"ശിവാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനാണ് ശിവാജി. തന്റെ പിതാവ് മറാത്ത ജനറൽ ആയിരുന്നു. ബിജ്പൂർ, ഡെക്കാൻ , മുഗൾ സാമ്രാജ്യങ്ങളുടെ കാലഘട്ടത്തിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിരിന്നു.<ref>{{cite book|title=The Presidential Armies of India|authorname=Edward Stirling Rivett Carnac, William Ferguson Beatson Laurie|page=47|publisher=W.H. Allen|url=http://books.google.com/books?id=YX9JAAAAMAAJ}}</ref>
 
രണ്ടാം തറയിൽ യുദ്ധത്തിലൂടെ ഭാരതത്തിന്റെ ആധിപത്യം മുസ്ലീം അസഹിഷ്‌ണുതയുടെ നീരാളിപ്പിടുത്തത്തിന്‌ പാത്രീഭവിച്ചു എന്നത്‌ ചരിത്രസത്യമാണ്‌. പക്ഷേ, പിന്നീടുണ്ടായ സംഭവവികാസങ്ങളെ, അതായത്‌ മുസ്ലീം അസഹിഷ്‌ണുതയ്‌ക്കെതിരെ ഭാരതത്തിലാകമാനം ഉയർന്നുവന്ന ഹൈന്ദവ ഏകീകരണത്തെ, വെറും ഭക്തിപ്രസ്ഥാനമായിച്ചുരുക്കി കാണാൻ കൊളോണിയലും, കൊളോണിയാനന്തര ചരിത്രകാരന്മാരും ഏറെ അദ്ധ്വാനിച്ചിട്ടുണ്ട്‌. ഭാരതത്തിന്റെ ചൈതന്യം ആദ്ധ്യാത്മികതയിലധിഷ്‌ഠിതമാണ്‌ എന്ന യാഥാർത്ഥ്യം വിസ്‌മരിച്ചുകൊണ്ടാണീ യത്‌നം.1627 ഏപ്രിൽ 10ന്‌ മഹാരാഷ്ട്രയിലെ ശിവനേരികോട്ടയിലായിരുന്നു ജനനം.മാതാവിൽനിന്ന്‌ ഇതിഹാസ, പുരാണാദികഥകൾ കേട്ടുവളർന്ന ശിവാജി കോണ്ടദേവിലൂടെ ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായിവളർന്നു. ആയോധനകല, കുതിരസ്സവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഇതിഹാസാദിഹൈന്ദവ ഗ്രന്ഥങ്ങളിലും വ്യുൽപ്പത്തി നേടിയിരുന്നു. ദാദാജികൊണ്ടദേവ്‌ എന്ന ഉൽകൃഷ്‌ടനായ ഗുരുനാഥന്റെ ലക്ഷ്യബോധത്തോടുകൂടിയ ശിക്ഷണപദ്ധതിയിലൂടെ ശിവാജിക്കുദേശീയബോധവും, രാഷ്‌ട്രതന്ത്രജ്ഞതയും, സ്വാത്വിക സദുക്തിയും ആർജ്ജിക്കുവാൻ കഴിഞ്ഞു.
പൂർവ്വമധ്യകാലം മുതൽ ഭാരതത്തിൽ സീജവമായിരുന്ന ആദ്ധ്യാത്മികതയ്‌ക്ക്‌, രാഷ്ട്രീയമാനം നൽകുവാൻ ആയി എന്നതുകൊണ്ടാണ്‌ ശിവാജിക്ക്‌ ഭാരത ചരിത്രത്തിൽ ഏറെ തിളക്കം ആർജ്ജിക്കാനായത്‌. ശിവാജി, മത അസഹിഷ്‌ണുതയുടെ വക്താക്കളായിരുന്ന മുസ്ലീം ഭരണാധികാരികൾക്കെതിരേ സന്ധിയില്ലാത്ത യുദ്ധം നയിച്ചിരുന്നപ്പോഴും മതവിദ്വേഷം വെച്ചുപുലർത്തിയിരുന്നില്ല. അറംഗസീബിനെതിരേ നിരന്തരമായി യുദ്ധം ചെയ്‌ത ശിവാജി മുസ്ലീംങ്ങളെ സൈന്യമുൾപ്പെടെയുള്ള എല്ലാ രാജകീയ സേവനതുറകളിലും നിർലോഭം പങ്കെടുപ്പിച്ചിരുന്നതായി നെഹ്‌റുപറയുന്നു. അതേപോലെ തന്നെ യുദ്ധസമയത്ത്‌ സ്‌ത്രീകൾ, കുട്ടികൾ, ആരാധനാ സ്ഥലങ്ങൾ എന്നിവകൾക്ക്‌ പൂർണ്ണമായ സംരക്ഷണം നൽകിക്കൊണ്ട്‌ ഹിന്ദുമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ ശിവാജി ബദ്ധശ്രദ്ധനായിരുന്നുവെന്ന്‌ ജെ.എൻസർക്കാർ രേഖപ്പെടുത്തിയിരിക്കുന്നു.
ഉജ്ജീവനം ലഭിച്ച ഹിന്ദു ദേശീയതയുടെ ചിഹ്നവും, നമ്മുടെ പുരാതനമായ ചിരന്തന സാഹിത്യത്തിൽ നിന്നാവേശം ഉൾക്കൊണ്ട ധീരവും ഉത്തമവുമായ നേതൃത്വ പാടവം ആർജ്ജിച്ച വ്യക്തിത്വമായിരുന്നു ശിവാജിയുടേത്‌. മറാഠികളുടെ ക്ഷത്രീയവീര്യത്തിന്‌ ദേശീയസ്വഭാവം നൽകിയതിലൂടെ മുഗളസാമ്രാജ്യത്തെ ശിഥിലീകരിക്കുകയും ചെയ്‌തു.1647 മാർച്ച്‌ 7ന്‌ ഗുരുനാഥൻ ദാദാജികൊണ്ടദേവ്‌ മരിക്കുമ്പോൾ കേവലം ഇരുപതുവയസ്സുകാരനായിരുന്ന ശിവാജി ഒരു മഹത്തായ ദൗത്യം, അതായത്‌, ഹിന്ദു ധർമ്മസംരക്ഷണം ഏറ്റെടുത്തുകൊണ്ട്‌ ദക്ഷിണഭാരതത്തിലെയും, ഉത്തരഭാരതത്തിലെയും മുസ്ലീം ഭരണാധികാരികൾക്കെതിരെ ധീരമായിപോരാട്ടം ആരംഭിക്കുക കൂടിയായിരുന്നു. തീർച്ചയായും വിജയ നഗരസാമ്രാജ്യം തുടങ്ങിവെച്ച സംരംഭങ്ങളുടെ തുടർച്ച മാത്രമായിരുന്നു. ശിവാജിയുടെ ഈ മുന്നേറ്റങ്ങൾ. വിജയനഗരത്തിന്റെ പതനമായിരുന്നില്ല. ഇക്കാലത്ത്‌ ശിവാജി തന്റെ സംഭവ ബഹുലമായ ജീവിതയാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു.
"https://ml.wikipedia.org/wiki/ശിവാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്