"അസ്സീസിയിലെ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
==പിൽക്കാലം==
1258-ൽ 12-ആം പീയൂസ് മാർപ്പാപ്പാ ആസ്സീസിയിലെ ക്ലാരയെ ടെലിവിഷന്റെ സ്വർഗ്ഗീയമദ്ധ്യസ്ഥയായി പ്രഖ്യാപിച്ചു. രോഗം മൂലം അവശയായിരിക്കെ കുർബ്ബാനയിൽ പങ്കെടുക്കാൻ സാധിക്കാതെ വരുമ്പോൾ, സമീപത്തുള്ള പള്ളിയിൽ അർപ്പിക്കപ്പെടുന്നഅർപ്പിക്കപ്പെട്ടിരുന്ന കുർബ്ബാന സ്വന്തം മുറിയുടെ ഭിത്തിയിൽ കാണുവാനും കേൾക്കുവാനും അവർക്കു കഴിഞ്ഞിരുന്നു എന്ന കഥയാണ് ഈ പ്രഖ്യാപനത്തിനു പിന്നിലുള്ളത്.<ref>ഡയർമെയ്ഡ് മക്കല്ലക്ക്, "ക്രിസ്റ്റ്യാനിറ്റി, ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറം 952)</ref><ref>Clare(1194-1253), Brockhampton Reference Dictionary of Saints (പുറം 51)</ref> അമേരിക്കയിലെ പ്രസിദ്ധ കത്തോലിക്കാ ടെലിവിഷൻ ചാനലായ "ദൈവവചന ടെലിവിഷൻ ശൃംഖല" (Eternal Word Television Network - EWTN), ക്ലാര സ്ഥാപിച്ച സന്യാസസമൂഹത്തിൽ പെട്ട മദർ എയ്ഞ്ചലിക്ക സ്ഥാപിച്ചതാണ്.
 
കത്തോലിക്കാസഭയുടെ പഞ്ചാംഗത്തിൽ ക്ലാരയുടെ തിരുനാളായി നിശ്ചയിച്ചിരുന്നത് മരണദിനമായ ആഗസ്റ്റ് 11-നു പകരം 12 ആയിരുന്നു. ആഗസ്റ്റ് 11 മൂന്നാം നൂറ്റാണ്ടിലെ വിശുദ്ധരായ തിബുർതിയസിനും സൂസന്നക്കുമായി നീക്കിവച്ചിരുന്നതാണ് ഇതിനു കാരണം. 1969-ലെ പഞ്ചാംഗപരിഷ്കരണം തിബുർതിയസിനേയും സൂസന്നയേയും നിക്കം ചെയ്തതിനാൽ ക്ലാരയുടെ തിരുനാൽ ആഗസ്റ്റ് 11-ലേക്കു മാറ്റാനായി. അവരുടെ അസ്ഥികൾ അസ്സീസിയിൽ പ്രദർശിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ക്ലാര" എന്ന താളിൽനിന്ന് ശേഖരിച്ചത്