989)
* പാലങ്ങളും പാലങ്ങളും (1990)
* തീവണ്ടി തീവണ്ടി തീവണ്ടി (1991)
* ധർമ്മപുരാണം മുതൽ സർക്കാർ പുരാണം വരെ (1993)
* ഓഫേഴ്‌സ് ഗിൽഡും മാങ്ങാച്ചാറും (1994)
* ഡൽഹികഥകൾ കുറച്ചുകൂടി (1997)
*സെമിത്തേരിയിൽ സ്ഥലം കുറവാണ് (1997)
* ദൈവത്തിനെന്തിനിത്ര ഒച്ച (1998)
* ക്രിസ്തു കേരളത്തിൽ വന്നാൽ (2000)
* ചിരിക്കാം ചിന്തിക്കാം (2000)
* ജനങ്ങളുടെ രാജാവ് (2001)
* ചെറിയ കാര്യങ്ങൾ തൊട്ട് സി കേശവൻവരെ (2002)
* മലയാള പുസ്തക പ്രസാധനം (2004)
==പുരസ്കാരങ്ങൾ==
* പദ്മഭൂഷൻ ബഹുമതി (1999)
* സ്വദേശാഭിമാനി പുരസ്കാരം
* പുസ്തക പ്രസാധകരുടെ അവാർഡ്
* എം.കെ.കെ. നായർ അവാർഡ്
* പുസ്തകരത്നം ബഹുമതി
* രാജീവ് ഗാന്ധി പുരസ്‌കാരം,
== പ്രസാധന പ്രവർത്തനങ്ങൾ ==
 
* 1945 ഏപ്രിലിൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ സ്ഥാപനം, സ്ഥാപകാംഗം.
* 1949-ൽ നാഷനൽ ബുക്സ്റ്റാളും സാഹിത്യ പ്രവർത്തക സഹകരണസംഘവും ഒന്നുചേർന്നപ്പോൾ, എൻ.ബി.എസ്സിന്റെ ജനറൽ മാനേജരായി.
Line 26 ⟶ 60:
* 1977 നവംബറിൽ കറന്റ് ബുക്സ് ഏറ്റെടുത്തു.
* 1978 കൈരളി മുദ്രാലയം സ്ഥാപിച്ചു. കൈരളി ചിൽഡ്രൻസ് ബുക് ട്രസ്റ്റിന്റെ ഓണററി സെക്രട്ടറി.
==അവലംബം==
 
<references/>
== പുറത്തേക്കുള്ള കണ്ണികൾ==
*[http://dckizhakemuri.com/kizhakemuri/biogr]
*[http://kottayampressclub.com/?p=427 ഡി.സി. കിഴക്കേമുറി]
"https://ml.wikipedia.org/wiki/ഡി.സി._കിഴക്കേമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്