"അസ്സീസിയിലെ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
"പാവപ്പെട്ട സ്ത്രീകൾ" എന്ന പേരിലാണ് ആദ്യം അവർ അറിയപ്പെട്ടിരുന്നത്. കാലക്രമേണ സാൻ ദാമിയാനോ, ഒരു പുതിയ സന്യാസിനീസമൂഹത്തിന്റെ ആസ്ഥാനമായി വളർന്നു. എന്നാൽ അവിടെ രൂപം കൊണ്ടത് പുതിയ സമൂഹം ആയിരുന്നില്ലെന്നും, പിന്നീട് ഗ്രിഗോരിയോസ് ഒൻപതാമൻ എന്ന പേരിൽ [[മാർപ്പാപ്പ]] ആയിത്തീർന്ന ഹുഗോളീനോ വനിതകൾക്കായി മുന്നേ സ്ഥാപിച്ചിരുന്ന ഒരു സമൂഹത്തിൽ, അതിനകം പരക്കെ മതിപ്പുനേടിയിരുന്ന ക്ലാരയുടെ സമൂഹത്തെ ഉൾപ്പെടുത്തുകയായിരുന്നു എന്നും ചില പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കാലക്രമേണ ഈ സമൂഹത്തിന്റെ മുഖ്യസങ്കേതമായി സാൻ ദാമിയാനോ മാറി. അതിന്റെ സർവസമ്മതിയുള്ള അധിപയായി ക്ലാരയും അംഗീകരിക്കപ്പെട്ടു. 1263-ഓടെ, ക്ലാര മരിച്ച് പത്തു വർഷത്തിനകം, അതിന് "ക്ലാരയുടെ സമൂഹം" എന്നു പേരായി.
 
അക്കാലത്ത്, ചുറ്റിസഞ്ചരിച്ചുള്ള ജീവിതം സന്യാസിനികൾക്ക് സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ, വേദപ്രചാരത്തിനായി നാടെങ്ങും സഞ്ചരിച്ചിരുന്ന ഫ്രാൻസിസ്കൻ സഹോദന്മാരിൽ നിന്നു ഭിന്നമായി, പ്രാർത്ഥനയും അദ്ധ്വാനവുമായി ആശ്രമത്തിൽ ഒതുങ്ങിയുള്ള ജീവിതമാണ് ക്ലാരയുടെ സമൂഹം തെരഞ്ഞെടുത്തത്. രോഗികളെ ശുശ്രൂഷിക്കുകയും അഗതികളെ സഹായിക്കുകയും ചെയ്തു.<ref name ="durant">[[വിൽ ഡുറാന്റ്]], "വിശ്വാസത്തിന്റെ യുഗം" [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] (നാലാം ഭാഗം - പുറങ്ങൾ 805-6)</ref>
 
===നേതൃത്വം===
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ക്ലാര" എന്ന താളിൽനിന്ന് ശേഖരിച്ചത്