"വിവേകാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.208.217.156 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 21:
=== കുട്ടിക്കാലം ===
[[പ്രമാണം:Bhuvaneshwari-Devi-1841-1911.jpg|thumb|right|ഭുവനേശ്വരീ ദേവി (വിവേകാനന്ദന്റെ മാതാവ്]]
[[കൊൽക്കത്ത|കൊൽക്കത്തയിലെ]] ഉത്തര ഭാഗത്തെ shimla[[സിംല]] എന്ന പട്ടണത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണ പണ്ഡിതയും ആയ ഭുവെനേശ്വരിയുടെയും പത്തു സന്താനങ്ങളിൽ ആറാമത്തെ സന്താനമായാണ് 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. അക്കാലത്ത് [[ഭാരതം|ഭാരതത്തിന്റെ]] തലസ്ഥാനം [[കൽക്കത്ത]] എന്നറിയപ്പെട്ടിരുന്ന കൊൽക്കൊത്തയായിരുന്നു. നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു. വിരേശ്വരൻ എന്നായിരുന്നു അവന്റെ അമ്മ നൽകിയ പേര്‌ (ബീരേശ്വർ) അത് ചുരുക്കി ബിലേ എന്നാണ്‌ നരേന്ദ്രനെ വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്. ഒരിക്കൽ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓർമ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തേ നരനുണ്ടായിരുന്നു. കുട്ടികാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ നരേന്ദ്രൻ അതിനായി [[ശിവൻ|ശിവനെ]] ധ്യാനിക്കാൻ തുടങ്ങി, അങ്ങനെ ഏകാഗ്രമായ ധ്യാനവും നരനു വശമായി. <ref name="http://www.mathrubhumi.com/books">http://www.mathrubhumi.com/books/article/outside/1584/#storycontent</ref>
 
== വിദ്യാഭ്യാസകാലം ==
"https://ml.wikipedia.org/wiki/വിവേകാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്