"ശിവാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
ഛത്രപതി തന്റെ വിപുലമായ രാജ്യത്തെ ഭരിക്കുന്നതിനുവേണ്ടി അഷ്‌ടപ്രധാൻ എന്ന പേരിൽ ഒരു മന്ത്രിസഭ ഉണ്ടാക്കിയിരുന്നു. ഇതിൽ പ്രധാനമന്ത്രി ഉൾപ്പെടെ എട്ട്‌ അംഗങ്ങൾ ഉണ്ടായിരുന്നു. എട്ട്‌ ആളുകളും വ്യത്യസ്‌തങ്ങളായ വകുപ്പുകളുടെ ഭരണച്ചുമതലക്കാരായിരുന്നു. ചുരുക്കത്തിൽ ആധുനികമായ ഒരു ഭരണയന്ത്രം സ്ഥാപിക്കുന്നതിന്‌ ശിവാജിക്ക്‌ കഴിഞ്ഞു എന്ന്‌ സാരം. മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപന ഉദ്ദേശ്യം ശിവാജിയുടെ മരണശേഷം മുതൽ 1761ലെ മൂന്നാം പാനിപ്പട്ട്‌ യുദ്ധം വരെ തുടർന്നുപോന്നിരുന്നത്‌ പേഷ്വാമാരായിരുന്നു. ചുരുക്കത്തിൽ അഷ്‌ടപ്രധാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ നിന്നുടലെടുത്തതാണ്‌.
ഒരു ജാഗിർദാറുടെ മകനായി ജനിച്ച ശിവാജിയുടെ വിജയം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഉന്നത നിലവാരമുള്ള ഒരു സന്മാർഗ്ഗിയും, സമർപ്പിതനായ പുത്രനും സ്‌നേഹനിധിയായ പിതാവും, ശ്രദ്ധാലുവായ ഭർത്താവുമായിരുന്നു ശിവാജി എന്ന്‌ ജെ.എൻ.സർക്കാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. കാഫിഖാൻ എന്ന മുഗൾ കൊട്ടാരം ചരിത്രകാരൻപോലും അദ്ദേഹം സ്‌ ത്രീകൾക്ക്‌ കല്‌പിച്ചിരുന്ന മാന്യതയേയും, ഒപ്പം അദ്ദേഹത്തിന്റെ പടയാളികളെ മാന്യന്മാരും ധർമ്മചിന്തയുള്ളവരുമായി പരിശീലിപ്പിച്ചിരിക്കുന്നതിനെയും ശ്ലാഘിക്കുന്നുണ്ട്‌. ഛത്രപതി ശിവാജി തന്റെ സൈന്യത്തെ സുസജ്ജവും, അച്ചടക്കമുള്ളതും യുദ്ധമര്യാദകൾ പാലിക്കുന്നവരുമാക്കി മാറ്റിയതിലൂടെ അവരുടെ കാര്യക്ഷമത മുസ്ലീംസൈന്യങ്ങളുടേതിനേക്കാൾ ഏറെ മുന്തിയതായിരുന്നു എന്നു കാഫിഖാൻ സാക്ഷ്യപ്പെടുത്തുന്നു. കാഫിഖാൻ തുടരുന്നു. അതുകൊണ്ടുതന്നെ ഈ ഹിന്ദുസൈന്യങ്ങൾ പരാജിത രാജ്യത്തെ ജനങ്ങളോടും സൈന്യങ്ങളോടും മാന്യമായി പെരുമാറിയിരുന്നു.kghkhl;kdhl;kdfhl;dfkhl;dkfhl;dfkhkfhl;kfhl
 
== External links ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1903244" എന്ന താളിൽനിന്ന് ശേഖരിച്ചത്