"അസ്സീസിയിലെ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
==ജീവിതം==
===പശ്ചാത്തലം===
സാസോ റൂസ്സോയിലെ പ്രഭു ഫവേറിനോ സിഫിയുടേയും അദ്ദേഹത്തിന്റെ പത്നി ഓർട്ടോലാനായുടേയും മകളായി [[ഇറ്റലി|ഇറ്റലിയിലെ]] അസ്സീസിയിലാണ് ക്ലാര ജനിച്ചത്. ഏറെ മതതീക്ഷ്ണത കാട്ടിയിരുന്ന അമ്മ ഓർട്ടോലാന [[റോം]], [[സ്പെയിൻ|സ്പെയിനിലെ]] സാന്തിയാഗോ ഡി കംപോസ്റ്റെല്ലാ, [[യേശു|യേശുവിന്റെ]] ജീവിതവുമായി ബന്ധപ്പെട്ട 'വിശുദ്ധനാട്' എന്നിവിടങ്ങളിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു. ജീവിതാവസാനത്തോടടുത്ത് അവരും, ഇളയമകൾ ആഗ്നസിനു പുറമേ, ക്ലാരയുടെ സന്യാസസഭയിൽ ചേർന്നു.
 
കുട്ടിക്കാലം മുതൽ ക്ലാരയ്ക്ക് പ്രാർത്ഥിക്കാൻ ഇഷ്ടമായിരുന്നു. മകൾക്ക് 12 വയസ്സായപ്പോൾ ധനസ്ഥിതിയുള്ള ഒരു യുവാവിനെ വിവാഹം കഴിച്ചുകാണാൻ മാതാപിതാക്കന്മാർ ആഗ്രഹിച്ചെങ്കിലും 18 വയസ്സുവരെ വിവാഹം നീട്ടിവക്കാൻ ക്ലാര തീരുമാനിച്ചു. എന്നാൽ പതിനെട്ടാം വയസ്സിൽ കേട്ട [[അസ്സീസിയിലെ ഫ്രാൻസിസ്|ഫ്രാൻസിസിന്റെ]] പ്രഭാഷണം അവളുടെ ജീവിതഗതി മാറ്റി. [[ദൈവം|ദൈവത്താൽ]] തെരഞ്ഞെടുക്കപ്പെട്ടവളാണ് അവളെന്ന് [[അസ്സീസിയിലെ ഫ്രാൻസിസ്|ഫ്രാൻസിസ്]] പറഞ്ഞു. അടുത്ത [[ഓശാന ഞായർ|ഓശാന ഞായറാഴ്ച]], മറ്റുള്ളവർ കുരുത്തോല വാങ്ങാൻ പള്ളിയിൽ പോയപ്പോൾ വീട്ടിൽ തങ്ങിയ ക്ലാര, ആ രാത്രി, [[അസ്സീസിയിലെ ഫ്രാൻസിസ്|ഫ്രാൻസിസിനെ]] പിന്തുടരാനായി വീടുവിട്ടു പോയി.
 
===സന്യാസം===
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ക്ലാര" എന്ന താളിൽനിന്ന് ശേഖരിച്ചത്