"ആംബർഗ്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
== ഭൗതികഗുണങ്ങൾ ==
 
ആംബർഗ്രീസ് വ്യത്യസ്ത ആകൃതികളും വലിപ്പവുമുള്ള പിണ്ഡങ്ങളായി കാണപ്പെടാറുണ്ട്. പതിനഞ്ചു ഗ്രാം മുതൽ 50 കിലോഗ്രാമോ അതിലധികമോ വലിപ്പമുള്ള പിണ്ഡങ്ങൾ ഉണ്ട്. തിമിംഗലങ്ങൾ വിസർജ്ജിച്ച ഉടനേയുള്ള അവസ്ഥയിൽ, കറുപ്പ് ഇടകലർന്ന മങ്ങിയ വെള്ളനിറവും‍വെള്ളനിറവും, നെയ്യുടെ മൃദുത്വവും, തീവ്രമായ വിസർജ്ജ്യഗന്ധവുമാണ് ഇതിനുള്ളത്. തുടർന്ന് സമുദ്രോപരിതലത്തിൽ മാസങ്ങളോ വർഷങ്ങൾ തന്നെയോ വെയിലേറ്റുകിടക്കുമ്പോഴുണ്ടാകുന്ന രാസ-ഭൗതിക പരിവർത്തനങ്ങൾക്കൊടുവിൽ ഖനീഭവിക്കുന്ന അതിന്, കടുത്ത ചാരമോ കറുപ്പോ നിറവും പരുപരുത്ത ഉപരിതലവും ഉണ്ടാകുന്നു. ഒരേസമയം മധുരവും, ഭൗമവും സാമുദ്രികവും, മൃഗവും ആയ ഗന്ധം അപ്പോൾ അതിന് കിട്ടുന്നു. അത്ര തന്നെ നിശിതമല്ലെങ്കിലും, ആംബർഗ്രീസിന് ഐസോപ്രൊപാനോളിന്റെ ഗന്ധമാണെന്ന് പറയാറുണ്ട്.
 
"https://ml.wikipedia.org/wiki/ആംബർഗ്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്