"ടുവാടര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റഫറന്സ് ചെര്ത്താല് നന്നായിരുന്നു
തെളിവ്
വരി 31:
}}
 
[[ന്യൂസിലാന്റ്|ന്യൂസിലാന്റില്‍]] മാത്രം കണ്ടു വരുന്ന [[ഉരഗം|ഉരഗങ്ങളാണ്]] '''ടുവാടരകള്‍'''. റെങ്കോസെഫാലിയന്‍ ഉരഗവിഭാഗത്തില്‍ ഇന്ന് അവശേഷിക്കുന്ന ഏകവര്‍ഗ്ഗമാണ് ഇവ. ആദ്യകാലങ്ങളില്‍ ടുവാടരകളെ പല്ലികള്‍ ആണെന്നു കരുതി സ്ക്വാമാറ്റ്ര എന്ന ഉരഗവിഭാഗത്തിലാണ് പെടുത്തിയിരുന്നത്. 1867-ല്‍ ആല്‍ബര്‍ട്ട് ഗുന്തര്‍ എന്ന ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനാണ് ടുവാടരകള്‍ പല്ലികള്‍ അല്ലെന്നു കണ്ടെത്തിയത്. മാളങ്ങളില്‍ താമസിക്കുന്ന ടുവാടരകള്‍ രാത്രികളില്‍ മാത്രമേ പുറത്തിറങ്ങാറുള്ളൂ. ജീവിച്ചിരിക്കുന്ന ഫോസില്‍ എന്ന് ഇവയേ വിളിക്കാറുണ്ട്. <ref>{{തെളിവ്Cite web | url = http://www.sciencedaily.com/releases/2008/03/080320120708.htm | title = New Zealand's 'Living Dinosaur' -- The Tuatara -- Is Surprisingly The Fastest Evolving Animal | publisher = ScienceDaily| accessdate = 2008-05-15}}</ref><ref>
http://www.netnewspublisher.com/living-fossil-tuatara-the-fastest-evolving-animal/</ref><ref>http://www.sanctuary.org.nz/whatsnew/stories/TuataraDay2006.html</ref>.
==പ്രത്യേകതകള്‍==
ശരീരഘടനകൊണ്ട് പല കാരണങ്ങളാലും ടുവാടരകള്‍ മുതലകളുടെ വിഭാ‍ഗമായ ക്രോക്കഡേലിയാക്കും പല്ലികളുടെ വിഭാഗമായ സ്ക്വാമാറ്റ്രക്കും ഇടക്കു നില്‍ക്കുന്നു. സ്ഫിനോഡോണ്‍‌ടിഡന്‍സ് എന്ന പ്രത്യേക ഓര്‍ഡറിലാണ് വര്‍ഗ്ഗീകരണ ശാസ്ത്രത്തില്‍ ഇവയുടെ സ്ഥാനം. ഇതേ ഓര്‍ഡറിലുള്ള പല ഉരഗങ്ങളും 225 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് യൂറോപ്പിലും ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ജീവിച്ചിരുന്നതായി ഫോസില്‍ തെളിവുകളുണ്ട്. [[ദിനോസര്‍]] യുഗമായിരുന്നു അത്. ഇക്കാരണം കൊണ്ടാണ് ടുവാടരകളെ ജീവിച്ചിരിക്കുന്ന ഫോസില്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ജീവിച്ചിരിക്കുന്ന ഫോസില്‍ എന്നു വിളിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുമുണ്ട്. ടുവാടരകളെ കുറിച്ച് ഫോസില്‍ രേഖകള്‍ ഒന്നുമില്ലാത്തത് ഈ ജീവികള്‍ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ ഘടനാപരമായ മാറ്റങ്ങളില്ലാതെ കഴിഞ്ഞു എന്നതിന് തെളിവില്ലാത്തതിന് തുല്യമാണെന്നും ആദ്യകാല സ്ഫിനോഡോണ്‍‌ടിനുകളില്‍ നിന്ന് [[തലയോട്]], [[പല്ലുകള്‍]], [[താടിയെല്ല്]] മുതലായവയില്‍ ടുവാടരകള്‍ക്ക് വ്യത്യാസമുണ്ടെന്നും അവര്‍ വാദിക്കുന്നു.
Line 44 ⟶ 45:
 
[[മനുഷ്യര്‍]] ന്യൂസിലാന്റ് ദ്വീപുകളില്‍ എത്തിച്ചിട്ടുള്ള മറ്റു ജീവികള്‍, [[എലി]], [[പൂച്ച]], [[പന്നി]] തുടങ്ങിയവ സ്വതന്ത്രരായി താമസിച്ചിരുന്ന ടുവാടരകള്‍ക്ക് ഭീഷണിയാണ്.
 
==അവലംബം==
<references/>
 
[[Category:ഉരഗങ്ങള്‍]]
"https://ml.wikipedia.org/wiki/ടുവാടര" എന്ന താളിൽനിന്ന് ശേഖരിച്ചത്