"അസ്സീസിയിലെ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
ചെറിയൊരു കാലത്തേക്ക് പാവപ്പെട്ട സ്ത്രീകളുടെ സമൂഹത്തെ ഫ്രാൻസിസ് നേരിട്ടു നയിച്ചു. പിന്നെ 1261-ൽ ക്ലാര സമൂഹാധിപയുടെ (Abbess) പദവി കയ്യേറ്റു. ഈ പദവിയിൽ അവർക്ക് പുരോഹിതന്മാരുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുന്ന ആശ്രമാധിപകളേക്കാൾ (Prioress) ആധികാരവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഫ്രാൻസിസ് നിഷ്കർഷിച്ച കർശനനിയമങ്ങളുടെ സ്ഥാനത്ത്, പരക്കെ പ്രചാരത്തിലിരുന്ന ബെനഡിക്ടൻ സന്യാസനിയമങ്ങൾ തന്റെ സമൂഹത്തിന്മേൽ അടിച്ചേല്പിക്കാൻ അധികാരികൾ നടത്തിയ ശ്രമത്തെ ക്ലാര വിജയകരമായി ചെറുത്തു. വിശുദ്ധിയിലും ജീവിതനിഷ്ടയിലും ഫ്രാൻസിസിനെ അനുകരിക്കാൻ ശ്രമിച്ചതുമൂലം ക്ലാരക്ക് "മറ്റൊരു ഫ്രാൻസിസ്" എന്ന പേരുപോലും കിട്ടി. സ്വന്തം ആത്മീയപിതാവായി കണക്കാക്കിയ അദ്ദേഹത്തെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ക്ലാരക്കു കഴിഞ്ഞു. ജീവിതാവസാനത്തോടടുത്തുണ്ടായ രോഗസന്ധികളിൽ അവൾ അദ്ദേഹത്തെ ശുശ്രൂഷിച്ചു.
 
ഫ്രാൻസിസിന്റെ മരണശേഷം ക്ലാര തന്റെ സമൂഹത്തിന്റെ വളർച്ചയുടെ മേൽനോട്ടം തുടർന്നു. യൂറോപ്പിന്റെ വിവിധഭാഗങ്ങളിലുള്ള സമൂഹാധിപകളുമായി അവർ കത്തുകളിലൂടെ സമ്പർക്കം പുലർത്തി. "സാമൂഹികമായ ദാരിദ്ര്യം" (Corporate Poverty) എന്ന ഫ്രാൻസിസ്കൻ ആദർശത്തെ മയപ്പെടുത്തുംവിധമുള്ള നിയമങ്ങൾ നടപ്പാക്കാനുള്ള സഭാനേതൃത്വത്തിന്റെ ശ്രമങ്ങളെ അവൾ എതിർത്തു. ദീർഘകാലം അലട്ടിയ രോഗങ്ങളും മറ്റും ഇതിന് പ്രതിബന്ധമായില്ല. [[യേശു|യേശുവിനെ]] അനുകരിച്ചുള്ള "ആഹ്ലാദകരമായ ദാരിദ്ര്യത്തിന്റെ" (Joyous Poverty) [[ദൈവശാസ്ത്രം|ദൈവശാസ്ത്രമാണ്]], തന്റെ സന്യാസിനീസമൂഹത്തിനു വേണ്ടി ക്ലാര എഴുതിയ നിയമാവലിയിലും, ബോഹേമിയക്കാരിയായബോഹേമിയയിലെ രാജാവിന്റെ മകളായിരുന്ന പ്രേഗിലെ ആഗ്നസ് എന്ന സന്യാസിനിക്ക്<ref name ="ben"> എഴുതിയ നാലു കത്തുകളിലും പ്രകടമാകുന്നത്.
 
===മരണം===
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ക്ലാര" എന്ന താളിൽനിന്ന് ശേഖരിച്ചത്