"സി.ടി സ്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|C.T Scan}}
{{multiple image
[[File:CAT scanner.jpg|thumb|സി.ടി സ്കാനർ]]
<!-- Essential parameters -->
| align = rightr
| direction = horizontal
| image1 = CAT scanner.jpg
| width1 = 150
| alt1 = സി.ടി സ്കാനർ വശത്തിൽ നിന്നുള്ള ദൃശ്യം
| caption1 = സി.ടി സ്കാനർ വശത്തിൽ നിന്നുള്ള ദൃശ്യം
| image2 =64 slice scanner.JPG
| width2 = 150
| alt2 = സി.ടി സ്കാനർ നേരെയുള്ള ദൃശ്യം
| caption2 = സി.ടി സ്കാനർ നേരെയുള്ള ദൃശ്യം
}}
സി.ടി സ്കാൻ ഒരു തരത്തിലുള്ള [[ടോമോഗ്രാഫി]] വൈദ്യപരിശോധനയാണ്. [[എക്സ്-റേ|എക്സ്-റേയുടെ]] കണ്ടുപിടിത്തോട് കൂടി ശരീരത്തിനുള്ളിലെ എല്ലുകൾക്ക് സംഭവിച്ച വൈകല്യങ്ങളും പൊട്ടലുകളും മറ്റും കണ്ടെത്താൻ പറ്റുമായിയിരുന്നെങ്കിലും അതിനു പല ന്യൂനതകളും ഉണ്ടായിരുന്നു. എക്സ്-റേയിൽ ഒരു കോണിൽ നിന്നുള്ള ചിത്രമാണ് കിട്ടുന്നതെങ്കിൽ സി.ടി സ്കാനിംഗിൽ 360 ഡിഗ്രിയിലുള്ള അഥവാ വ്യത്യസ്ഥ കോണുകളിൽ നിന്നും എക്സ്-റേ ചിത്രം നമുക്ക് ലഭിക്കുന്നു. രോഗനിർണ്ണയം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് ഉപകരിക്കുന്നു.
==പ്രധാന ഭാഗങ്ങൾ==
[[File:CT Scan-ml.PNG|thumb|175px|ഭാഗങ്ങൾ]]
ഒരാൾക്ക് കയറാൻ തക്കവണ്ണം വലിപ്പമുള്ള വലിയ ഒരു ദ്വാര/സ്ഥലമാണ് ഈ യന്ത്രത്തിന്റെ പ്രധാനഭാഗം. സ്കാനിംഗ് നടത്തേണ്ടയാളെ ഒരു പരന്ന പ്രതലത്തിൽ കിടത്തി പതിയേ ഇതിന്റെ ഉള്ളിലേക്ക് കടത്തുന്നു. ഈ കുഴലിനുള്ളിൽ 360 ഡിഗ്രി കറങ്ങാൻ കഴിവുള്ള ഒരു സംവിധാനമുണ്ട്. ഒരു കറങ്ങുന്ന വളയമാണിത്. വളയത്തിന്റെ ഒരു ഭാഗത്ത് എക്സ്-റേ നിർമ്മിക്കുന്നതിനുള്ള യന്ത്രവും (എക്സ്-റേ സ്രോതസ്)അതിന് നേരേ എതിർവശത്ത് എക്സ്-റേ ചിത്രമെടുക്കുവാനുള്ള (എക്സ്-റേ സ്വീകരിണി) സംവിധാനമുണ്ട്. സ്കാൻ നടത്തേണ്ട ശരീരഭാഗത്തിനു ചുറ്റും എക്സ്-റേ ചിത്രം എടുക്കാൻ കഴിവുള്ള ഈ സംവിധാനം പതിയേ കറങ്ങും. കറങ്ങുന്ന ഓരോ നിമിഷവുംശരീരഭാഗത്തിന്റെ ഓരോ എക്സ്-റേ ചിത്രം വീതം എടുത്തുകൊണ്ടിരിക്കും. 360 ഡിഗ്രി കറങ്ങിത്തീരുമ്പോൾ ശരീരഭാഗത്തിന്റെ വ്യത്യസ്ഥമായ കോണുകളിൽ നിന്നുള്ള നിരവധി എക്സ്-റേ ചിത്രങ്ങൾ എടുത്ത് കഴിഞ്ഞിട്ടുണ്ടാകും. ആളെ അല്പം കൂടി ഉള്ളിലേക്ക് നീക്കിയിട്ട് വീണ്ടും ഇതേ പ്രക്രിയകൾ ആവർത്തിച്ചാൽ അടുത്ത ശരീരഭാഗത്തിന്റെ ചിത്രങ്ങളും ലഭ്യമാകും. ഈ രീതിയിൽ ശരീരം പൂർണ്ണമായും സ്കാൻ ചെയ്യുവാൻ സി.ടി. ക്ക് കഴിയും. ഈ ചിത്രങ്ങൾ ഒരു [[കംപ്യൂട്ടർ|കംമ്പ്യൂട്ടറിലാണ്]] ശേഖരിക്കപ്പെടുന്നത്. ഈ ചിത്രങ്ങളെയെല്ലാം കൂട്ടിയിണക്കി ഭാഗത്തിന്റെ ഒരു ത്രിമാന എക്സ്-റേ ചിത്രം വളരെ പെട്ടന്നുതന്നെ കംമ്പ്യൂട്ടർ നിർമ്മിച്ച് തരുന്നു. സ്കാനിംഗ് നടക്കുമ്പോൾ തന്നെ തത്സമയം കമ്പ്യൂട്ടർ മോണീട്ടറിൽ എക്സ്-ചിത്രം കാണാൻ സാധിക്കുന്നു എന്ന പ്രത്യേകതയാണ് എടുത്തു പറയേണ്ട ഇതിന്റെ ഗുണങ്ങളിലോന്ന്.
 
"https://ml.wikipedia.org/wiki/സി.ടി_സ്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്