"തെക്കേ അമേരിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
[[പ്രമാണം:SantaCruz-CuevaManos-P2210651b.jpg|thumb|യുനസ്‌കോയുടെ [[ലോകപൈതൃകസ്ഥാനം|ലോകപൈതൃകസ്ഥാനങ്ങളിൽ]] ഒന്നായ ചരിത്രാതീതകാലത്തെ കേവ് ഒഫ് ഹാൻഡ്സ്, [[Argentina|ആർജന്റീന]]]]ഇന്നത്തെ [[ബേറിംഗ് കടലിടുക്ക്|ബേറിംഗ് കടലിടുക്കിന്റെ]] സ്ഥാനത്ത് സ്ഥിതിചെയ്തിരുന്ന ബേറിംഗ് വൻകരപ്പാലം കടന്ന് ഏഷ്യയിൽ നിന്നും എത്തിയ ഗോത്രവർഗക്കാരാണ് തെക്കേ അമേരിക്കയിലെ ആദിമ നിവാസികൾ എന്നത്രെ പ്രബലമതം. എന്നാൽ ഒരു വിഭാഗം പുരാതത്ത്വ ഗവേഷകർ ഇതിനോട് യോജിക്കുന്നില്ല. ക്രിസ്തുവിന് 6500 വർഷം മുൻപ് ആമസോൺ നദീതടം കേന്ദ്രീകരിച്ച് കാർഷികവൃത്തിയിൽ അധിഷ്ഠിതമായൊരു ജനസമൂഹം നിവസിച്ചിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. [[ഉരുളക്കിഴങ്ങ്]], [[മുളക്]], [[ബീൻസ്]] എന്നിവയാണ് ഇക്കാലത്ത് ഇവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത്. ക്രിസ്തുവിന് 2000 വർഷങ്ങൾക്കു മുൻപുതന്നെ തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിൽ കളിമൺ പാത്രങ്ങളുടെ നിർമിതിയും ഉപയോഗവും വ്യാപിച്ചിരുന്നതായും പുരാതത്വഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ [[മരച്ചീനി]](manioc) പോലെയുള്ള കൃഷിചെയ്തിരുന്നതായി കളിമൺ പാത്രങ്ങളുടെ അവശിഷ്ടങ്ങൾ തെളിയിക്കുന്നു<ref name="O'Brien, Patrick 2005. pp. 25">O'Brien, Patrick. (General Editor). Oxford Atlas of World History. New York: Oxford University Press, 2005. pp. 25</ref> ബി.സി. 2000-ത്തോടെ ആൻഡീസിനു സമീപ പ്രദേശങ്ങളിലും കാർഷിക സമൂഹങ്ങൾ രൂപപ്പെട്ടിരുന്നതായും കരുതപ്പെടുന്നു. ഈ കാലയളവിൽ തീരദേശങ്ങൾ കേന്ദ്രീകരിച്ചു മത്സ്യബന്ധനവും വികസിച്ചു. ജലസേചന സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ കാർഷിക സമൂഹത്തിന്റെ വികാസം ദ്രുതഗതിയിലായി.
 
ബി.സി. 3000-തിനോടടുപ്പിച്ച് [[ആൻഡീസ്]] മേഖലയിലെ ജനങ്ങൾ കന്നുകാലി വളർത്തലിൽ പ്രാവീണ്യം നേടിയിരുന്നതായി കരുതപ്പെടുന്നു. ഒട്ടകവർഗത്തിൽപ്പെട്ട മൃഗങ്ങളെ പ്രത്യേകിച്ചും [[ലാമ|ലാമയെയാണ്]] പ്രധാനമായും വളർത്തിയിരുന്നത്. ഇറച്ചി, കമ്പിളി തുടങ്ങിയ ഉത്പന്നങ്ങൾക്കും ഗതാഗതാവശ്യങ്ങൾക്കുംവേണ്ടിയായിരുന്നു പ്രധാനമായും കന്നുകാലികളെ വളർത്തിയിരുന്നത്.<ref name="O'Brien, Patrick 2005. pp. 25"/> [[ഗിനിപ്പന്നി|ഗിനിപ്പന്നികളെയും]] ഈ കാലഘട്ടത്തിൽ ഇറച്ചിക്കായിഇറച്ചിക്കാഴി വളർത്തിയിരുന്നതായി കരുതപ്പെടുന്നു .<ref>Diamond, Jared. "Guns, Germs and Steel: The Fates of Human Societies." New York: Norton, 1999 pp.100</ref>
 
=== പൂർവ-കൊളംബിയൻ നാഗരികത ===
"https://ml.wikipedia.org/wiki/തെക്കേ_അമേരിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്