"അസ്സീസിയിലെ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
}}
 
ഒരു ഇറ്റാലിയൻ പുണ്യവതിയും [[അസ്സീസിയിലെ ഫ്രാൻസിസ്|ഫ്രാൻസിസ് പുണ്യവാളന്റെ]] ആദ്യാനുയായികളിൽ ഒരുവളുമാണ് '''അസ്സീസിയിലെ ക്ലാര''' (ജനനം 1194 ജൂലൈ 16; മരണം 1253 ആഗസ്റ്റ് 11). ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ സ്ത്രീകൾക്കായി "പാവപ്പെട്ട സ്ത്രീകളുടെ സഭ" എന്ന സന്യാസിനീസമൂഹം സ്ഥാപിച്ച അവർ അതിന്റെ നിയമാവലി എഴുതുകയും ചെയ്തു. ഒരു സ്ത്രീ എഴുതിയ ആദ്യത്തെ സന്യാസനിയമാവലി ആയിരുന്നു അത്. ക്ലാരയുടെ മരണശേഷം, അവർ സ്ഥപിച്ച സന്യാസിനീസമൂഹം അവരുടെ ബഹുമാനാർത്ഥം "വിശുദ്ധ ക്ലാരയുടെ സഭ" എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. ഇപ്പോൾ ആ സമൂഹം "പാവപ്പെട്ട ക്ലാരമാർ" (Poor Clares) എന്ന പേരിലും അറിയപ്പെടുന്നു.<ref name =zond">"Francis and Clare", Michael Robson, Zondervan Handbook to the History of Christianity (പുറം 194)</ref>
 
==ജീവിതം==
വരി 44:
 
==ക്ലാരയും ഫ്രാൻസിസും==
[[അസ്സീസിയിലെ ഫ്രാൻസിസ്|ഫ്രാൻസിസ് പുണ്യവാളന്റെ]] ജീവിതവുമായി ബന്ധപ്പെട്ടു രൂപപ്പെട്ടതു പോലെ ക്ലാരയെ സംബന്ധിച്ചും ഒട്ടേറെ കഥകളും കൗതുകങ്ങളും പിൽക്കാലങ്ങളിൽ പ്രചരിച്ചു.<ref name ="durant"/> കുടുംബ-വിവാഹബന്ധങ്ങൾക്കു പുറത്ത് സ്ത്രീ-പുരുഷസൗഹൃദം സാമാന്യമായി വിലക്കപ്പെട്ടിരുന്ന കാലത്ത്.<ref name =zond"/> , ഫ്രാൻസിസും ക്ലാരയും നിലനിർത്തിയ ഉദാത്തമായ സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ടു. "വിശുദ്ധ ഫ്രാൻസിസിന്റെ ചെറുപുഷ്പങ്ങൾ" (Little Flowers of Saint Francis) എന്ന പേരിൽ പിൽക്കാലത്തു സമാഹരിക്കപ്പെട്ട സഞ്ചയത്തിലെ പല കഥകളിലും ക്ലാര പ്രത്യക്ഷപ്പെടുന്നുണ്ട്.
 
ഫ്രാൻസിസിനൊപ്പൊം ഒരിക്കലെങ്കിലും ആഹാരം കഴിക്കാൻ ക്ലാര ആഗ്രഹിച്ചിരുന്നെന്നും ആദ്യം അതിനു വിസമ്മതിച്ച ഫ്രാൻസിസ് ശിഷ്യന്മാരുടെ സ്നേഹപൂർവമായ നിർബ്ബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതിച്ചെന്നുമാണ് ഒരു കഥ. മാലാഖമാരുടെ രാജ്ഞിയായ മാതാവിന്റെ (Mary of the Angels) പള്ളിക്കു സമീപമിരുന്ന് അവരും മറ്റു സന്യാസികളും ആത്മീയസല്ലാപത്തിനൊപ്പം ഭക്ഷണം പങ്കിട്ടപ്പോൾ, പള്ളിക്കും സമീപ്രദേശങ്ങൾക്കും തീപിടിച്ചിരിക്കുന്നതായി നാട്ടുകാർക്ക് കാണപ്പെട്ടത്രെ. തീ കെടുത്താൻ ഓടിയെത്തിയ നാട്ടുകാർ, തീയായി അകലെ കാണപ്പെട്ടത് ദൈവസ്നേഹത്താൽ പ്രചോദിക്കപ്പെട്ട ആ ആത്മാക്കളുടെ സ്നേഹജ്വാലായിരുന്നെന്നു മനസ്സിലാക്കിയത്രെ.<ref>[http://www.sacred-texts.com/chr/lff/lff018.htm The Little Flowers of St. Francis, tr. by W. Heywood, [1906], at sacred-texts.com(അദ്ധ്യായം XV)]</ref>
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ക്ലാര" എന്ന താളിൽനിന്ന് ശേഖരിച്ചത്