"ഡെസ്മണ്ട് ടുട്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
1931 ഒക്ടോബർ 7ന് [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ട്രാൻസ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. സഖറിയ സിലിലിയോ ടുട്ടുവിന്റേയും, ഭാര്യ അലെറ്റായുടേയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ഡെസ്മണ്ട്.<ref>[[#dt04|ഡെസ്മണ്ട്ടുട്ടു എ ബയോഗ്രഫി - ഗിഷ് 2004]] ജീവിതരേഖ</ref> ജീവിതം എന്നർത്ഥം വരുന്ന എംപിലോ എന്ന മധ്യനാമം നൽകിയത് മുത്തശ്ശിയാണ്. പിതാവ് സഖറിയ ഒരു അധ്യാപകനായിരുന്നു, മാതാവ് അലെറ്റാ ഒരു അന്ധവിദ്യാലയത്തിലെ പാചകക്കാരിയും ആയിരുന്നു.<ref name=nobel1>{{cite web|title=അവാർഡ് സെറിമണി സ്പീച്ച്||url=http://archive.is/OZETa|publisher=നോബൽ ഫൗണ്ടേഷൻ|accessdate=08-ജനുവരി-2014}}</ref> ഡെസ്മണ്ടിന് 12 വയസ്സുള്ളപ്പോൾ ഈ കുടുംബം [[ജൊഹാനസ്‌ബർഗ്|ജോഹന്നാസ്ബർഗിലേക്ക്]] താമസം മാറി. ചെറുപ്പത്തിൽ ഒരു പാതിരിയായി തീരുന്നതിനെക്കുറിച്ച് ഡെസ്മണ്ട് ചിന്തിച്ചിരുന്നു. റൂഡേപോർട്ടിലുള്ള സ്കൂളിലായിരുന്നു ഡെസ്മണ്ടിന്റെ പ്രാഥമിക വിദ്യാഭ്യാസം, ട്രാൻസ്വാളിൽ നിന്ന് പിതാവിന്റെ ജോലി സംബന്ധമായി റൂഡേപോർട്ടിലേക്കും താമസം മാറിയതുകൊണ്ടായിരുന്നു ഇത്. ട്രാൻസ്വാളിനേക്കാൾ മോശം ജീവിതസാഹചര്യങ്ങളായിരുന്നു റൂഡേപോർട്ടിലേത്, വെള്ളവും, വൈദ്യുതിയും തീരെ എത്താത്ത സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. വീടുകൾ എല്ലാം തീരെ ചെറുതും, ഒരു കുടുംബത്തിനു ജീവിക്കാൻ പറ്റാത്ത തരത്തിലുള്ളതുമായിരുന്നു.<ref>[[#dt04|ഡെസ്മണ്ട്ടുട്ടു എ ബയോഗ്രഫി - ഗിഷ് 2004]] പുറം 5</ref>
 
വിദ്യാഭ്യാസകാലത്ത് ഒരു ഡോക്ടറായിതീരനായിരുന്നു ഡെസ്മണ്ട് ആഗ്രഹിച്ചിരുന്നതെങ്കിലും, കുടുംബത്തിലെ സാഹചര്യങ്ങൾ അതിന് അനുകൂലമായിരുന്നില്ല. വൈദ്യവിഭാഗത്തിനു പഠിക്കുന്നതിന് അന്നത്തെ കാലത്ത് നല പണചിലവുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ ഡെസ്മണ്ട് പിതാവിന്റെ പാത പിന്തുടർന്ന് ഒരു അധ്യാപകനായി തീരാൻ തീരുമാനിച്ചു. വർണ്ണവിവേചനത്തിന്റെ എല്ലാ ദൂഷ്യവശങ്ങളുടേയും നടുവിലായിരുന്നു ഡെസ്മണ്ടിന്റേയും ജീവിതം. എന്നാൽ വെള്ളക്കാരനായ ഒരു പാതിരി കറുത്തവർഗ്ഗക്കാരായ ഡെസ്മണ്ടിനും, മാതാവിനും ആശംസകൾ അർപ്പിച്ചത് അദ്ദേഹത്തെഅദ്ദേഹത്തിന് വല്ലാതെവല്ലാത്ത സന്തോഷം ഉളവാക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡെസ്മണ്ട്_ടുട്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്