"അസ്സീസിയിലെ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
[[അസ്സീസിയിലെ ഫ്രാൻസിസ്|ഫ്രാൻസിസ് പുണ്യവാളന്റെ]] ജീവിതവുമായി ബന്ധപ്പെട്ടു രൂപപ്പെട്ടതു പോലെ ക്ലാരയെ സംബന്ധിച്ചും ഒട്ടേറെ കഥകളും കൗതുകങ്ങളും പിൽക്കാലങ്ങളിൽ പ്രചരിച്ചു.<ref name ="durant"/> കുടുംബ-വിവാഹബന്ധങ്ങൾക്കു പുറത്ത് സ്ത്രീ-പുരുഷസൗഹൃദം സാമാന്യമായി വിലക്കപ്പെട്ടിരുന്ന കാലത്ത്, ഫ്രാൻസിസും ക്ലാരയും നിലനിർത്തിയ ഉദാത്തമായ സൗഹൃദം ഏറെ ശ്രദ്ധിക്കപ്പെട്ടു. "വിശുദ്ധ ഫ്രാൻസിസിന്റെ ചെറുപുഷ്പങ്ങൾ" (Little Flowers of Saint Francis) എന്ന പേരിൽ പിൽക്കാലത്തു സമാഹരിക്കപ്പെട്ട സഞ്ചയത്തിലെ പല കഥകളിലും ക്ലാര പ്രത്യക്ഷപ്പെടുന്നുണ്ട്.
 
ഫ്രാൻസിസിനൊപ്പൊം ഒരിക്കലെങ്കിലും ആഹാരം കഴിക്കാൻ ക്ലാര ആഗ്രഹിച്ചിരുന്നെന്നും ആദ്യം അതിനു വിസമ്മതിച്ച ഫ്രാൻസിസ് ശിഷ്യന്മാരുടെ സ്നേഹപൂർവമായ നിർബ്ബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതിച്ചെന്നുമാണ് ഒരു കഥ. മാലാഖമാരുടെ രാജ്ഞിയായ മാതാവിന്റെ (Mary of the Angels) പള്ളിക്കു സമീപമിരുന്ന് അവരും മറ്റു സന്യാസികളും ഭക്ഷണം പങ്കിട്ടപ്പോൾ, പള്ളിക്കും സമീപ്രദേശങ്ങൾക്കും തീപിടിച്ചിരിക്കുന്നതായി നാട്ടുകാർക്ക് കാണപ്പെട്ടത്രെ. തീ കെടുത്താൻ ഓടിയെത്തിയ നാട്ടുകാർ, തീയായി അകലെ കാണപ്പെട്ടത് ദൈവസ്നേഹത്താൽ പ്രചോദിക്കപ്പെട്ട ആത്മാവുകളുടെആ ആത്മാക്കളുടെ സ്നേഹജ്വാലായിരുന്നെന്നു മനസ്സിലാക്കിയത്രെ.<ref>[http://www.sacred-texts.com/chr/lff/lff018.htm The Little Flowers of St. Francis, tr. by W. Heywood, [1906], at sacred-texts.com(അദ്ധ്യായം XV)]</ref>
 
ഒരിക്കൽ സാൻ ദാമിയാനോ സന്ദർക്കാനെത്തിയ മാർപ്പാപ്പയുടെ ആശീർവാദത്തിനായി ക്ലാര കുറേ അപ്പം മേശയിൽ എടുത്തുവച്ചെന്നും, അവൾ തന്നെ അതിനെ ആശീർവദിച്ചാൽ മതിയെന്നു മാർപ്പാപ്പ ശഠിച്ചെന്നുമാണ് മറ്റൊരു കഥ. വിനീതയായ ക്ലാര ആദ്യം മാർപ്പാപ്പയുടെ നിർദ്ദേശം പിന്തുടരാൻ മടിച്ചെങ്കിലും ഒടുവിൽ അനുസരണവൃതത്തിന്റെ പേരിൽ അദ്ദേഹം ഉത്തരവിട്ടതോടെ ക്ലാര അപ്പക്കൂട്ടത്തെ കുരിശടയാളത്തിൽ ആശീർവദിച്ചു. അപ്പോൾ അത്ഭുതകരമായി ഓരോ അപ്പത്തിലും കുരിശടയാളം പതിഞ്ഞെന്നാണ് കഥ.<ref>Little flowers of Saint Francis (അദ്ധ്യായം XXXIII)</ref>
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ക്ലാര" എന്ന താളിൽനിന്ന് ശേഖരിച്ചത്