"അസ്സീസിയിലെ ക്ലാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
==മരണാനന്തരം==
ക്ലാരയുടെ അന്ത്യവിശ്രമസ്ഥാനമായി നിശ്ചയിക്കപ്പെട്ട ദേവാലയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതു വരെ ഭൗതികാവശിഷ്ടം അസീസിയിലെ സാൻ ഗിയോർഗിയോ ചാപ്പലിൽ സംരക്ഷിക്കപ്പെട്ടു. 1255 ആഗസ്റ്റ് 15-ന് അലക്സാണ്ടർ നാലാമൻ മാർപ്പാപ്പ അസ്സീസിയിലെ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധ ക്ലാരയുടെ ഭദ്രാസനപ്പള്ളിയുടെ പണി 1260-ൽ പൂർത്തിയായി. ആ വർഷം ഒക്ടോബർ 3-ആം തിയതി ഭൗതികാവശിഷ്ടം, ആ ദേവാലയത്തിൽ അൾത്താർക്കു കീഴെ സംസ്കരിച്ചു. ക്ലാരയുടെ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ, 1263-ൽ അർബൻ നാലാമൻ മാർപ്പാപ്പ പാവപ്പെട്ട സ്ത്രീകളുടെ സമൂഹത്തെ "വിശുദ്ധ ക്ലാരയുടെ സമൂഹം" എന്നു പുനർനാമകരണം ചെയ്തു.
 
600 വർഷത്തിനു ശേഷം 1872-ൽ അവരുടെ ശരീരം വിശുദ്ധ ക്ലാരയുടെ ഭദ്രാസനപ്പള്ളിയിൽ പുതുതായി നിർമ്മിച്ച അൾത്താരയിലെക്കു മാറ്റി. അത് ഇപ്പോഴും അവിടെ തുടരുന്നു.
 
==പിൽക്കാലം==
"https://ml.wikipedia.org/wiki/അസ്സീസിയിലെ_ക്ലാര" എന്ന താളിൽനിന്ന് ശേഖരിച്ചത്