"അസ്സീസിയിലെ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
===നേതൃത്വം===
[[File:SDamiano-Clara og søstre.jpg|thumb|250px|left|ക്ലാരയും മറ്റു സന്യാസിനികളും, അസ്സീസിയിൽ സാൻ ദാമിയാനോ പള്ളിയിലെ ചിത്രം]]
ചെറിയൊരു കാലത്തേക്ക് പാവപ്പെട്ട സ്ത്രീകളുടെ സമൂഹത്തെ ഫ്രാൻസിസ് നേരിട്ടു നയിച്ചു. പിന്നെ 1261-ൽ ക്ലാര സമൂഹാധിപയുടെ (Abbess) പദവി കയ്യേറ്റു. ഈ പദവിയിൽ അവർക്ക് പുരോഹിതന്മാരുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരുന്ന ആശ്രമാധിപകളേക്കാൾ (Prioress) ആധികാരവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഫ്രാൻസിസ് നിഷ്കർഷിച്ച കർശനനിയമങ്ങളുടെ സ്ഥാനത്ത്, പരക്കെ പ്രചാരത്തിലിരുന്ന ബെനഡിക്ടൻ സന്യാസനിയമങ്ങൾ തന്റെ സമൂഹത്തിന്മേൽ അടിച്ചേല്പിക്കാൻ അധികാരികൾ നടത്തിയ ശ്രമത്തെ ക്ലാര വിജയകരമായി ചെറുത്തു. വിശുദ്ധിയിലും ജീവിതനിഷ്ടയിലും ഫ്രാൻസിസിനെ അനുകരിക്കാൻ ശ്രമിച്ചതുമൂലം ക്ലാരക്ക് "മറ്റൊരു ഫ്രാൻസിസ്" എന്ന പേരുപോലും കിട്ടി. സ്വന്തം ആത്മീയപിതാവായി കണക്കാക്കിയ അദ്ദേഹത്തെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ക്ലാരക്കു കഴിഞ്ഞു. ജീവിതാവസാനത്തോടടുത്തുണ്ടായ രോഗസന്ധികളിൽ അവൾ അദ്ദേഹത്തെ ശുശ്രൂഷിച്ചു.
 
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ക്ലാര" എന്ന താളിൽനിന്ന് ശേഖരിച്ചത്