വരി 55:
ഇഎംഎസ് അക്കാദമി എന്ന താൾ ലയിപ്പിക്കുന്നതിനുമുൻപ് തുടങ്ങിയ ഉപയോക്താവിനോട് പറയുന്നതായിരുന്നു ഭംഗി. അതിലൂടെ അയാൾക്ക് നല്ലൊരു അനുഭവം പകരുവാൻ കഴിയുമായിരുന്നു. ഇനിയും ഒരു സന്ദേശം നൽകുന്നത് നല്ലതാണ്. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 15:56, 9 ജനുവരി 2014 (UTC)
:അവർക്ക് തനിയെ കാര്യം മനസ്സിലാകും എന്ന മുൻവിധി വേണ്ട. പലർക്കും ഉള്ള പരാതിയാണ്. അവർ എഴുതുന്നത് വിക്കിയിൽ കാണുന്നില്ല എന്നത്! എന്തുകൊണ്ടാണ് കാണാതാകുന്നത് എന്ന് പുതിയ ഉപയോക്താക്കളെ പറഞ്ഞ് മനസ്സിലാക്കിയാൽ ആ പരാതി തീരും. ആ ഉപയോക്താവിനോട് തീർച്ചയായും എനിക്കും പറയാൻ കഴിയും. പക്ഷേ, തിരുത്ത് നടത്തിയ താങ്കൾ അത് ചെയ്യുന്നതായിരിക്കും ഉചിതം എന്നേ ഉദ്ദേശിച്ചുള്ളു. //പുതിയ ഉപയോക്താക്കൾ മാത്രമാണ് വിക്കിയെ പോഷിപ്പിക്കുന്നത്// എന്ന് ഞാനെവിടെയും പറഞ്ഞില്ലല്ലോ. പക്ഷേ പുതിയ ഉപയോക്താക്കളെ ബോധപൂർവ്വം വളർത്തിക്കൊണ്ടുവരണം. പഴയവർ "ബോധപൂർവ്വം" വിട്ടുപോകുന്ന കാലമല്ലേ :) --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 17:44, 9 ജനുവരി 2014 (UTC)
::താങ്കളുടെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു. പക്ഷേ, //താങ്കളും ഈ പ്രവർത്തി ചെയ്തിട്ടുണ്ട്// എന്ന ജനറലൈസേഷൻ ദയവായി നടത്താതിരിക്കുക. അബദ്ധത്തിൽ ചെയ്യുന്ന കാര്യങ്ങൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അത് അംഗീകരിക്കാനുള്ള വിശാലമനസ്കതയാണ് ഇതുവരെയുള്ള വിക്കിപീഡയയിലെ അനുഭവങ്ങൾ എനിക്ക് തന്നിട്ടുള്ളത്. അതിന് താങ്കളോടും മറ്റുപയോക്താക്കളോടും നിസ്സീമമായി കടപ്പെട്ടിരിക്കുന്നുമുണ്ട്. മുൻവിധികൾ വെച്ച് എന്റെ പ്രവർത്തികളെ വായിക്കരുതെന്ന് ദയവായി അഭ്യർത്ഥിക്കുന്നു... ആശംസകളോടെ. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 08:07, 10 ജനുവരി 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Roshan" എന്ന താളിൽനിന്ന് ശേഖരിച്ചത്