"ഹഖാമനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
No edit summary
വരി 134:
[[Greater Iran|വിശാല ഇറാന്റെ]] (ഇറാൻ ഗണ്യമായ സാംസ്കാരിക സ്വാധീനം ചെലുത്തിയ പ്രദേശങ്ങളുടെ) ഭൂരിഭാഗം ഭൂവിഭാഗവും ഭരിച്ച ആദ്യത്തെ [[പേർഷ്യൻ സാമ്രാജ്യം]] ആയിരുന്നു '''ഹഖാമനി സാമ്രാജ്യം'''. '''ഹഖാമനീഷിയാൻ പേർഷ്യൻ സാമ്രാജ്യം''', '''അക്കീമെനിഡ് സാമ്രാജ്യം''' ({{PerB|هخامنشیان}} {{IPA2|haχɒmaneʃijɒn}}) എന്നിങ്ങനെയും അറിയപ്പെടുന്നു. ക്രി.മു. 550 മുതൽ ക്രി.മു. 330 വരെ നിലനിന്നിരുന്ന ഇത് രണ്ടാമത്തെ മഹത്തായ ഇറാനിയൻ സാമ്രാജ്യമായി കണക്കാക്കുന്നു. ([[മെഡിയൻ സാമ്രാജ്യം]] ആയിരുന്നു ആദ്യത്തേത്). സാമ്രാജ്യത്തിന്റെ അധികാരോന്നതിയിൽ 75 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുണ്ടായിരുന്ന അക്കീമെനിഡ് സാമ്രാജ്യം [[classical antiquity|ഗ്രീക്ക്-റോമൻ പുരാതന പാരമ്പര്യം]] അവകാശപ്പെടാവുന്ന സാമ്രാജ്യങ്ങളിൽ ഭൂമിശാസ്ത്രപരമായി ഏറ്റവും വലുതായിരുന്നു.
 
ക്രി.മു. ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[Cyrus the Great|മഹാനായ സൈറസ്]] സ്ഥാപിച്ച ഈ സാമ്രാജ്യം, അതിന്റെ സുവർണദശയിൽ [[ഗ്രീസ്]] മുതൽ [[ഇന്ത്യ|ഇന്ത്യവരെയും]] [[റഷ്യ|റഷ്യൻ]] [[തുർക്കി|തുർക്കിസ്താൻ]] മുതൽ ഉത്തര [[ഈജിപ്ത്]] വരെയുമായി മൂന്ന് ഭൂഖണ്ഡങ്ങളിൽ പരന്നുകിടന്നു. [[അഫ്ഗാനിസ്ഥാൻ]], [[പാകിസ്താൻ]], [[മദ്ധ്യേഷ്യ]], [[ഏഷ്യാ മൈനർ]], [[Thrace|ത്രേസ്]], [[Black Sea|കരിങ്കടലിന്റെ]] തീരപ്രദേശങ്ങളുടെ ഭൂരിഭാഗവും, [[ഇറാഖ്]], വടക്കൻ [[സൌദിസൗദി അറേബ്യ]], [[ജോർഡാൻ]], [[ഇസ്രയേൽ]], [[ലെബനൻ]], [[സിറിയ]], പുരാതന ഈജിപ്തിന്റെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളും, തുടങ്ങി പടിഞ്ഞാറ് [[ലിബിയ]] വരെ അക്കീമെനിഡ് സാമ്രാജ്യം വ്യാപിച്ചു.
 
പാശ്ചാത്യ ചരിത്രത്തിൽ അക്കീമെനിഡ് സാമ്രാജ്യം [[ഗ്രീക്കോ-പേർഷ്യൻ യുദ്ധങ്ങൾ|ഗ്രീക്കോ-പേർഷ്യൻ യുദ്ധങ്ങളിൽ]] [[Greek city states|ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ]] ശത്രുവായി അറിയപ്പെടുന്നു. [[Babylonian captivity|ബാബിലോണിയൻ ബന്ധനത്തിൽ]] നിന്നും [[Israelites|ഇസ്രയേലികളെ]] മോചിപ്പിച്ചതിനും [[അരമായ]] ഭാഷ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ആക്കിയതിനും ആയിരുന്നു ഈ ശത്രുത. സാമ്രാജ്യത്തിന്റെ ബൃഹത്തായ വിസ്തൃതിയും നീണ്ടകാലത്തെ നിലനിൽപ്പും കാരണം ഇന്നും ലോകത്തിനു ചുറ്റുമുള്ള രാജ്യങ്ങളിൽ ഭാഷ, മതം, വാസ്തുവിദ്യ, തത്ത്വചിന്റ, നിയമം, സർക്കാർ എന്നിവയിൽ പേർഷ്യൻ സ്വാധീനം നിലനിൽക്കുന്നു.
"https://ml.wikipedia.org/wiki/ഹഖാമനി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്