"ശിവഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
}}
[[വർക്കല|വർക്കലയിൽ]] സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് '''ശിവഗിരി'''. [[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിന്റെ]] സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. ശ്രീ നാരായണഗുരു സ്ഥാപിച്ച ശിവക്ഷേത്രവും ശാരദാക്ഷേത്രവും (ശാരദാമഠം), സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു .ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. ശിവഗിരി തീർത്ഥാടന സമയത്ത് ശ്രീ നാരായണഗുരുവിന്റെ നിർദ്ദേശപ്രകാരമുള്ള വൃതാനുഷ്ഠാനങ്ങളൊടു കൂടി ആളുകൾ ഇവിടേയ്ക്ക് തീർത്ഥാടനം ചെയ്യുന്നു. ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം നടത്തുന്നത്.
വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്.<ref>{{cite book |last= ബാലകൃഷ്ണൻ നായർ|first= പ്രൊഫസർ. ജീ |coauthors= |title=ശ്രീനാരായണഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം ഭാഗം-ഒന്ന് |publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.|year= 2003 |month= ഡിസംബർ|isbn=81-7638-405-4 }}</ref> 1928 സെപ്റ്റംബർ ഇരുപതാം തീയതി ശിവഗിരിയിലെ ആശ്രമത്തിൽ വച്ചാണ് ശ്രീ നാരായണഗുരു സമാധിയായത്. അദ്ദേഹത്തിന്റെ ഭൌതികശരീരംസംസ്കരിച്ചയിടത്ത്ഭൌതികശരീരം സംസ്കരിച്ചയിടത്ത് ഇന്ന് ഗുരുദേവ സമാധിമന്ദിരം സ്ഥിതി ചെയ്യുന്നു.
 
[[ശ്രീനാരായണഗുരു]] വർക്കലയിലെ ശിവഗിരിക്കുന്നിൽ 1903 ഓട് കൂടി കൂടെക്കൂടെ സന്ദർശിക്കാൻ തുടങ്ങിയതായി ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നിന്റെ മുകളിൽ അദ്ദേഹവും അനുചരരും ചേർന്ന് ഒരു പർണ്ണശാല കെട്ടിയുണ്ടാക്കുകയും അവിടെ താമസം തുടങ്ങുകയും ചെയ്തു. അവിടെ അതിനെത്തുടർന്ന് നാരായണഗുരുവിനെ സന്ദർശിക്കാനായി ജനങ്ങൾ പലയിടത്തു നിന്നും എത്താൻ തുടങ്ങി. ഒരു ആശ്രമമായി വികസിച്ചപ്പോൾ നാരായണഗുരു ആ കുന്നിനെ സർക്കാരിൽ നിന്നു ചാർത്തി വാങ്ങി. അതിനോട് ചേർന്ന കുറേ ഭൂമി അതിന്റെ ഉടമസ്ഥർ അദ്ദേഹത്തിനു ദാനമായി നൽകുകയും ചെയ്തു.<ref>{{cite book |last= സാനു|first= എം കേ|coauthors= |title= ശ്രീനാരായണഗുരുസ്വാമി (ജീവചരിത്രം) |publisher= എച്&സീ ബുക്സ്|year= 2007 |month= നവംബർ|isbn= }}</ref>
"https://ml.wikipedia.org/wiki/ശിവഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്