"അപ്പു നെടുങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

adding infobox
No edit summary
റ്റാഗ്: മൊബൈൽ സൈറ്റ്
വരി 23:
[[മലയാള സാഹിത്യം|മലയാള സാഹിത്യത്തിൽ]] [[നോവൽ]] വിഭാഗത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഒരു വ്യക്തിയായിരുന്നു '''അപ്പു നെടുങ്ങാടി'''. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കർത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ [[നെടുങ്ങാടി ബാങ്ക്|നെടുങ്ങാടി ബാങ്കിന്റെ]] സ്ഥാപകൻ, മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകൻ, അച്യുതൻ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥാപകൻ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അപ്പു നെടുങ്ങാടി<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/629|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 700|date = 2011 ജൂലൈ 25|accessdate = 2013 മാർച്ച് 23|language = [[മലയാളം]]}}</ref>.
== ജീവിതരേഖ ==
[[കോഴിക്കോട്]] മാങ്കാവ് പുതിയപറമ്പിൽ തലക്കൊടിമഠത്തിൽ കുഞ്ചുക്കുട്ടിക്കോവിലമ്മയുടെയും സാമൂതിരിക്കോവിലകത്തെ മൂന്നാംകൂർവാഴ്ചയായ മാനവിക്രമൻ തമ്പുരാന്റെയും മകനായി 1860 ഒക്ടോബർ 11-നു് ജനിച്ചു. ഇദ്ദേഹത്തിനു 13 വയസ്സുള്ളപ്പോൾ അച്ഛനും പിന്നീട് ഒരു വർഷം കഴിഞ്ഞതിനു ശേഷം അമ്മയും മരിച്ചു. ശേഷം സ്വന്തം വീടു വിട്ട് അമ്മാവന്റെ വീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം.
 
കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും [[സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്| കേരളവിദ്യാശാലയിലും]] (പിൽക്കാലത്തെ സാമൂതിരി-ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ് എ ബിരുദം നേടി. മദ്രാസിൽനിന്ന് ബി.എ. ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അദ്ധ്യാപകനായി. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവൻ)യുടെ മകൾ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് പതിനൊന്നു മക്കളാണ് ഉണ്ടായത്.
 
മദ്രാസ് ക്രിസ്ത്യൻ കോളജിൽ ട്യൂട്ടറായിരിക്കെ ബി.എൽ. പരീക്ഷ ജയിച്ചു. ബാങ്കിങ്ങും പഠിച്ചു. ഇംഗ്ലീഷ് സാഹിത്യവുമായി ഗാഢബന്ധത്തിലായിരുന്ന ഇക്കാലത്താണ് [[കുന്ദലത]] രചിക്കുന്നത്. ബി.എൽ. പരീക്ഷയിൽ ആദ്യമുണ്ടായ പരാജയത്തിൽനിന്ന് രക്ഷനേടാനാണ് കുന്ദലത രചിച്ചതെന്നു പറയാം.
 
1888-ൽ കോഴിക്കോട്ട് ബാറിൽ അഡ്വക്കേറ്റായി ചേർന്നു. 1897-ൽ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസാരംഭിച്ചെങ്കിലും അനാരോഗ്യംമൂലം തിരിച്ചുപോന്നു. പിന്നീട് വ്യവസായകാര്യങ്ങളിൽ ശ്രദ്ധചെലുത്തി. മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായക്കമ്പനി സ്ഥാപിക്കുന്നത് അപ്പു നെടുങ്ങാടിയാണ്. ക്ഷീരവ്യവസായത്തിനുപുറമേ, ജൗളി, കൊപ്രാ, സ്റ്റേഷനറി എന്നിവയുടെ വിപണനത്തിലും ഇദ്ദേഹം വ്യാപൃതനായി. വമ്പിച്ച നഷ്ടമാണ് എല്ലാ രംഗങ്ങളിലും സംഭവിച്ചതെങ്കിലും ഇദ്ദേഹത്തിന്റെ വ്യവസായഭ്രമം ഈ പരാജയങ്ങളെ നേരിടുവാൻ സഹായിച്ചു.
വരി 33:
1899-ൽ കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യബാങ്കായ നെടുങ്ങാടി ബാങ്ക് ആരംഭിച്ചു. നെടുങ്ങാടി ബാങ്ക് 1913-ൽ രജിസ്റ്റേർഡു കമ്പനിയായുയർന്നു. 1906 മുതൽ തുടർന്നുവന്ന കോഴിക്കോട്ടെ പബ്ളിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച് 1915-ൽ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി. തെക്കേ ഇന്ത്യയിലെ മികച്ച ബാങ്കുകളിലൊന്നായിരുന്നു, അക്കാലത്തു നെടുങ്ങാടി ബാങ്ക്.
 
[[കോഴിക്കോട് കോർപ്പറേഷൻ|കോഴിക്കോട് നഗരസഭയിൽ]] അംഗമായ അപ്പു നെടുങ്ങാടി 1918-19 കാലത്ത് അതിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് അനുകൂലിയായിരുന്ന നെടുങ്ങാടിക്ക് 1919-ൽ റാവുബഹദൂർ ബഹുമതി ലഭിച്ചു.
 
*1863 ജനനം
"https://ml.wikipedia.org/wiki/അപ്പു_നെടുങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്